62 കാരനായ ഇവരുടെ ഭർത്താവിന് അയാളുടെ കാമുകി അയച്ച പ്രണയലേഖനങ്ങളായിരുന്നു ഇത്. കഴിഞ്ഞ നാൽപ്പത് വർഷത്തിലധികമായി തനിക്കൊപ്പം കഴിയുന്ന ഭർത്താവിന് മറ്റൊരു ബന്ധമുണ്ടെന്നറിഞ്ഞ ആ സ്ത്രീ മാനസികമായി തകര്‍ന്നു. ജീവിതം അവസാനിപ്പിക്കാൻ വരെ ചിന്തകളുണ്ടായി. എന്നാൽ ധൈര്യം സംഭരിച്ച അവർ ഹെൽപ് ലൈൻ നമ്പറിൽ വിളിച്ച് സഹായം തേടുകയാണുണ്ടായത്. അവരുടെ കൗൺസിലിംഗിലൂടെ ആത്മഹത്യ ചിന്തകൾ മനസിൽ നിന്നും നീങ്ങി.
advertisement
' നാൽപ്പത് വർഷത്തിലധികമായി തുടരുന്ന ദാമ്പത്യജീവിതത്തിനിടയിൽ ഭർത്താവിന് ഇത്തരത്തിലൊരു ബന്ധമുണ്ടെന്ന സംശയം പോലും തനിക്കോ മക്കൾക്കോ തോന്നിയിട്ടില്ല.. എല്ലാവരെയും അത്രയ്ക്ക് കാര്യമായാണ് അദ്ദേഹം ശ്രദ്ധിച്ചിരുന്നത്' എന്നായിരുന്നു സ്ത്രീ പറഞ്ഞതെന്നാണ് ഹെൽപ് ലൈൻ കോഓർഡിനേറ്റർ ആയ ചന്ദ്രകാന്ത് മക്വാന പറയുന്നത്.
സ്ത്രീയുടെ വീട്ടിൽ നേരിട്ടെത്തിയ കൗൺസിലർമാർ ഇവരുടെ ഭർത്താവിനെയും കൗൺസിലിംഗ് നടത്തി. സമീപവാസിയായ ഒരു സ്ത്രീയുമായി കഴിഞ്ഞ മുപ്പത് വർഷമായി തനിക്ക് ബന്ധമുണ്ടെന്ന കാര്യം ഇയാൾ സമ്മതിക്കുകയും ചെയ്തു. 'തനിക്ക് പറ്റിയ തെറ്റാണെന്നും ആ ബന്ധം അവസാനിപ്പിച്ച് കുടുംബത്തിനൊപ്പം സന്തോഷത്തോടെ കഴിയുമെന്നും ഇയാൾ ഉറപ്പു നൽകുകയും ചെയ്തു.
