'വാസു അണ്ണന്റെ ഫാമിലി എന്ന അശ്ലീലം'; ഇതിനെ ഗ്ലോറിഫൈ ചെയ്യുന്നവർ റേപ്പിസ്റ്റുകളെ പോലെ തന്നെ കുറ്റവാളികൾ: വൈറൽ കുറിപ്പ്
- Published by:Asha Sulfiker
- news18-malayalam
Last Updated:
സിനിമയെ സിനിമയായി കാണണമെന്നും, ട്രോളുകളെ ട്രോളുകൾ ആയി കണ്ടങ്ങ് ചിരിച്ചു വിടണമെന്ന നിസാരവത്കരണം എന്തിനും ഏതിനും സ്ഥിരം ആക്കി കൈയ്യടിച്ച് പാസാക്കി വിടുന്ന കുറേ അലവലാതികളും കൂടെ.
സോഷ്യൽ മീഡിയയിൽ വൈറലായ 'വാസു അണ്ണൻ' ട്രോളുകൾക്കെതിരെ നടിയും സാമൂഹിക പ്രവർത്തകയുമായ രേവതി സമ്പത്ത്. കുഞ്ഞിക്കൂനൻ എന്ന ചിത്രത്തിൽ സായി കുമാര്‍ അവതരിപ്പിച്ച ക്രൂരനായ വില്ലനായിരുന്നു വാസു അണ്ണൻ. ചിത്രത്തിലെ നായികയായ മന്യയും അവരെ കൊലപ്പെടുത്തുന്ന വാസു അണ്ണൻ എന്ന ഗുണ്ടയും തമ്മിലുള്ള വിവാഹവും ഒക്കെയായിയിരുന്നു ട്രോളുകളിൽ. എന്നാൽ വാക്കിലും നോട്ടത്തിലും സ്ത്രീവിരുദ്ധത നിറഞ്ഞ കഥാപാത്രത്തെ ആഘോഷമാക്കുന്നത് ചോദ്യം ചെയ്താണ് രേവതിയുടെ പോസ്റ്റ്.
സമൂഹമാധ്യമങ്ങളിൽ വാസു അണ്ണൻ മാസ്സ് ഡാ, വാസു അണ്ണൻ ഹീറോ ഡാ എന്ന പേരിലുള്ള വൃത്തികേടുകൾ ആഘോഷിക്കപ്പെടുകയാണ് എന്തൊരു പോക്രിത്തരം ആണിത്? റേപ്പ് കൾച്ചർ ആഘോഷമാക്കുന്ന സാമൂഹിക പശ്ചാത്തലത്തിൽ നിന്നു വരുന്ന ഈ ഗ്ലോറിഫൈഡ് റേപ്പ് ജോക്കുകളുടെ അപകടം എന്ത് മാത്രം ഹീനവും നികൃഷ്ടവുമാണ്. എന്നാണ് രേവതി ചോദിക്കുന്നത്.
അതേസമയം ഈ പോസ്റ്റിനെതിരെയും ട്രോളുകൾ വരുന്നുണ്ട്. ഒരു സിനിമയിലെ സാങ്കൽപ്പിക കഥാപാത്രത്തെ കുറിച്ച് ട്രോളുകൾ ചെയ്യുന്നത് ഒരിക്കലും വിചാരിക്കാത്ത അര്‍ഥങ്ങളിലേക്ക് കൊണ്ടു പോയി പ്രതികരിക്കുന്നു എന്നാണ് ചില ട്രോളന്മാർ പറയുന്നത്. ഏതായാലും രേവതിയുടെ കുറിപ്പ് വൈകാതെ വൈറലായി
advertisement
കുറിപ്പ് വായിക്കാം:
"വാസു അണ്ണന്റെ ഫാമിലി" എന്ന അശ്ലീലം ആണിപ്പോൾ എവിടെയും
കുഞ്ഞിക്കൂനൻ എന്ന സിനിമയിലെ വാസു എന്ന കഥാപാത്രം ലക്ഷ്മി എന്ന കഥാപാത്രത്തിനോട് ചെയ്യുന്നത് പീഡനമാണ്. ലക്ഷ്മി എന്ന സ്ത്രീയെ കൊലപ്പെടുത്തുന്നവനാണ് "ഗരുഡൻ വാസു". വാക്കിലും നോട്ടത്തിലും സ്ത്രീവിരുദ്ധത നിറഞ്ഞ കഥാപാത്രം. സമൂഹമാധ്യമങ്ങളിൽ വാസു അണ്ണൻ മാസ്സ് ഡാ, വാസു അണ്ണൻ ഹീറോ ഡാ എന്ന പേരിലുള്ള വൃത്തികേടുകൾ ആഘോഷിക്കപ്പെടുകയാണ്.
എന്തൊരു പോക്രിത്തരം ആണിത് !!
റേപ്പ് കൾച്ചർ ആഘോഷമാക്കുന്ന സാമൂഹിക പശ്ചാത്തലത്തിൽ നിന്നു വരുന്ന ഈ ഗ്ലോറിഫൈഡ് റേപ്പ് ജോക്കുകളുടെ അപകടം എന്ത് മാത്രം ഹീനവും നികൃഷ്ടവുമാണ്. പീഡിപ്പിക്കാൻ വന്ന ആളിൽ പ്രണയം കുത്തിനിറക്കുക, കല്യാണത്തിലും , കുട്ടികളിലും വരെ എത്തിച്ചു ട്രോൾ ഉണ്ടാക്കിയ ആ വിഭാഗം ആണ് നിസ്സംശയം റേപ്പിസ്റ്റുകൾ. പെട്ടെന്നൊരു ദിവസം ആകാശത്തുനിന്ന് താഴേക്ക് വീണതല്ല ഈ പോക്രിത്തരങ്ങൾ.
advertisement
മുകളിൽ പറഞ്ഞ വിഭാഗത്തിന്റെ തലയിലും മനസിലുമുള്ള വിഷമാണിതൊക്കെയും. സിനിമയെ സിനിമയായി കാണണമെന്നും, ട്രോളുകളെ ട്രോളുകൾ ആയി കണ്ടങ്ങ് ചിരിച്ചു വിടണമെന്ന നിസാരവത്കരണം എന്തിനും ഏതിനും സ്ഥിരം ആക്കി കൈയ്യടിച്ച് പാസാക്കി വിടുന്ന കുറേ അലവലാതികളും കൂടെ.
എന്ത് കൊണ്ടാണ് പീഡനങ്ങൾ ഇവിടെ നോർമലൈസ് ചെയ്യപ്പെടുന്നത്, റേപ്പ് സർവൈവേഴ്‌സിനു മുകളിൽ കുറ്റങ്ങൾ ചാർത്തപ്പെടുന്നത്, സ്ത്രീ ക്രൂശിക്കപ്പെടുന്നത് എന്നതിന് ഇതിൽപരം സംശയമില്ല. എത്രയധികം കണക്കിൽ വരുന്ന ആളുകളാണ് ഇതിനെ "തഗ് ലൈഫ് "ആക്കി ആഘോഷമാക്കിയത് എന്നത് ചൂണ്ടികാണിക്കുന്നത് ഈ സമൂഹം പീഡനങ്ങളെ തിരിച്ചറിയാൻ പോലുമാകാത്ത തരത്തിൽ എത്രമേൽ ജീർണിച്ചുപോയി എന്നതാണ്.
advertisement
ഇതിനെ ഗ്ലോറിഫൈ ചെയ്യുന്നവർ റേപ്പിസ്റ്റുകളെ പോലെ തന്നെ കുറ്റവാളികളാണ്. അവർ റേപ്പിസ്റ്റുകൾ തന്നെയാണ്...അലവലാതികളെ അലവലാതികൾ എന്ന് അഭിസംബോധന ചെയ്യാനേ സൗകര്യമുള്ളൂ
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 14, 2020 6:34 AM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'വാസു അണ്ണന്റെ ഫാമിലി എന്ന അശ്ലീലം'; ഇതിനെ ഗ്ലോറിഫൈ ചെയ്യുന്നവർ റേപ്പിസ്റ്റുകളെ പോലെ തന്നെ കുറ്റവാളികൾ: വൈറൽ കുറിപ്പ്


