ന്യൂഡല്‍ഹി: ജമ്മുകശ്മീരില്‍ നിയന്ത്രണ രേഖയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്ഥാന്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ 5 സൈനികര്‍ക്ക് വീരമൃത്യു. ആക്രമണത്തില്‍ 4 നാട്ടുകാരും കൊല്ലപ്പെട്ടു. ബാരമുള്ള ജില്ലയില്‍ നിയന്ത്രണ രേഖയിലാണ് ആക്രമണം നടന്നത്. രണ്ട് സൈനിക ഉദ്യോഗസ്ഥരും ഒരു ബിഎസ്എഫ് സബ് ഇന്‍സ്‌പെക്ടറും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.
Also Read- 'മാപ്പും പറയില്ല, പിഴയും നൽകില്ല'; കോടതിയലക്ഷ്യ നടപടിയിൽ കുനാൽ കാമ്ര
അഞ്ച് സുരക്ഷാ സൈനികർ ഉൾപ്പെടെ പത്തുപേർക്ക് പരിക്കേറ്റു. നിയന്ത്രണരേഖയിൽ മൂന്നിടത്ത് വെടിവെയ്പ്പുണ്ടായെന്നാണ് വിവരം. ഉറിയിൽ നടന്ന പാക് ഷെല്ലാക്രമണത്തിലാണ് രണ്ട് നാട്ടുകാരും രണ്ട് സൈനികരും കൊല്ലപ്പെട്ടത്. നൗഗാമിൽ ഒരു ബിഎസ്എഫ് സബ് ഇൻസ്പെക്ടറും കൊല്ലപ്പെട്ടു. മൂന്ന് നാട്ടുകാർക്കും രണ്ട് സൈനികർക്കും തൻഗ്ദാർ മേഖലയില്‍ നടന്ന ആക്രമണത്തിൽ പരിക്കേറ്റു.
advertisement
Also Read- 'അസദുദ്ദീൻ ഒവൈസി മറ്റൊരു ജിന്ന; മുസ്ലിങ്ങളെ ഭിന്നിപ്പിക്കുന്നു': ഉർദു കവി മുനാവർ റാണ
പൂഞ്ചിലെ സൗജിയാനിൽ ഷെല്ലാക്രമണത്തിൽ മൂന്ന് പ്രദേശവാസികൾക്ക് പരിക്കേറ്റു. ഇന്ത്യൻ സൈന്യം തിരിച്ചടിച്ചതായും മച്ചിൽ മേഖലയിലൂടെ നുഴഞ്ഞുകയറ്റക്കാരെ കടത്തിവിടാനുള്ള പാക് സൈനിക നീക്കം തകർത്തതായും ഇന്ത്യൻ ആർമി അറിയിച്ചു. ബാരാമുള്ള നിയന്ത്രണരേഖയിലെ പീരങ്കി ബറ്റാലിയനിലെ ബിഎസ്എഫ് എസ്.ഐ രാകേഷ് ഡോവലാണ് കൊല്ലപ്പെട്ടത്. വെടിവെയ്പ്പില്‍ തലയ്ക്ക് ഗുരതരമായി പരിക്കേല്‍ക്കുകയായിരുന്നു. സുബോധ് ഘോഷ്, ഹര്‍ധന്‍ ചന്ദ്ര റോയ് എന്നീ സൈനിക ഉദ്യോഗസ്ഥരും മരിച്ചു.ഇന്ത്യന്‍ സൈന്യം നടത്തിയ പ്രത്യാക്രമണത്തില്‍ നിരവധി പാകിസ്താന്‍ സൈനികരും കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.