ലോക്സഭയിൽ 95 അംഗങ്ങളും രാജ്യസഭയിൽ 46 അംഗങ്ങളുമാണ് സപ്‌സെൻഷനിലുള്ളത് . സഭ നടപടികൾ ആരംഭിച്ചപ്പോൾ തന്നെ ഇരുസഭകളും പ്രക്ഷുബ്ധമായിരുന്നു. ബഹളത്തെ തുടർന്ന് നിർത്തിവച്ച സഭ പന്ത്രണ്ടരയ്ക്ക് പുനരാരംഭിച്ചപ്പോഴാണ് അംഗങ്ങൾക്കെതിരെ നടപടി പ്രഖ്യാപിച്ചത്.
കേരളത്തിൽ നിന്ന് അടൂർ പ്രകാശ് , ശശി തരൂർ, അബ്ദുസമദ് സമദാനി, കെ സുധാകരൻ എന്നിവരാണ് ഇന്ന് സസ്‌പെൻഡ് ചെയ്യപ്പെട്ടത്. നടപടിക്കെതിരെ പ്രതിപക്ഷം രംഗത്തുവന്നു. എല്ലാ ജനാധിപത്യ മര്യാദകളും സർക്കാർ ലംഘിക്കുക ആണെന്ന് പ്രതിപക്ഷം വിമർശിച്ചു. പാർലമെന്റിനുള്ളിൽ അരാജകത്വമാണെന്നും ബിജെപിക്ക് രാജ്യത്തെ പാർലമെന്ററി സംവിധാനത്തിൽ വിശ്വാസത്തിന്റെ ഒരു കണിക പോലും ഇല്ലെന്നും കോൺഗ്രസ് എംപി അധീർ രഞ്ജൻ ചൗധരി വിമർശിച്ചു.
advertisement
അതേസമയം, ഇന്ന് രാവിലെ ചേർന്ന ബിജെപി പാർലമെന്ററി പാർട്ടി യോഗത്തിൽ പ്രതിപക്ഷത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി രൂക്ഷമായി വിമർശിച്ചു. പാർലെമെന്റ് അതിക്രമത്തെ ചില പാർട്ടികൾ പിന്തുണയ്ക്കുന്നതായി മോദി വിമർശിച്ചു.
