COVID 19 | ഓക്സിജൻ ക്ഷാമം രൂക്ഷം; ജീവവായു കിട്ടാതെ 31 മരണം കൂടി; ദാരുണസംഭവം ഡൽഹിയിലും പഞ്ചാബിലും
Last Updated:
സ്വകാര്യ ആശുപത്രികളിലേക്കുള്ള ഓക്സിജൻ വിതരണം തടയാൻ യൂണിറ്റുകൾക്ക് പുറത്ത് പൊലീസിനെ വിന്യസിച്ചിട്ടുണ്ടെന്നും ദേവഗൺ ആരോപിച്ചു.
ന്യൂഡൽഹി: രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം അതിരൂക്ഷമാകുകയാണ്. ഓക്സിജൻ ക്ഷാമം രൂക്ഷമായി നിലനിൽക്കുന്ന സാഹചര്യത്തിൽ പഞ്ചാബിലെ അമൃത് സറിലും ഡൽഹിയിലും 31 രോഗികൾ കൂടി ജീവശ്വാസം കിട്ടാതെ മരിച്ചു. രണ്ടിടങ്ങളിലും സ്വകാര്യ ആശുപത്രികളിലാണ് ഈ ദുരന്തം സംഭവിച്ചത്.
തെക്കു പടിഞ്ഞാറൻ ഡൽഹി രോഹിണിയിലെ ജയ്പുർ ഗോൾഡൻ ആശുപത്രിയിലാണ് 25 പേർ മരിച്ചത്. അതേസമയം, അമൃത് സറിലെ നീൽകാന്ത് ആശുപത്രിയിൽ ആറുപേരും മരിച്ചു. ഇത് ആദ്യമായല്ല ഓക്സിജൻ ലഭിക്കാതെ രോഗികൾ ആശുപത്രിയിൽ മരിക്കുന്നത്. ഓക്സിജൻ ലഭിക്കാത്തതിനെ തുടർന്ന് ഡൽഹിയിലെ ഗംഗാറാം ആശുപത്രിയിൽ 25 രോഗികൾ മരിച്ചിരുന്നു.
രാജ്യതലസ്ഥാനത്തെ ഓക്സിജൻ ക്ഷാമം സംബന്ധിച്ച പ്രശ്നം ശനിയാഴ്ച കോടതിയുടെ മുമ്പാകെ എത്തിയിരുന്നു. എന്നാലും ആശുപത്രികളിൽ നിന്ന് ഓക്സിജൻ ആവശ്യവുമായി ബന്ധപ്പെട്ടുള്ള പരാതികൾക്ക് അവസാനമില്ല.
advertisement
അമൃത് സറിൽ നീൽകാന്ത് ആശുപത്രിയിൽ മരിച്ചവരിൽ അഞ്ചുപേർ കോവിഡ് ബാധിതരാണ്. ജില്ലാ ഭരണകൂടത്തിനോട് ആവർത്തിച്ച് സഹായം ലഭിച്ചില്ലെന്നാണ് ആശുപത്രി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ സുനിൽ ദേവഗൺ പറഞ്ഞു.
advertisement
ഓക്സിജൻ നൽകണമെന്ന് വിതരണക്കാരോട് ആവശ്യപ്പെട്ടപ്പോൾ സർക്കാർ ആശുപത്രികൾക്കാണ് മുൻഗണനയെന്ന് ആയിരുന്നു മറുപടി. അതേസമയം, സ്വകാര്യ ആശുപത്രികളിലേക്കുള്ള ഓക്സിജൻ വിതരണം തടയാൻ യൂണിറ്റുകൾക്ക് പുറത്ത് പൊലീസിനെ വിന്യസിച്ചിട്ടുണ്ടെന്നും ദേവഗൺ ആരോപിച്ചു.
വെള്ളിയാഴ്ച രാത്രി ആവശ്യമായ അളവിൽ ഓക്സിജൻ ലഭിക്കാത്തതിനെ തുടർന്ന് ജയ്പൂർ ഗോൾഡൻ ആശുപത്രിയിൽ രോഗികൾ മരിച്ചത്. ഇവിടെ 200 കോവിഡ് രോഗികൾ ചികിത്സയിലുണ്ട്. ഇതിൽ തന്നെ 80 ശതമാനവും ഓക്സിജൻ സഹായം ആവശ്യമുള്ളവരാണെന്ന് മെഡിക്കൽ ഡയറക്ടർ ഡി കെ ബലൂജ പറഞ്ഞു.
advertisement
വെള്ളിയാഴ്ച വൈകുന്നേരം അഞ്ചിന് മൂന്നര മെട്രിക് ടൺ ഓക്സിജൻ എത്തേണ്ടതായിരുന്നു. എന്നാൽ അത് കിട്ടാൻ അർദ്ധരാത്രിയായെന്നും അപ്പോഴേക്കും 25 രോഗികൾ മരിച്ചെന്നും ജയ്പൂർ ഗോൾഡൻ ആശുപത്രി ഡയറക്ടർ ഡോ ഡി കെ ബലൂജ പറഞ്ഞു. അടിയന്തിരമായി ഓക്സിജൻ ആവശ്യപ്പെട്ട് സംസ്ഥാന സർക്കാരിനെ സമീപിച്ചെങ്കിലും ഓക്സിജൻ കുറഞ്ഞ അളവിലാണ് ലഭിച്ചതെന്നും കടുത്ത പ്രതിസന്ധിയിലാണെന്നും അദ്ദേഹം വ്യക്തമാക്കി.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
April 25, 2021 7:35 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
COVID 19 | ഓക്സിജൻ ക്ഷാമം രൂക്ഷം; ജീവവായു കിട്ടാതെ 31 മരണം കൂടി; ദാരുണസംഭവം ഡൽഹിയിലും പഞ്ചാബിലും