Exclusive | 'ദാവൂദ് ഇബ്രാഹിം മരിച്ചിട്ടില്ല, പൂര്‍ണ ആരോഗ്യവാന്‍': പ്രചരിക്കുന്നത് വ്യാജ വാർത്തയെന്ന് ഛോട്ടാ ഷക്കീല്‍
- Published by:Sarika KP
- news18-malayalam
Last Updated:
കഴിഞ്ഞ ദിവസം കൂടി അദ്ദേഹത്തെ താന്‍ കണ്ടിരുന്നുവെന്നും ഛോട്ടാ ഷക്കീല്‍ പറഞ്ഞു
അധോലോക നായകൻ ദാവൂദ് ഇബ്രാഹിം മരിച്ചുവെന്ന വാര്‍ത്തകള്‍ തള്ളി അദ്ദേഹത്തിന്റെ അടുത്ത അനുയായി ഛോട്ടാ ഷക്കീല്‍. സിഎന്‍എന്‍ ന്യൂസ് 18ന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് ഛോട്ടാ ഷക്കീല്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. ദാവൂദ് ജീവനോടെയുണ്ടെന്നും ആരോഗ്യവാനാണെന്നും ഛോട്ടാ ഷക്കീല്‍ പറഞ്ഞു.
'' ദാവൂദ് മരിച്ചിട്ടില്ല. അദ്ദേഹം ആരോഗ്യത്തോടെയിരിക്കുന്നു. വ്യാജവാര്‍ത്ത കണ്ട് ഞാന്‍ ഞെട്ടിപ്പോയി. കഴിഞ്ഞ ദിവസം കൂടി അദ്ദേഹത്തെ ഞാന്‍ കണ്ടിരുന്നു,'' എന്നാണ് ഛോട്ടാ ഷക്കീല്‍ പറഞ്ഞത്.
വൈറലായ വ്യാജ വാര്‍ത്ത
വിഷബാധയേറ്റ ദാവൂദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചത്. വിവിധ മാധ്യമങ്ങള്‍ ഈ വാര്‍ത്ത ഏറ്റുപിടിക്കുകയും ചെയ്തിരുന്നു. ഇതിനിടെ ദാവൂദ് മരിച്ചെന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രചരിച്ചു. പാകിസ്ഥാന്റെ കാവൽ പ്രധാനമന്ത്രി അന്‍വര്‍ ഉള്‍ ഹഖ് കക്കര്‍, ദാവൂദ് മരിച്ചെന്ന വിവരം സ്ഥിരീകരിച്ചുവെന്ന തരത്തിലുള്ള ചില സ്‌ക്രീന്‍ഷോട്ടുകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഈ സ്‌ക്രീന്‍ ഷോട്ട് വ്യാജമാണെന്ന് പിന്നീട് തെളിഞ്ഞു.
advertisement
'' കരുണയുടെ പ്രതിരൂപവും പാകിസ്ഥാന് പ്രിയപ്പെട്ടവനുമായ ദാവൂദ് ഇബ്രാഹിം വിഷബാധയേറ്റ് മരിച്ചു. കറാച്ചിയിലെ ഒരു ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം,'' എന്നായിരുന്നു സ്‌ക്രീന്‍ ഷോട്ട്. ഈ സ്‌ക്രീന്‍ ഷോട്ടാണ് എക്‌സില്‍ വൈറലായത്.
പോലീസുദ്യോഗസ്ഥന്റെ മകനില്‍ നിന്ന് അധോലോക നായകനിലേക്ക്
രത്‌നഗിരിയിലെ ഒരു പോലീസുദ്യോഗസ്ഥന്റെ മകനായാണ് ദാവൂദ് ഇബ്രാഹിം കസ്‌കര്‍ ജനിച്ചത്. എന്നാല്‍ പിന്നീട് ഇദ്ദേഹം യൂറോപ്പ്, യുകെ, ദുബായ്, കറാച്ചി എന്നിവിടങ്ങളിലായി വലിയൊരു മയക്കുമരുന്ന് മാഫിയ ശൃംഖല കെട്ടിപ്പടുക്കുകയായിരുന്നു.
advertisement
തന്റെ വ്യക്തിത്വം മറച്ചുപിടിക്കാന്‍ ദാവൂദ് ഇബ്രാഹിം 13 അപരനാമങ്ങളാണ് ഉപയോഗിച്ചിട്ടുള്ളതെന്ന് സിബിഐ പറയുന്നു. 1980കളുടെയും 1990കളുടെയും തുടക്കത്തില്‍ വേശ്യവൃത്തി, ചൂതാട്ടം. മയക്കുമരുന്ന് എന്നിവയുടെ കേന്ദ്രമായ മുംബൈ അധോലോക രാജാവായി ദാവൂദ് മാറി. 1980കളിൽ മുംബൈയിലുണ്ടായ സാമ്പത്തിക തകര്‍ച്ച പുതിയ മാഫിയകളുടെ രൂപീകരണത്തിന് വഴിയൊരുക്കി. 1986ല്‍ ദാവൂദ് ദുബായിലേക്ക് പറന്നു. എന്നാല്‍ പിന്നീട് ദാവൂദിന്റെ മാഫിയ ശൃംഖല ഡി-കമ്പനി എന്ന പേരിലറിയപ്പെട്ടു. ഇന്ത്യ, പാകിസ്ഥാന്‍, നേപ്പാള്‍ എന്നിവിടങ്ങളിലും ഈ സംഘത്തിന് ബന്ധമുണ്ടായിരുന്നു.
advertisement
താമസിയാതെ ഛോട്ടാ രാജന്‍ തന്റെ ബോസായ ദാവൂദിന് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ തുടങ്ങി. ഈ സമയം ഷക്കീല്‍ ദാവൂദിന്റെ വിശ്വസ്ഥ അനുയായി മാറുകയും ചെയ്തു. അതേസമയം ഡി-കമ്പനി പാകിസ്ഥാനില്‍ ഒരു സമാന്തര സമ്പദ് വ്യവസ്ഥ നിലനിര്‍ത്തിക്കൊണ്ടിരിക്കുകയാണ്. ഷക്കീല്‍ തന്റെ അനുയായികളെ ഉപയോഗിച്ചുള്ള കൊള്ളയും തുടര്‍ന്നുപോരുന്നു. 1995-96ലാണ് ദാവൂദ് ഇന്ത്യ വിട്ടതെന്ന് സലീം ഖുറെഷി പറഞ്ഞു. അന്നുമുതല്‍ ഇദ്ദേഹം പാകിസ്ഥാനിലാണെന്നും ഖുറെഷി പറഞ്ഞു. ദാവൂദ് ഇബ്രാഹിമിനെയും അദ്ദേഹത്തിന്റെ സംഘത്തെയും പറ്റിയും വിവരങ്ങൾ ശേഖരിക്കാൻ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് സലീം ഖുറെഷിയെ ഈയടുത്ത് ചോദ്യം ചെയ്തിരുന്നു. അപ്പോഴാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്.
advertisement
അതേസമയം ദാവൂദിനെപ്പറ്റി അറിയാന്‍ നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എന്‍ഐഎ) 2022 സെപ്റ്റംബറില്‍ ദാവൂദിന്റെ മരിച്ചുപോയ സഹോദരിയായ ഹസീന പാര്‍ക്കറിന്റെ മകനായ അലിഷാ പാര്‍ക്കര്‍ ഇബ്രാഹിമിനെ ചോദ്യം ചെയ്തിരുന്നു. ദാവൂദ് പാകിസ്ഥാനിലെ കറാച്ചിയ്ക്കടുത്തുള്ള പ്രതിരോധ മേഖലയായ അബ്ദുള്ള ഗസി ബാബ ദര്‍ഗ്ഗയിലാണ് കഴിയുന്നത് എന്നാണ് അലിഷാ എന്‍ഐഎയോട് പറഞ്ഞത്. മാത്രമല്ല. ദാവൂദ് രണ്ടാമത് വിവാഹം കഴിച്ചെന്നും പത്താന്‍ വംശജയായ സ്ത്രീയെയാണ് വിവാഹം ചെയ്തതെന്നും അലിഷാ പറഞ്ഞു. ആദ്യഭാര്യ മൈസാബിനുമായുള്ള ബന്ധം ഇദ്ദേഹം വേര്‍പ്പെടുത്തിയിട്ടില്ലെന്നും അലിഷാ പറഞ്ഞു.
advertisement
അതേസമയം ബ്രിട്ടന്‍, സ്‌പെയിന്‍, മൊറോക്കോ, തുര്‍ക്കി, ഓസ്ട്രേലിയ എന്നിവയുള്‍പ്പെടെ നിരവധി രാജ്യങ്ങളിലേക്ക് ഡി-കമ്പനി എങ്ങനെ നിക്ഷേപം നടത്തുന്നുവെന്ന് ഈ വര്‍ഷം ആദ്യം ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തിരുന്നു. 1980കള്‍ മുതല്‍ ഡി-കമ്പനി ലീഗല്‍ ബിസിനസ്സുകളിലേക്ക് തിരിഞ്ഞുവെന്നാണ് ഒരു ഫോണ്‍ കോളിനിടെ ഷക്കീല്‍ ന്യൂസ് 18നോട് പറഞ്ഞത്.
കഴിഞ്ഞ 3 പതിറ്റാണ്ടിനിടെ ഡി-കമ്പനിയുടെ ബിസിനുകള്‍ കാര്യമായി വളര്‍ന്നു. വിവിധ കറന്‍സികളിലായി ഒരുലക്ഷം കോടി രൂപയിലധികം മൂല്യമുള്ള ആസ്തിയാണ് ഡി-കമ്പനിയ്ക്കുള്ളത്. പുതിയ ബിസിനസുകളില്‍ ഡി-കമ്പനിയ്ക്ക് ഇപ്പോള്‍ താല്‍പ്പര്യമില്ലെന്നും ഷക്കീല്‍ പറഞ്ഞു.
advertisement
ന്യൂസ് 18 ദാവൂദിനെ വിളിച്ച സന്ദര്‍ഭം
കറാച്ചിയിലുള്ള ദാവൂദിനെ വിളിച്ച് അദ്ദേഹത്തിന്റെ പേരിലുള്ള ദുരൂഹത അവസാനിപ്പിക്കാന്‍ ന്യൂസ് 18 സംഘം ശ്രമിച്ചിരുന്നു. 2017ലായിരുന്നു ഈ സംഭവം. അദ്ദേഹം ഫോണ്‍കോള്‍ എടുത്തു. ജാവേദ് ചോട്ടാനി എന്ന പേരിലാണ് അന്ന് സംസാരിച്ചത്. പിന്നീട് യഥാര്‍ത്ഥ ജാവേദ് ചോട്ടാനിയ്ക്ക് ഫോണ്‍ കൈമാറി.
2016ല്‍ കറാച്ചിയിലെ ക്ലിഫ്ടണ്‍ പ്രദേശത്തുള്ള ദാവൂദിന്റെ വീട് കാണിക്കുന്ന ഒരു റിപ്പോര്‍ട്ട് ന്യൂസ് 18 പുറത്തുവിട്ടിരുന്നു. ദാവൂദിന്റെ നീക്കങ്ങളെപ്പറ്റി പോലീസുദ്യോഗസ്ഥര്‍ പറയുന്ന ഓഡിയോ ടേപ്പും ഇതോടൊപ്പം സംപ്രേക്ഷണം ചെയ്തിരുന്നു.
അതേസമയം മഹാദേവ് ആപ്പ് ഉടമകളും ദാവൂദും തമ്മില്‍ ബന്ധമുണ്ടെന്ന് ആരോപിച്ച് മുംബൈയിലെ ബിജെപി എംഎല്‍എ ആശീഷ് ഷെലാര്‍ രംഗത്തെത്തിയതും ഈയടുത്താണ്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
December 19, 2023 1:41 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
Exclusive | 'ദാവൂദ് ഇബ്രാഹിം മരിച്ചിട്ടില്ല, പൂര്‍ണ ആരോഗ്യവാന്‍': പ്രചരിക്കുന്നത് വ്യാജ വാർത്തയെന്ന് ഛോട്ടാ ഷക്കീല്‍