ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശപ്രകാരം മുഖ്യമന്ത്രിയുടെ വസതിയിലേക്കുള്ള പ്രധാന ഗേറ്റിന് പുറത്ത് പൊലീസ് ബാരിക്കേഡുകൾ സ്ഥാപിച്ച് ഗതാഗതം തടസപ്പെടുത്തിയെന്നും ആം ആദ്മി നേതാക്കളെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.
Also Read സമരം ചെയ്യുന്ന കർഷകർക്ക് കമ്പിളി പുതപ്പ് വാങ്ങാൻ ഒരു കോടി നൽകി ഗായകൻ ദിൽജിത്
മുഖ്യമന്ത്രിയെ സന്ദർശിക്കാൻ എംഎൽഎമാരെ അനുവദിക്കുന്നില്ലെന്ന് ആം ആദ്മി എംഎൽഎ സൗരഭ് ഭരദ്വാജ് ആരോപിച്ചു. മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് മാർച്ച് സംഘടിപ്പിക്കുമെന്നും കെജ്രിവാളിനെ മോചിപ്പിക്കുമെന്നും ഭരദ്വാജ് വ്യക്തമാക്കി.
advertisement
സമരം ചെയ്യുന്ന കർഷകരെ സന്ദർശിച്ചതിനു പിന്നാലെ ബിജെപി നിയന്ത്രണത്തിലുള്ള ഡൽഹി പൊലീസ് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ വീട്ടുതടങ്കലിൽ പാർപ്പിച്ചെന്ന് ആം ആദ്മി പാർട്ടി ട്വീറ്റ് ചെയ്തിട്ടുമുണ്ട്.
അതേസമയം മുഖ്യമന്ത്രിയെ വീട്ടുതടങ്കലിലാക്കിയെന്ന ആരോപണം ഡൽഹി പൊലീസ് നിഷേധിച്ചു. ആരോപണങ്ങൾ വ്യാജവും അടിസ്ഥാനരഹിതവുമാണെന്ന് ഡിസിപി നോർത്ത് പറഞ്ഞു.