TRENDING:

രാജ്യത്തെ ഓക്സിജൻ പ്രതിസന്ധി പരിഹരിക്കാൻ 551 പ്ലാന്റുകള്‍ സ്ഥാപിക്കുന്നു; തുക പി.എം കെയേർഴ്സ് ഫണ്ടിൽ നിന്നും

Last Updated:

ജില്ലാ ആസ്ഥാനങ്ങളിലെ പ്രധാന ആശുപത്രികളിൽ സ്ഥാപിക്കുന്ന പ്ലാന്റുകളിൽ നിന്ന് അതത് ജില്ലകളിലേക്ക് തടസ്സമില്ലാതെ ഓക്സിജൻ ലഭ്യമാക്കും.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡല്‍ഹി: രാജ്യത്തെ ഓക്സിജൻ പ്രതിസന്ധി പരിഹരിക്കാൻ 551 പ്രഷര്‍ സ്വിംഗ് അഡ്സോർപ്ഷന്‍ (PSA) ഓക്‌സിജന്‍ ഉൽപാദന പ്ലാന്റുകള്‍ സ്ഥാപിക്കാൻ അനുമതി. ഇതിനിയി പി.എം കെയേഴ്സ് ഫണ്ടിൽ നിന്നാണ് പണം അനുവദിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദ്ദേശ പ്രകാരം പ്ലാന്റുകൾ സ്ഥാപിക്കാൻ അനുമതി നൽകിയതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
advertisement

പ്ലാന്റുകള്‍ എത്രയും വേഗം പ്രവര്‍ത്തനക്ഷമമാക്കണമെന്ന് പ്രധാനമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളിലെ ജില്ലാ ആസ്ഥാനങ്ങളിലുള്ള തിരഞ്ഞെടുത്ത ആശുപത്രികളിലാകും പ്ലാന്റ് സ്ഥാപിക്കുക. ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം വഴിയാണ് പദ്ധതി നടപ്പാക്കുക. ജില്ലാ ആസ്ഥാനങ്ങളിലെ പ്രധാന ആശുപത്രികളിൽ സ്ഥാപിക്കുന്ന പ്ലാന്റുകളിൽ നിന്ന് അതത് ജില്ലകളിലേക്ക് തടസ്സമില്ലാതെ ഓക്സിജൻ ലഭ്യമാക്കും.

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 3,49,691 പേര്‍ക്ക് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ്  കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 1,69,60,172 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,767 പേര്‍ക്കു കൂടി ജീവന്‍ നഷ്ടപ്പെട്ടതോടെ ആകെ മരണസംഖ്യ 1,92,311-ല്‍ എത്തിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 2,17,113 പേരാണ് കഴിഞ്ഞ ദിവസം രോഗമുക്തരായത്. ഇതുവരെ 1,40,85,110 പേർ രോഗമുക്തി നേടി. നിലവിൽ 26,82,751 പേർ ചികിത്സയിലാണ്.

advertisement

പുതുതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളില്‍ 53.0 ശതമാനവും മഹാരാഷ്ട്ര ഉള്‍പ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങളില്‍നിന്നാണ്. ഇതില്‍ 19.21 ശതമാനം കേസുകള്‍ മഹാരാഷ്ട്രയില്‍നിന്നു മാത്രമാണ്. ഏപ്രില്‍ പതിനഞ്ചു മുതല്‍ രണ്ടുലക്ഷത്തില്‍ അധികം പ്രതിദിന വര്‍ധനയാണ് കോവിഡ് രോഗികളുടെ എണ്ണത്തില്‍ രാജ്യത്ത് രേഖപ്പെടുത്തിയിട്ടുള്ളത്. തുടര്‍ച്ചയായ നാലാംദിവസമാണ് രാജ്യത്ത് മൂന്നുലക്ഷത്തില്‍ അധികം പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

Also Read ഓക്സിജൻ ക്ഷാമം രൂക്ഷം; ജീവവായു കിട്ടാതെ 31 മരണം കൂടി; ദാരുണസംഭവം ഡൽഹിയിലും പഞ്ചാബിലും

advertisement

വിവിധ സംസ്ഥാനങ്ങളിലെ കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുകയാണ്. മെഡിക്കല്‍ ഓക്‌സിജന്‍ ഉള്‍പ്പെടെയുള്ളവയുടെ ക്ഷാമം രോഗികള്‍ക്ക് ജീവന്‍ നഷ്ടപ്പെടുന്നതിലേക്കും വഴിവെച്ചിട്ടുണ്ട്.

ഓക്സിജൻ ക്ഷാമം രൂക്ഷമായി നിലനിൽക്കുന്ന സാഹചര്യത്തിൽ പഞ്ചാബിലെ അമൃത് സറിലും ഡൽഹിയിലും 31 രോഗികൾ കൂടി ജീവശ്വാസം കിട്ടാതെ മരിച്ചു. രണ്ടിടങ്ങളിലും സ്വകാര്യ ആശുപത്രികളിലാണ് ഈ ദുരന്തം സംഭവിച്ചത്.

തെക്കു പടിഞ്ഞാറൻ ഡൽഹി രോഹിണിയിലെ ജയ്പുർ ഗോൾഡൻ ആശുപത്രിയിലാണ് 25 പേർ മരിച്ചത്. അതേസമയം, അമൃത് സറിലെ നീൽകാന്ത് ആശുപത്രിയിൽ ആറുപേരും മരിച്ചു. ഇത് ആദ്യമായല്ല ഓക്സിജൻ ലഭിക്കാതെ രോഗികൾ ആശുപത്രിയിൽ മരിക്കുന്നത്. ഓക്സിജൻ ലഭിക്കാത്തതിനെ തുടർന്ന് ഡൽഹിയിലെ ഗംഗാറാം ആശുപത്രിയിൽ 25 രോഗികൾ മരിച്ചിരുന്നു.

advertisement

രാജ്യതലസ്ഥാനത്തെ ഓക്സിജൻ ക്ഷാമം സംബന്ധിച്ച പ്രശ്നം ശനിയാഴ്ച കോടതിയുടെ മുമ്പാകെ എത്തിയിരുന്നു. എന്നാലും ആശുപത്രികളിൽ നിന്ന് ഓക്സിജൻ ആവശ്യവുമായി ബന്ധപ്പെട്ടുള്ള പരാതികൾക്ക് അവസാനമില്ല.

ഭാരത് ബയോടെക്കിന്‍റെ കോവാക്സിന് വില നിശ്ചയിച്ചു; സംസ്ഥാനങ്ങൾക്ക് നൽകുന്നത് 600 രൂപയ്ക്ക്

അമൃത് സറിൽ നീൽകാന്ത് ആശുപത്രിയിൽ മരിച്ചവരിൽ അഞ്ചുപേർ കോവിഡ് ബാധിതരാണ്. ജില്ലാ ഭരണകൂടത്തിനോട് ആവർത്തിച്ച് സഹായം ലഭിച്ചില്ലെന്നാണ് ആശുപത്രി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ സുനിൽ ദേവഗൺ പറഞ്ഞു.

ഓക്സിജൻ നൽകണമെന്ന് വിതരണക്കാരോട് ആവശ്യപ്പെട്ടപ്പോൾ സർക്കാർ ആശുപത്രികൾക്കാണ് മുൻഗണനയെന്ന് ആയിരുന്നു മറുപടി. അതേസമയം, സ്വകാര്യ ആശുപത്രികളിലേക്കുള്ള ഓക്സിജൻ വിതരണം തടയാൻ യൂണിറ്റുകൾക്ക് പുറത്ത് പൊലീസിനെ വിന്യസിച്ചിട്ടുണ്ടെന്നും ദേവഗൺ ആരോപിച്ചു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/India/
രാജ്യത്തെ ഓക്സിജൻ പ്രതിസന്ധി പരിഹരിക്കാൻ 551 പ്ലാന്റുകള്‍ സ്ഥാപിക്കുന്നു; തുക പി.എം കെയേർഴ്സ് ഫണ്ടിൽ നിന്നും
Open in App
Home
Video
Impact Shorts
Web Stories