പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് 154 മുതല്‍ 162 വരെ സീറ്റുകളാണ് സര്‍വേ പ്രവചിക്കുന്നത്. പ്രധാന എതിരാളികളായ ബിജെപി 98 മുതല്‍ 106 സീറ്റുകള്‍വരെ നേടും. 294 അംഗ നിയമ സഭയില്‍ കോണ്‍ഗ്രസ് - ഇടത് സഖ്യത്തിന് 26 മുതല്‍ 34 വരെ സീറ്റുകള്‍ ലഭിക്കും. തൃണമൂല്‍ 43 ശതമാനം വോട്ടുകളും ബിജെപി 37.5 ശതമാനം വോട്ടുകളും നേടുമെന്നും സര്‍വേ പറയുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 10.2 ശതമാനം മാത്രമായിരുന്നു ബിജെപിയുടെ വോട്ടുവിഹിതം. മുഖ്യമന്ത്രി സ്ഥാനത്തേക്ക് മമതാ ബാനർജിയെ 48.8 ശതമാനംപേർ പിന്തുണച്ചു. ബിജെപി സംസ്ഥാന അധ്യക്ഷൻ ദിലീപ് ഘോഷിനെ 18.7 ശതമാനം പേരും സൗരവ് ഗാംഗുലിയെ 13.4 ശതമാനം പേരും പിന്തുണച്ചു.
advertisement
തമിഴ്‌നാട്ടില്‍ 234 അംഗ സഭയില്‍ ഡിഎംകെ- കോണ്‍ഗ്രസ് സഖ്യം 162 സീറ്റുകള്‍ നേടും. ഭരണകക്ഷിയായ എഐഎഡിഎംകെ- ബിജെപി സഖ്യം 64 സീറ്റില്‍ ഒതുങ്ങുമെന്നും സര്‍വേ പ്രവചിക്കുന്നു. 2016 തെരഞ്ഞെടുപ്പില്‍ എഐഎഡിഎംകെ- ബിജെപി സഖ്യം 136 സീറ്റില്‍ വിജയിച്ചപ്പോള്‍ ഡിഎംകെ- കോണ്‍ഗ്രസ് സഖ്യം 98 സീറ്റാണ് നേടിയത്. കമൽഹാസന്റെ മക്കൾ നീതി മയ്യം നാലു സീറ്റുകളും ടിടികെ ദിനകരനും വികെ ശശികലയും നയിക്കുന്ന എംഎംഎംകെ 2-6 സീറ്റുകളും നേടുമെന്ന് സർവേ പ്രവചിക്കുന്നു.
Also Read- പ്രധാനമന്ത്രി നരേന്ദ്രമോദി, യോഗി ആദിത്യനാഥ് എന്നിവർക്കെതിരെ അശ്ലീല പോസ്റ്റ്; നിയമവിദ്യാർഥി അറസ്റ്റിൽ
മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഡിഎംകെ അധ്യക്ഷൻ എം കെ സ്റ്റാലിനെ 36.4 ശതമാനം പേരും ഇ.കെ എടപ്പാടി പളനിസ്വാമിയെ 25.5 ശതമാനം പേരും പിന്തുണച്ചു. ഉപമുഖ്യമന്ത്രി ഒ. പനീർസെൽവമാണ് 10.9 ശതമാനം പേരുടെ പിന്തുണയുമായി മൂന്നാമതെത്തിയത്. ഈ മാസം അവസാനം ജയിലിൽ നിന്നും പുറത്തിറങ്ങുന്ന ശശികലയെ മുഖ്യമന്ത്രിയായി 10.6 പേർ പിന്തുണച്ചു.
അസമില്‍ ഭരണകക്ഷിയായ എന്‍ഡിഎയ്ക്ക് 77 സീറ്റുകളാണ് സര്‍വേ പ്രവചിക്കുന്നത്. 126 അംഗ സഭയില്‍ യുപിഎ 40 സീറ്റുകളും എഐയുഡിഎഫ് ഏഴ് സീറ്റുകള്‍ നേടുമെന്നും സര്‍വേ പറയുന്നു. ബിജെപിക്ക് 43.1 ശതമാനം വോട്ടുകളാണ് പ്രവചിക്കുന്നത്.
പുതുച്ചേരില്‍ എന്‍ഡിഎ 30ല്‍ 16 സീറ്റുകള്‍ നേടുമെന്ന് പ്രവചിക്കുന്ന സര്‍വേ കോണ്‍ഗ്രസ് ഡിഎംകെ സഖ്യം 14 സീറ്റുകള്‍ നേടുമെന്നും പ്രവചിക്കുന്നു. മക്കൾ നീതി മയ്യത്തിന് ഒരു സീറ്റാണ് സർവേ പ്രവചിക്കുന്നത്.