Prabeesh Chakkalakkal| ഷൂട്ടിങ്ങിനിടെ നടൻ പ്രബീഷ് ചക്കാലക്കൽ കുഴഞ്ഞുവീണ് മരിച്ചു; ആശുപത്രിയിലെത്തിക്കാൻ ആരും വാഹനം നിർത്തിയില്ലെന്ന് സഹപ്രവർത്തകർ
- Published by:Rajesh V
- news18-malayalam
Last Updated:
രക്ഷിക്കാൻ സുഹൃത്തുക്കൾ യാചിച്ചിട്ടും റോഡിലൂടെ പോയ വാഹനങ്ങൾ നിർത്തിയില്ല. പ്രബീഷിന്റെ പോക്കറ്റിൽ ഉണ്ടായിരുന്ന കാറിന്റെ താക്കോൽ മേക്കപ്പ് അണിഞ്ഞിരുന്നതിനാൽ പ്രയാസപ്പെട്ട് എടുത്ത് ആശുപത്രിയിൽ എത്തിച്ചപ്പോഴേയ്ക്കും വൈകിയിരുന്നു.
കൊച്ചി: ഷൂട്ടിങ്ങിനിടെ കുഴഞ്ഞു വീണ നടന് ദാരുണാന്ത്യം. കൊച്ചി കണ്ടുന്നൂർ സ്വദേശിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ പ്രബീഷ് ചക്കാലക്കൽ ആണ് മരിച്ചത്. 44 വയസായിരുന്നു. കൊച്ചിൻ കൊളാഷ് എന്ന യൂട്യൂബ് ചാനലിന്റെ ഷോട്ട്ഫിലിം ചിത്രകരണത്തിലായിരുന്നു പ്രബീഷ്. ഇതിനിടെയാണ് അദ്ദേഹം കുഴഞ്ഞു വീണത്. ആശുപത്രിയിൽ എത്തിക്കാനായി സഹായം അഭ്യർത്ഥിച്ചിട്ടും വാഹനങ്ങൾ നിർത്തിയില്ലെന്ന് സഹപ്രവർത്തകർ പറഞ്ഞു.
ജെ.എസ്.ഡബ്ല്യു സിമന്റ്സ് ലിമിറ്റഡിലെ ഉദ്യോഗസ്ഥനാണ്. സിഎസ്എസ് സംസ്ഥാന സമിതി അംഗമായും പ്രവർത്തിക്കുന്നു. പിതാവ്: ചക്കാലക്കൽ സി പി ജോസഫ്. മാതാവ്: പരേതയായ റീത്ത. ഭാര്യ: ജാൻസി. മകൾ: ടാനിയ. സംസ്കാരം ഇന്ന് ഉച്ചയ്ക്കുശേഷം മരട് മൂത്തേടം പള്ളിയിൽ.
പ്രബീഷ് ചക്കാലക്കൽ ഒട്ടേറെ ടെലിഫിലിമുകളിൽ അഭിനയിക്കുകയും സിനിമകൾക്ക് ശബ്ദം നൽകുകയും ചെയ്തിട്ടുണ്ട്. ഔദ്യോഗിക ജീവിതത്തിനൊപ്പം കലാരംഗത്തും വ്യക്തിമുദ്ര പതിപ്പിക്കാൻ പ്രബീഷിന് സാധിച്ചു. പൊതുരംഗത്ത് സജീവമായിരുന്ന പ്രബീഷ് ചക്കാലക്കലിന്റെ ആകസ്മിക വിയോഗത്തിന്റെ ഞെട്ടലിലാണ് മരട്. കൊച്ചിൻ കൊളാഷ് ചാനലിന്റെ കൊറോണക്കാലത്തെ ഓണം എന്ന പരിപാടിയിൽ മാവേലിയായി വേഷമിട്ടത് ഏറെ ശ്രദ്ധനേടിയിരുന്നു.
advertisement
ബണ്ട് റോഡിൽ മാലിന്യം തള്ളുന്നതുമായി ബന്ധപ്പെട്ട ബോധവൽക്കരണ ടെലിഫിലിം ചിത്രീകരണമായിരുന്നു ഇന്നലെ. മാലിന്യം കിടക്കുന്നതു കണ്ട് പ്രതികരിക്കുന്ന സായിപ്പിന്റെ വേഷമായിരുന്നു പ്രബിഷീന്. തന്റെ സീൻ ഭംഗിയാക്കിയതോടെ ഫേസ്ബുക്കിലിടാൻ എല്ലാവരും ചേർന്നൊരു ഫോട്ടോ എടുക്കാൻ മുൻകൈ എടുത്ത് അൽപ സമയത്തിനു ശേഷമാണ് കുഴഞ്ഞു വീണത്. രക്ഷിക്കാൻ സുഹൃത്തുക്കൾ യാചിച്ചിട്ടും റോഡിലൂടെ പോയ വാഹനങ്ങൾ നിർത്തിയില്ല. പ്രബീഷിന്റെ പോക്കറ്റിൽ ഉണ്ടായിരുന്ന കാറിന്റെ താക്കോൽ മേക്കപ്പ് അണിഞ്ഞിരുന്നതിനാൽ പ്രയാസപ്പെട്ട് എടുത്ത് ആശുപത്രിയിൽ എത്തിച്ചപ്പോഴേയ്ക്കും വൈകിയിരുന്നു.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 14, 2020 7:53 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Prabeesh Chakkalakkal| ഷൂട്ടിങ്ങിനിടെ നടൻ പ്രബീഷ് ചക്കാലക്കൽ കുഴഞ്ഞുവീണ് മരിച്ചു; ആശുപത്രിയിലെത്തിക്കാൻ ആരും വാഹനം നിർത്തിയില്ലെന്ന് സഹപ്രവർത്തകർ


