Farmers’ Protest | സമരം ചെയ്യുന്ന കർഷകർക്ക് കമ്പിളി പുതപ്പ് വാങ്ങാൻ ഒരു കോടി നൽകി ഗായകൻ ദിൽജിത്

Last Updated:
കര്‍ഷക സമരത്തെ പരിഹസിച്ച നടി കങ്കണ റണാവത്തിനെതിരെയും ദിൽജിത്ത് രംഗത്തെത്തിയിരുന്നു.
1/5
 ന്യൂഡൽഹി: കാർഷിക നിയമങ്ങൾക്കെതിരെ സമരം ചെയ്യുന്ന കർഷകർക്ക് തണുപ്പകറ്റാനുള്ള കമ്പിളി പുതപ്പുകൾ വാങ്ങാൻ ഒരു കോടി രൂപ സംഭാവന ചെയ്ത് നടനും ഗായകനുമായ ദിൽജിത് ദോസാൻഝ്. സിങ്കു അതിർത്തിയിൽ ശനിയാഴ്ച നടന്ന കർഷകരുടെ പ്രതിഷേധത്തിലും ദിൽജിത് പങ്കെടുത്തിരുന്നു. പഞ്ചാബി ഗായകൻ‍ സിൻഘയാണ് ഇത് സംബന്ധിച്ച വാർത്ത ഇൻസ്റ്റാഗ്രാം സ്റ്റോറി വഴി അറിയിച്ചത്.

advertisement
2/5
 കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് പരസ്യമായി രംഗത്തെത്തിയ സിനിമാ പ്രവർത്തകനാണ് ദിൽജിത്ത്. കര്‍ഷക സമരത്തെ പരിഹസിച്ച നടി കങ്കണ റണാവത്തിനെതിരെയും ദിൽജിത്ത് രംഗത്തെത്തിയിരുന്നു.

3/5
 കർഷക സമരത്തിനെത്തിയ മൊഹിന്ദർ കൗർ എന്ന വയോധികയെ, ഷാഹീൻ ബാഗ് ദാദി എന്ന ബിൽകിസ് ബാനുവായി കങ്കണ ചിത്രീകരിച്ചതാണ് ദിൽജിത്തിനെ ചൊടിപ്പിച്ചത്. 100 രൂപ കൊടുത്താൻ സമരത്തിന് ഇറങ്ങുന്നവരാണ് ഇവരെന്നായിരുന്നു പരാമർശം. കങ്കണയ്ക്ക് സാമാന്യബുദ്ധിയില്ലെന്നും മുതിർന്നവരെ ഏങ്ങിനെ ബഹുമാനിക്കണമെന്ന് പഠിപ്പിക്കാമെന്നും ദിൽജിത്ത് കുറിച്ചു.

4/5
 “നിങ്ങൾക്കെല്ലാവർക്കും ആശംസകൾ നേരുന്നു, നിങ്ങൾ ഒരു പുതിയ ചരിത്രം സൃഷ്ടിച്ചു. ഈ ചരിത്രം ഭാവിതലമുറയ്ക്ക് ഓർത്തുവയ്ക്കും. കർഷകരുടെ പ്രശ്നങ്ങൾ ആരും വഴിതിരിച്ചുവിടരുത്. ”- സിങ്കു അതിർത്തിയിലെ കർഷകരെ അഭിസംബോധന ചെയ്തുകൊണ്ട് ദിൽജിത്ത് പറഞ്ഞു:

5/5
 "കർഷകരുടെ അംഗീകരിക്കുക എന്ന ഒരു അഭ്യർത്ഥന മാത്രമെ കേന്ദ്ര സർക്കാരിന് മുന്നിൽ വയ്ക്കാനുള്ളൂ. ഇവർ സമാധാനപരമായാണ് സമരം ചെയ്യുന്നത്. രാജ്യം ഒന്നടങ്കം ഈ കർഷകർക്കൊപ്പമാണ്. ട്വിറ്ററിൽ കാര്യങ്ങൾ വളച്ചൊടിച്ചെങ്കിലും കർഷകർ സമാധാനപരമായി പ്രതിഷേധിക്കുന്നു എന്നതാണ് സത്യം, ഇവിടെ അക്രമത്തെ കുറിച്ച് ആരും സംസാരിക്കുന്നില്ല. ” -ദിൽജിത്ത് പറഞ്ഞു.

Lord Marco | ലോർഡ് മാർക്കോ ലോഡിംഗ്; നായകൻ മമ്മൂട്ടിയോ യഷോ എന്ന ചോദ്യം ചൂടുപിടിക്കുന്നു

  • മാർക്കോ സിനിമയുടെ വിജയത്തിന് ശേഷം 'ലോർഡ് മാർക്കോ' എന്ന പേരിൽ പുതിയ സിനിമയുടെ പേര് രജിസ്റ്റർ ചെയ്തു.

  • മൂത്ത മാർക്കോ ആയി മമ്മൂട്ടിയോ യഷോ എന്ന ചോദ്യമാണ് ആരാധകരുടെ ഇടയിൽ ചൂടുപിടിക്കുന്നത്.

  • 30 കോടി മുതൽമുടക്കിൽ 110 കോടി ബോക്സ് ഓഫീസിൽ നേടിയ മാർക്കോയുടെ തുടർച്ചയായിരിക്കും 'ലോർഡ് മാർക്കോ'.

View All
advertisement