ഫെബ്രുവരി 20 മുതല്‍ മെയ് 22 വരെയുള്ള കാലയളവിലാണ് സര്‍വേ നടത്തിയത്. ഇന്ത്യയുള്‍പ്പെടെ 24 രാജ്യങ്ങളിലുള്ള 30,861 പേരാണ് സർവേയിൽ പങ്കെടുത്തത്. സെപ്റ്റംബർ ഒമ്പത്, 10 തീയതികളിൽ ഡൽഹിയിൽ നടക്കുന്ന ജി-20 ഉച്ചകോടിക്കു മുന്നോടിയായാണ് സർവേ നടത്തിയത്.
ഇന്ത്യയില്‍ പ്രധാനമന്ത്രി ജനപ്രിയന്‍, വിദേശത്ത് സമ്മിശ്ര പ്രതികരണം
ഇന്ത്യയിലെ വിവിധ വിഭാഗങ്ങളെ ഉള്‍പ്പെടുത്തി നടത്തിയ സര്‍വേ പ്രധാനമന്ത്രിയെക്കുറിച്ചും അദ്ദേഹത്തിന്റെ നേതൃത്വത്തെക്കുറിച്ചും ജനങ്ങൾക്കുള്ള കാഴ്ച്ചപ്പാടിനെക്കുറിച്ചും അന്വേഷിച്ചു. 10 ഇന്ത്യക്കാരില്‍ എട്ട് പേര്‍ക്കും (സർവേയിൽ പങ്കെടുത്തതിൽ 55 ശതമാനം) അദ്ദേഹത്തിന്റെ നേതൃത്വത്തെക്കുറിച്ച് അനുകൂലമായ അഭിപ്രായമാണ് ഉള്ളത്. അതേസമയം, സര്‍വേയില്‍ പങ്കെടുത്ത അഞ്ചിലൊന്ന് പേര്‍ക്കും പ്രധാനമന്ത്രിയെക്കുറിച്ച് പ്രതികൂല അഭിപ്രായമാണ് ഉളളത്.
advertisement
സര്‍വേയില്‍ പങ്കെടുത്തവരില്‍ 40 ശതമാനം പേർ ആഗോള വിഷയങ്ങൾ ഫലപ്രദമായി കൈകാര്യം ചെയ്യാനുള്ള പ്രധാനമന്ത്രിയുടെ കാര്യക്ഷമതയില്‍ ആത്മവിശ്വാസക്കുറവ് പ്രകടിപ്പിച്ചു. എന്നാല്‍ ഏകദേശം 37 ശതമാനം പേരും ഇക്കാര്യത്തിലുള്ള അദ്ദേഹത്തിന്റെ കഴിവില്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുകയാണ് ചെയ്തത്.
ഇന്ത്യയെ പിന്തുണച്ച് ലോകം
ആഗോളതലത്തില്‍ ഇന്ത്യയെക്കുറിച്ച് അനുകൂല നിലപാടാണ് ഉളളതെന്ന് സര്‍വേയിൽ നിന്നും വ്യക്തമാകുന്നത്. ആഗോള തലത്തില്‍, സര്‍വേയില്‍ പങ്കെടുത്ത 46 ശതമാനം പേര്‍ ഇന്ത്യയെ അനുകൂലിച്ചപ്പോള്‍ 34 ശതമാനം പേര്‍ പ്രതികൂലമായ അഭിപ്രായമാണ് പ്രകടിപ്പിച്ചതെന്നും റിപ്പോര്‍ട്ട് വെളിപ്പെടുത്തി. സർവേ നടത്തിയ വിദേശ രാജ്യങ്ങളിൽ ഇസ്രയേലിലാണ് ഏറ്റവുമധികം പേർ ഇന്ത്യയെ അനുകൂലിച്ചത്. ഇസ്രായേലില്‍ നടത്തിയ സര്‍വേയില്‍, പങ്കെടുത്ത 71 ശതമാനം പേരും ഇന്ത്യയെ അനുകൂലിച്ചുള്ള നിലപാടാണ് സ്വീകരിച്ചത്.
Also Read – സ്‌കൂൾ കുട്ടികളോടൊപ്പം രക്ഷാബന്ധൻ ആഘോഷിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി; വൈറലായി ചിത്രങ്ങൾ
ആഗോള തലത്തിൽ ഇന്ത്യയുടെ ശക്തി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് മറ്റുള്ളവരെക്കാളേറെ ഇന്ത്യക്കാര്‍ തന്നെ വിശ്വസിക്കുന്നുണ്ടെന്ന് സര്‍വേ വെളിപ്പെടുത്തി. ഏകദേശം 10 ല്‍ ഏഴ് പേര്‍, ആഗോളതലത്തിൽ ഇന്ത്യയുടെ പ്രാധാന്യം സമീപകാലത്ത് വര്‍ദ്ധിച്ചു എന്നാണ് വിശ്വസിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതി കാര്യമായി വര്‍ദ്ധിച്ചെന്ന് 2022-ല്‍ ഒരു സ്വകാര്യ ഏജന്‍സിയുടെ സഹായത്തോടെ നടത്തിയ ആഭ്യന്തര സര്‍വേ റിപ്പോര്‍ട്ടിലും ചൂണ്ടിക്കാട്ടിയിരുന്നു. സംസ്ഥാന നേതാക്കളേക്കാള്‍ ജനപ്രീതി പലയിടങ്ങളിലും നരേന്ദ്ര മോദിക്കുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വിവിധ സംസ്ഥാനങ്ങളില്‍ സ്വകാര്യ ഏജന്‍സിയുടെ സഹായത്തോടെ ബിജെപി ദേശീയ നേതൃത്വം നടത്തിയ സര്‍വേ ആണിത്.