TRENDING:

സുള്ള്യയിലെ യുവമോർച്ച നേതാവിന്‍റെ കൊലപാതകത്തിൽ കേരളത്തിൽനിന്ന് ഒരാൾ അറസ്റ്റിൽ

Last Updated:

ദക്ഷിണ കന്നഡ പൊലീസാണ് കേരളത്തിൽ നിന്ന് ഒരാളെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ ആളുടെ വിവരങ്ങൾ അറിവായിട്ടില്ല...

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മംഗളുരു: കർണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിൽ യുവമോർച്ച നേതാവ് കൊല്ലപ്പെട്ട സംഭവത്തിൽ കേരളത്തിൽനിന്ന് ഒരാളെ അറസ്റ്റ് ചെയ്തു. ദക്ഷിണ കന്നഡ പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റിലായ ആളുടെ വിവരങ്ങൾ അറിവായിട്ടില്ല. പ്രവീൺ നെട്ടാരുവിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടു പേരെ നേരത്തെ ബംഗളുരുവിൽനിന്ന് അറസ്റ്റ് ചെയ്തിരുന്നു. ഇക്കഴിഞ്ഞ ജൂലൈ 28നാണ് രാത്രിയിലാണ് പ്രവീൺ നെട്ടാരു കൊലചെയ്യപ്പെട്ടത്. രാത്രിയിൽ സ്വന്തം ഉടമസ്ഥതയിലുള്ള കോഴിക്കട അടച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് കൊലപതാകം. കേരള രജിസ്ട്രേഷൻ ബൈക്കിലെത്തിയവരാണ് കൊല നടത്തിയതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.
praveen_murder_yuvamorcha
praveen_murder_yuvamorcha
advertisement

പ്രവീണ്‍ നെട്ടാരുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കണ്ണൂരില്‍ തീവ്രവാദ വിരുദ്ധസേന കഴിഞ്ഞ ദിവസം റെയ്ഡ് നടത്തിയിരുന്നു. തലശ്ശേരി സ്വദേശി ആബിദിന്റെ വീട്ടിലാണ് കർണാടക എ ടി എസിന്റെ പരിശോധന. ആബിദ് തീവ്രവാദ സ്വഭാവമുള്ള വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് റെയ്ഡ്.

ഇതിനിടെ മംഗളൂരുവില്‍ നിരോധനാജ്ഞ ഓഗസ്റ്റ് ആറുവരെ നീട്ടി. ബന്ത്വാള്‍, പുട്ടൂര്‍, ബെല്‍റ്റങ്ങാടി, സുള്ള്യ, കഡബ താലൂക്കുകളിലാണ് നിരോധനാജ്ഞ ഓഗസ്റ്റ് ആറാം തീയതി അര്‍ധരാത്രി 12 മണിവരെ നീട്ടിയത്. കടകള്‍ വൈകിട്ട് ആറുമണിക്ക് അടയ്ക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. അതിർത്തി കടന്നുവരുന്ന മുഴുവൻ വാഹനങ്ങളും പരിശോധിച്ചതിന് ശേഷമാണ് കടത്തിവിടുന്നത്. അത്യാവശ്യ സര്‍വീസുകള്‍, ആശുപത്രികള്‍, മെഡിക്കല്‍ ഷോപ്പുകള്‍ തുടങ്ങിയ മാത്രമേ ആറുമണിക്ക് ശേഷം പ്രവര്‍ത്തിക്കാന്‍ അനുവദിക്കുകയുള്ളൂ. ബന്ത്വാള്‍, പുട്ടൂര്‍, ബെല്‍റ്റങ്ങാടി, സുള്ള്യ, കഡബ താലൂക്കുകളില്‍ ഓഗസ്റ്റ് ഒന്നുവരെ മദ്യശാലകളും പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന് പൊലീസ് അറിയിച്ചു.

advertisement

Also Read- കർണാടകത്തിൽ ബിജെപി മന്ത്രിക്കെതിരെ പ്രതിഷേധവുമായി എബിവിപി പ്രവർത്തകർ; പൊലീസ് ലാത്തി വീശി

പത്തുദിവസങ്ങള്‍ക്കിടെയുണ്ടായ ഇരട്ടക്കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ ദക്ഷിണ കന്നഡ ജില്ലയില്‍ പൊലീസ് വിന്യാസം വര്‍ധിപ്പിച്ചു. സംഘര്‍ഷങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ കരര്‍ശന ജാഗ്രത പുലര്‍ത്താന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സാമുദായികമായി പ്രശ്‌നങ്ങളുണ്ടാകാന്‍ സാധ്യതയുള്ള മേഖലകളില്‍ കൂടുതല്‍ പൊലീസ് സേനയെ നിയോഗിച്ചിട്ടുണ്ട്. ബന്ത്വാളില്‍ പൊലീസ് ഫ്‌ലാഗ് മാര്‍ച്ച് നടത്തി.

മലയാളം വാർത്തകൾ/ വാർത്ത/India/
സുള്ള്യയിലെ യുവമോർച്ച നേതാവിന്‍റെ കൊലപാതകത്തിൽ കേരളത്തിൽനിന്ന് ഒരാൾ അറസ്റ്റിൽ
Open in App
Home
Video
Impact Shorts
Web Stories