Also Read തിരിച്ചടിച്ച് ഇന്ത്യ; ജെയ്ഷ് ഇ- മുഹമ്മദിന്റെ കണ്‍ട്രോള്‍ റൂം തകര്‍ന്നു
ജയ്ഷ്-ഇ-മുഹമ്മദ് തീവ്രവാദ പരിശീലന ക്യാപുകള്‍ ലക്ഷ്യം വച്ച് ഇന്ത്യ നടത്തിയ വ്യോമാക്രമണത്തില്‍ നിരവധി പേർ കൊല്ലപ്പെട്ടുവെന്നു വാദം ഉയർന്നിരുന്നുവെങ്കിലും പാകിസ്ഥാന്‍ ഇക്കാര്യം നിഷേധിച്ചിരുന്നു. ആളപായം ഇല്ലെന്നായിരുന്നു പാക് നിലപാട്. എന്നാൽ ഇപ്പോള്‍ ഒരു മുൻ നയതന്ത്രജ്ഞൻ തന്നെ ഇതുമായി ബന്ധപ്പെട്ട് പ്രതികരണം നടത്തിയിരിക്കുകയാണ്.
Also read: ഇന്ത്യൻ കരുത്ത് കാട്ടിയത് 12 മിറാഷ് പോര്‍വിമാനങ്ങള്‍; വര്‍ഷിച്ചത് 1000 കിലോ ലേസര്‍ ബോംബ്
advertisement
'ഇന്ത്യ അതിർത്തി കടന്ന് ആക്രമണം നടത്തി. യുദ്ധസമാനമായ ഈ നീക്കത്തിൽ മുന്നോറോളം പേർ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ട്. ഞങ്ങളുടെ ലക്ഷ്യം അവരുടേതിൽ നിന്നും വ്യത്യസ്തമാണ്. ഞങ്ങളുടെ അവരുടെ ഹൈക്കമ്മാൻഡുകളെ ആണ് ലക്ഷ്യം വച്ചത്. നിയമാനുസൃതമായ ലക്ഷ്യം കാരണം അവർ മിലിട്ടറി ആളുകളാണ്. ഒരു സർജിക്കല്‍ സ്ട്രൈക്ക് പരിമിതമായ ഈ നടപടി ഒരു അപകടങ്ങൾക്കും ഇടയാക്കിലെന്ന് ഞങ്ങള്‍ ഉപബോധപൂര്‍വ്വം അംഗീകരിച്ചു. നിങ്ങൾ എന്തു ചെയ്താലും അതുപോലെ മാത്രമെ ഞങ്ങളും ചെയ്യു അതിൽ കൂടില്ല എന്ന് ഉപബോധപൂർവം അറിയിക്കുകയും ചെയ്തിട്ടുണ്ട്' ഒരു ഉറുദു ചാനൽ ചർച്ചയ്ക്കിടെ ഹിലാലി വ്യക്തമാക്കി.
Also Read-അഭിനന്ദൻ വർത്തമാന് വീരചക്ര
ഫെബ്രുവരിയിലുണ്ടായ ഭീകരാക്രമണവും തുടർന്നുണ്ടായ സർജിക്കൽ സ്ട്രൈക്കും ഇരു രാജ്യങ്ങളും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ ഇരട്ടിയാക്കിയിരുന്നു. പുൽവാമ ആക്രമണത്തിൽ ഇമ്രാൻ ഖാൻ സർക്കാരിന്റെ പങ്ക് ഒരു പാക് മന്ത്രി തന്നെ നേരത്തെ അംഗീകരിക്കുകയും ചെയ്തിരുന്നു.