'അസദുദ്ദീൻ ഒവൈസി മറ്റൊരു ജിന്ന; മുസ്ലിങ്ങളെ ഭിന്നിപ്പിക്കുന്നു': പ്രശസ്ത ഉർദു കവി മുനാവർ റാണ

Last Updated:

എല്ലായ്പ്പോഴും മുസ്ലിം വോട്ടുകൾ ഭിന്നിപ്പിക്കുകയും അതുവഴി ബിജെപിക്ക് നേട്ടമുണ്ടാക്കി കൊടുക്കുകയുമാണ് ഒവൈസി ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ലഖ്നൗ: ഓള്‍ ഇന്ത്യ മജ്‍ലിസെ ഇത്തിഹാദുല്‍ മുസ്‍ലിമീന്‍ (എഐഎംഐഎം) നേതാവ് അസദുദ്ദീൻ ഒവൈസിയെ പാകിസ്ഥാൻ സ്ഥാപകനായ മുഹമ്മദാലി ജിന്നയോട് താരതമ്യം ചെയ്ത് പ്രശസ്ത ഉർദു കവി മുനാവർ റാണ. മുസ്ലിങ്ങളെ ഭിന്നിപ്പിക്കുകയും തകർക്കുകയും മാത്രമാണ് ഇത്തരം നേതാക്കൾ ചെയ്തിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിൽ മറ്റൊരു ജിന്ന കൂടി വളർന്നുവരാൻ മസ്ലിം സമുദായം അനുവദിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
ബിഹാർ തെരഞ്ഞെടുപ്പിൽ ഒവൈസിയുടെ പാർട്ടി അഞ്ച് സീറ്റുകൾ നേടിയിരുന്നു. ഒവൈസിയുടെ പാർട്ടി മഹാസഖ്യത്തിന്റെ വോട്ടുകൾ ഭിന്നിപ്പിക്കുകയും അതുവഴി എൻഡിഎയ്ക്ക് ജയിക്കാൻ കളമൊരുക്കിയെന്നും ആരോപണങ്ങൾ ഉയരുന്ന പശ്ചാത്തലത്തിലാണ് മുനാവർ റാണ വിമർശനവുമായി എത്തിയത്.
advertisement
അസദുദ്ദീൻ ഒവൈസി ബിജെപിയുടെ പിണിയാളാണെന്നും 67 കാരനായ മുനാവർ റാണ ആരോപിച്ചു. എല്ലായ്പ്പോഴും മുസ്ലിം വോട്ടുകൾ ഭിന്നിപ്പിക്കുകയും അതുവഴി ബിജെപിക്ക് നേട്ടമുണ്ടാക്കി കൊടുക്കുകയുമാണ് ഒവൈസി ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒവൈസി ബിജെപിയുടെ ഏജന്റാണെന്നും കവി ആരോപിച്ചു. ''അസദുദ്ദീൻ ഒവൈസിയും സഹോദരൻ അക്ബറുദ്ദീൻ ഒവൈസിയും എന്നെ സംബന്ധിച്ചിടത്തോളം ഗുണ്ടകളാണ്. മുസ്ലിങ്ങളെ, പ്രത്യേകിച്ച് ചെറുപ്പക്കാരെ തെറ്റായവഴിയിലേക്ക് നയിക്കുകയും സമുദായത്തിനിടയ്ക്ക് ഭിന്നതയുണ്ടാക്കുകയുമാണ് ചെയ്യുന്നത്. ഇതെല്ലാം നേരിട്ട് ബിജെപിയെ സഹായിക്കുന്നതിനാണ്. 15000 കോടി വിലവരുന്ന സ്വന്തം സ്വത്തുക്കൾ സംരക്ഷിക്കുക എന്ന താൽപര്യം മാത്രമാണ് ഒവൈസിക്കുള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മലയാളം വാർത്തകൾ/ വാർത്ത/India/
'അസദുദ്ദീൻ ഒവൈസി മറ്റൊരു ജിന്ന; മുസ്ലിങ്ങളെ ഭിന്നിപ്പിക്കുന്നു': പ്രശസ്ത ഉർദു കവി മുനാവർ റാണ
Next Article
advertisement
ജാതിവെറിയിൽ പട്ടികജാതി യുവാവിനെ കൊന്ന കേസിൽ കാമുകിയുടെ അമ്മയും സഹോദരങ്ങളും അറസ്റ്റിൽ
ജാതിവെറിയിൽ പട്ടികജാതി യുവാവിനെ കൊന്ന കേസിൽ കാമുകിയുടെ അമ്മയും സഹോദരങ്ങളും അറസ്റ്റിൽ
  • 28 വയസ്സുള്ള ദളിത് യുവാവ് വൈരമുത്തുവിനെ കൊന്ന കേസിൽ യുവതിയുടെ അമ്മയും സഹോദരങ്ങളും അറസ്റ്റിൽ.

  • വൈരമുത്തുവിന്റെ കാമുകി മാലിനിയുടെ അമ്മ വിജയയും മൂന്ന് സഹോദരങ്ങളുമാണ് അറസ്റ്റിലായത്.

  • വൈരമുത്തുവിന്റെ സാമ്പത്തിക നിലയെ വിജയ എതിർത്തതും കൊലപാതകത്തിന് കാരണമായെന്ന് പൊലീസ് പറഞ്ഞു.

View All
advertisement