രാജ്യസഭയിലും ഭൂരിപക്ഷത്തിലേക്ക് അടുത്ത് NDA; KC വേണുഗോപാൽ അടക്കം 45 പേർ സത്യപ്രതിജ്ഞ ചെയ്‌തു
- Published by:user_49
- news18-malayalam
Last Updated:
പുതുതായി 61 അംഗങ്ങൾ എത്തുന്നതോടെ 245 അംഗ രാജ്യസഭയിൽ ഭരണമുന്നണിയായ എൻഡിഎ ഭൂരിപക്ഷത്തിലേക്ക് അടുക്കും
ന്യൂഡൽഹി: കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ചേംബറിൽ നടന്ന ചടങ്ങിൽ 45 രാജ്യസഭാംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്‌തു. അദ്ധ്യക്ഷ്യൻ വെങ്കയ്യ നായിഡു സത്യവാചകം ചൊല്ലിക്കൊടുത്തു. ജൂൺ 24ന് 20 സംസ്ഥാനങ്ങളിൽ നടന്ന തിരഞ്ഞെടുപ്പിൽ 61 പേരാണ് തിരഞ്ഞെടുക്കപ്പെട്ടത്.
ഇന്നലെ സത്യപ്രതിജ്ഞ ചെയ്‌ത ശരത് പവാർ (എൻ.സി.പി), ദിഗ്‌വിജയ് സിംഗ്(കോൺഗ്രസ്), ഭുവനേശ്വർ കാലിത(ബി.ജെ.പി), കേന്ദ്ര മന്ത്രി രാമദാസ് അത്താവലെ(ആർ.പി.ഐ) തുടങ്ങിയവരടക്കം 12 പേർ സിറ്റിംഗ് അംഗങ്ങളാണ്. ബി.ജെ.പി ടിക്കറ്റിൽ ജയിച്ച മുൻ കോൺഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, മുതിർന്ന കോൺഗ്രസ് നേതാവ് മല്ലികാർജ്ജുന ഖാർഗെ എന്നിവരും സത്യപ്രതിജ്ഞ ചെയ്‌തു. സഭാ സമ്മേളനമില്ലാതെ ചേംബറിൽ സത്യപ്രതിജ്ഞ ഇതാദ്യം.
പുതുതായി 61 അംഗങ്ങൾ എത്തുന്നതോടെ 245 അംഗ രാജ്യസഭയിൽ ഭരണമുന്നണിയായ എൻഡിഎ ഭൂരിപക്ഷത്തിലേക്ക് അടുക്കും. എൻ.ഡി.എ.യ്ക്ക് 101 അംഗങ്ങളുടെയും യു.പി.എ.യ്ക്ക് 65 അംഗങ്ങളുടെയും പിന്തുണയാണുള്ളത്. മറ്റു പാർട്ടികളും സ്വതന്ത്രരും ചേർന്ന് 79 പേരുണ്ട്. ഇതാദ്യമായാണ് എൻ.ഡി.എ.യുടെ അംഗബലം രാജ്യസഭയിൽ 100 കടക്കുന്നത്. പുതിയ അംഗങ്ങളിൽ 45 പേർ ബുധനാഴ്ച സത്യപ്രതിജ്ഞചെയ്തു. ബാക്കിയുള്ളവരുടെ സത്യപ്രതിജ്ഞ പിന്നീട് നടക്കും.
advertisement
TRENDING:'കോവിഡ് രോഗിയുടെ മൃതദേഹത്തിന് മേല്‍ രോഗമില്ലാത്തയാളുടെ മൃതദേഹം വെച്ചു:' വി.വി രാജേഷ് [NEWS]Covid19|സാഹചര്യം ഗുരുതരം; സമ്പൂർണ ലോക്ക്ഡൗൺ പരിഗണിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി [NEWS]Covid 19 in Kerala| സംസ്ഥാനത്ത് പുതിയതായി 51 ഹോട്ട്സ്പോട്ടുകൾ കൂടി; ആകെ 397 ഹോട്ട്സ്പോട്ടുകൾ [NEWS]
നാമനിർദേശം ചെയ്യപ്പെട്ട നാലുപേരും ഒരു പാർട്ടിയിലും പെടാത്ത രണ്ടുപേരും ബിജെപിക്കൊപ്പമാണിപ്പോൾ. ഇതോടെ എൻഡിഎ അംഗസംഖ്യ 107 ആകും. ഇതോടൊപ്പം എ.ഐ.എ.ഡി.എം.കെ. (9), ബി.ജെ.ഡി. (9), വൈ.എസ്.ആർ. കോൺഗ്രസ് (6), ടി.ആർ.എസ്. (7) കക്ഷികളുടെയും ചെറുപാർട്ടികളുടെയും പിന്തുണകൂടി ലഭിക്കുന്നതോടെ നിയമനിർമാണത്തിനാവശ്യമായ 123 എന്ന സംഖ്യയെക്കാൾ ഏറെ മുന്നിലെത്തും ഭരണമുന്നണി.
advertisement
എസ്.പി. (8), ബി.എസ്.പി. (4) എന്നീ പാർട്ടികൾ കോൺഗ്രസുമായി അടുത്തകാലത്തു തുടങ്ങിയ അകൽച്ചയും സർക്കാരിന് അനുകൂലമാവും. നേരത്തേ ഭൂരിപക്ഷമില്ലാതിരുന്നപ്പോഴും സൗഹൃദപാർട്ടികളുടെയും ചെറുപാർട്ടികളുടെയും പിന്തുണയോടെ വിവാദമായ നിയമനിർമാണങ്ങളടക്കം കേന്ദ്രസർക്കാർ നടത്തിയിരുന്നു. പുതിയ 61 അംഗങ്ങളിൽ ബി.ജെ.പി. (17), കോൺഗ്രസ് (9), ജെ.ഡി.യു., ബി.ജെ.ഡി., ടി.എം.സി. (4), എ.ഐ.എ.ഡി.എം.കെ., ഡി.എം.കെ. (3), എൻ.സി.പി., ആർ.ജെ.ഡി., ടി.ആർ.എസ്. (2), മറ്റുള്ളവർ (11) എന്നിങ്ങനെയാണ് രാജ്യസഭാ കക്ഷിനില.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 23, 2020 8:43 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
രാജ്യസഭയിലും ഭൂരിപക്ഷത്തിലേക്ക് അടുത്ത് NDA; KC വേണുഗോപാൽ അടക്കം 45 പേർ സത്യപ്രതിജ്ഞ ചെയ്‌തു