TRENDING:

സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ക്കായി യുപിയിൽ മൂന്ന് കുട്ടികളുടെ പിതാവ് 24കാരിയെ സമൂഹവിവാഹത്തിൽ കല്യാണം കഴിച്ചു

Last Updated:

യഥാര്‍ത്ഥ വരനെ ലഭിക്കാത്തതിനാല്‍ വധുവിന്റെ വീട്ടുകാര്‍ കപില്‍ കുമാറിനോട് വരനായി നില്‍ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
സര്‍ക്കാര്‍ ആനുകൂല്യം കൈപ്പറ്റുന്നതിന് യുപിയില്‍ മൂന്ന് കുട്ടികളുടെ പിതാവ് 24കാരിയെ സമൂഹവിവാഹത്തില്‍ കല്യാണം കഴിച്ചു. ഉത്തര്‍പ്രദേശിലെ അംറോഹയില്‍ ഞായറാഴ്ചയാണ് സമൂഹവിവാഹം നടന്നത്. സംഭവത്തിന് പിന്നാലെ ഉദ്യോഗസ്ഥര്‍ക്ക് ഇത് സംബന്ധിച്ച് സൂചന ലഭിക്കുകയും തുടര്‍ന്ന് അന്വേഷണം നടത്തുകയുമായിരുന്നു. 35കാരനായ കപില്‍ കുമാറിനെതിരേ പോലീസ് കേസെടുത്തു.
News18
News18
advertisement

സലേംപുര്‍ ഗ്രാമവാസിയായ കപില്‍ കുമാര്‍ ബവന്‍പുര സ്വദേശിയായ പ്രിയങ്ക റാണിയെന്ന യുവതിയെയാണ് കല്യാണം കഴിച്ചത്. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള ദമ്പതിമാര്‍ക്ക് 51,000 രൂപ സാമ്പത്തിക സഹായം നല്‍കുന്ന സര്‍ക്കാര്‍ പദ്ധതിയുണ്ട്. തുടര്‍ന്ന് യഥാര്‍ത്ഥ വരനെ ലഭിക്കാത്തതിനാല്‍ വധുവിന്റെ വീട്ടുകാര്‍ കപില്‍ കുമാറിനോട് വരനായി നില്‍ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.

സംഭവം പുറത്തായതോടെ ചീഫ് ഡെവലപ്‌മെന്റ് ഓഫീസര്‍ (സിഡിഒ) ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ സസ്‌പെന്‍ഡ് ചെയ്യുകയും കുമാറിനും പ്രിയങ്കയ്ക്കുമെതിരേ കേസ് എടുക്കാന്‍ ഉത്തരവിടുകയുമായിരുന്നു. വിവാഹത്തോട് അനുബന്ധിച്ച് ദമ്പതികള്‍ക്ക് സമ്മാനമായി നല്‍കിയ വീട്ടുപകരണങ്ങളും മറ്റും അധികൃതര്‍ തിരിച്ച് എടുക്കുകയും ചെയ്തു.

advertisement

ചുമതലകള്‍ നിര്‍വഹിക്കുന്നതില്‍ ഗുരുതരമായ അനാസ്ഥ കാണിച്ചതിന് സമൂഹ വിവാഹ പരിപാടിക്ക് മേല്‍നോട്ടം വഹിച്ച ഉദ്യോസ്ഥനെ സസ്‌പെന്‍ഡ് ചെയ്തതായി ജില്ലാ സാമൂഹിക ക്ഷേമ ഓഫീസര്‍ പങ്കുരി ജെയിന്‍ അറിയിച്ചു.

''ബന്ധപ്പെട്ട ഗ്രാമ വികസന ഓഫീസര്‍ സമൂഹവിവാഹത്തില്‍ ഏര്‍പ്പെടുന്ന അപേക്ഷകരെ കൃത്യമായി പരിശോധിച്ച് ഉറപ്പിക്കേണ്ടത് സാധാരണ നടപടിക്രമങ്ങളുടെ ഭാഗമാണ്. എങ്കില്‍ മാത്രമെ അവര്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കുകയുള്ളൂ'' ജെയിന്‍ പറഞ്ഞു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

വധുവിന്റെ കുടുംബത്തെ തനിക്ക് നേരത്തെ അറിയാമെന്ന് കപില്‍ കുമാര്‍ സമ്മതിച്ചു. ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് ആചാരങ്ങള്‍ നടത്താന്‍ അവര്‍ തന്നെ നിര്‍ബന്ധിച്ചതാണെന്ന് കപില്‍ കുമാര്‍ പറഞ്ഞതായി ജെയിന്‍ കൂട്ടിച്ചേര്‍ത്തു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/India/
സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ക്കായി യുപിയിൽ മൂന്ന് കുട്ടികളുടെ പിതാവ് 24കാരിയെ സമൂഹവിവാഹത്തിൽ കല്യാണം കഴിച്ചു
Open in App
Home
Video
Impact Shorts
Web Stories