TRENDING:

Online Class | കുട്ടികൾക്ക് സ്മാർട്ട് ഫോൺ വാങ്ങാൻ യുവാവ് പശുവിനെ വിറ്റു

Last Updated:

തുടർന്ന് ഫോൺ വാങ്ങുന്നതിനായി 6000 രൂപയ്ക്ക് ബാങ്കുകാരെയും പണം കടം കൊടുക്കുന്നവരെയും സമീപിച്ചെങ്കിലും സാമ്പത്തികസ്ഥിതി മോശമായതിനാൽ ആരും സഹായിക്കാൻ തയ്യാറായില്ലെന്ന് കുൽദീപ് പറഞ്ഞു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കാംഗ്ര (ഹിമാചൽ പ്രദേശ്): കുട്ടികൾക്ക് ഓൺലൈൻ ക്ലാസിൽ പങ്കെടുക്കുന്നതിനായി സ്മാർട്ട് ഫോൺ വാങ്ങുന്നതിന് പശുവിനെ വിറ്റ് യുവാവ്. ഹിമാചൽ പ്രദേശ് സ്വദേശിയായ യുവാവാണ് പശുവിനെ വിറ്റത്. തന്റെ രണ്ട് മക്കൾക്ക് ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കുന്നതിന് സ്മാർട്ട് ഫോൺ വാങ്ങുന്നതിന് വേണ്ടിയാണ് യുവാവ് പശുവിനെ വിറ്റത്.
advertisement

കോവിഡ് വ്യാപനത്തെ തുടർന്ന് മാർച്ചിൽ സ്കൂളുകൾ അടച്ചിരുന്നു. സ്മാർട്ട് ഫോണിന്റെ അഭാവത്തിൽ നാലാം ക്ലാസിലും രണ്ടാം ക്ലാസിലും പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ക്ലാസുകൾ നഷ്ടപ്പെടുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ഹിമാചൽ പ്രദേശിലെ കാംഗ്ര ജില്ലയിലെ ജ്വാലാമുഖിയിലെ കുൽദിപ് കുമാർ കുട്ടികൾക്ക് സ്മാർട് ഫോൺ വാങ്ങുന്നതിന് പശുവിനെ വിറ്റത്.

You may also like:രാജ്യസഭയിലും ഭൂരിപക്ഷത്തിലേക്ക് അടുത്ത് NDA; KC വേണുഗോപാൽ അടക്കം 45 പേർ സത്യപ്രതിജ്ഞ ചെയ്‌തു [NEWS]ദുബായിൽ മലയാളി യുവതിയെ കുത്തിക്കൊന്ന സംഭവം; ഭർത്താവിന് ജീവപര്യന്തം [NEWS] ബിജെപിയിൽ ചേർന്ന ഫുട്ബോൾ താരം മെഹ്താബ് ഹുസൈൻ മണിക്കൂറുകൾക്കുള്ളിൽ പാർട്ടി വിട്ടു [NEWS]

advertisement

കൊറോണവൈറസ് വ്യാപനത്തെ തുടർന്ന് ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് സ്കൂളുകൾ ഓൺലൈൻ ക്ലാസുകളിലേക്ക് മാറിയിരുന്നു. ഈ സാഹചര്യത്തിൽ തന്റെ കുട്ടികൾക്ക് ഒരു സ്മാർട്ട് ഫോൺ വാങ്ങുന്നതിനായി കടുത്ത സമ്മർദ്ദത്തിൽ ആയിരുന്നു കുൽദീപ്. കുട്ടികൾക്ക് പഠനം തുടരണമെങ്കിൽ ഒരു സ്മാർട്ട് ഫോൺ നിർബന്ധമായും വേണമെന്ന് അധ്യാപകർ പറഞ്ഞതായി കുൽദീപ് പറഞ്ഞു.

തുടർന്ന് ഫോൺ വാങ്ങുന്നതിനായി 6000 രൂപയ്ക്ക് ബാങ്കുകാരെയും പണം കടം കൊടുക്കുന്നവരെയും സമീപിച്ചെങ്കിലും സാമ്പത്തികസ്ഥിതി മോശമായതിനാൽ ആരും സഹായിക്കാൻ തയ്യാറായില്ലെന്ന് കുൽദീപ് പറഞ്ഞു.

advertisement

ഒടുവിൽ തന്റെ ഏക വരുമാന മാർഗമായ പശുവിനെ 6000 രൂപയ്ക്ക് വിൽക്കാൻ അദ്ദേഹം നിർബന്ധിതൻ ആകുകയായിരുന്നു. ഈ 6000 രൂപ ഉപയോഗിച്ച് കുട്ടികൾക്കായി അദ്ദേഹം ഒരു സ്മാർട്ട് ഫോൺ വാങ്ങുകയും ചെയ്തു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ജ്വാലാമുഖിയിലെ ഒരു മൺകുടിലിലാണ് കുൽദീപും ഭാര്യയും രണ്ട് മക്കളും താമസിക്കുന്നത്. അതേസമയം, തനിക്ക് ബി പി എൽ കാർഡ് പോലുമില്ലെന്ന് കുൽദീപ് പറഞ്ഞു. സാമ്പത്തിക സഹായത്തിനായി പഞ്ചായത്തിനെ പലതവണ സമീപിച്ചെങ്കിലും ഒന്നും ചെയ്തില്ലെന്നും കുൽദീപ് വ്യക്തമാക്കി. അതേസമയം, കുൽദീപ് കുമാറിന് ഉടൻ തന്നെ സാമ്പത്തികസഹായം നൽകാൻ ബി ഡി ഒയ്ക്കും എസ് ഡി എമ്മിനും നിർദ്ദേശം നൽകിയതായി ജ്വാലാമുഖി എം എൽ എ രമേഷ് ധാവല പറഞ്ഞു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/India/
Online Class | കുട്ടികൾക്ക് സ്മാർട്ട് ഫോൺ വാങ്ങാൻ യുവാവ് പശുവിനെ വിറ്റു
Open in App
Home
Video
Impact Shorts
Web Stories