ഇന്ത്യൻ കരുത്ത് കാട്ടിയത് 12 മിറാഷ് പോര്‍വിമാനങ്ങള്‍; വര്‍ഷിച്ചത് 1000 കിലോ ലേസര്‍ ബോംബ്

Last Updated:

മുസാഫര്‍ബാദിന് സമീപം ബാല്‍കോട്ട് മേഖലയിലായിരുന്നു വ്യോമസേനയുടെ ആക്രമണം. 1000 കിലോ ലേസര്‍ നിയന്ത്രി ബോംബാണ് ഭീകര ക്യാമ്പിനു നേരെ പോര്‍വിമാനങ്ങള്‍ വര്‍ഷിച്ചതെന്നും റിപ്പോര്‍ട്ടുണ്ട്.

ന്യൂഡല്‍ഹി: പുല്‍വാമയിലെ ഭീകരാക്രമണത്തിന് വ്യോമാതിര്‍ത്തിയും കടന്ന് ഇന്ത്യന്‍ സൈന്യത്തിന്റെ തിരിച്ചടി. ചൊവ്വാഴ്ച പുലര്‍ച്ചെ 3.30നാണ് ഇന്ത്യയുടെ 12 പോര്‍ വിമാനങ്ങള്‍ പാക് അധിനിവേശ കാശ്മീരില്‍ ആക്രമണം നടത്തിയത്. മിറാഷ് 2000 വിമാനങ്ങളാണ് ആക്രമണത്തിനായി സേന ഉപയോഗിച്ചത്. ഡ്രോണുകളും ആക്രമണത്തിന് ഉപയോഗിച്ചതായി സൈനിക വൃത്തങ്ങള്‍ സിഎന്‍എന്‍ ന്യൂസ് 18 നോട് വ്യക്തമാക്കി.
മുസാഫര്‍ബാദിന് സമീപം ബാല്‍കോട്ട് മേഖലയിലായിരുന്നു വ്യോമസേനയുടെ ആക്രമണം. 1000 കിലോ ലേസര്‍ നിയന്ത്രി ബോംബാണ് ഭീകര ക്യാമ്പിനു നേരെ പോര്‍വിമാനങ്ങള്‍ വര്‍ഷിച്ചതെന്നും റിപ്പോര്‍ട്ടുണ്ട്. വ്യോമസേനയുടെ ആക്രമണത്തിനു ശേഷം ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ പ്രധാനമന്ത്രിയെ സന്ദര്‍ശിച്ച് ആക്രമണത്തിന്റെ വിവരങ്ങള്‍ ധരിപ്പിച്ചു. സേന നടത്തിയ ആക്രമണത്തില്‍ 200 മുതല്‍ 300 വരെ ഭീകരര്‍ മരിച്ചിട്ടുണ്ടാകാമെന്ന് സൈനികവൃത്തങ്ങള്‍ സിഎന്‍എന്‍ ന്യൂസ്18 നോട് വ്യക്തമാക്കി.
advertisement
ഫെബ്രുവരി 14-ന് പുല്‍വാമയില്‍ സിആര്‍പിഎഫ് സൈനികര്‍ സഞ്ചരിച്ച വാഹനവ്യൂഹത്തിനു നേരെ നടന്ന ചാവേര്‍ ആക്രമണത്തില്‍ 40 സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. ആക്രണത്തിന്റെ ഉത്തരവാദിത്തം പാക് ഭീകരസംഘടനയായ ജയ്ഷ് ഇ-മുഹമ്മദ് ഏറ്റെടുക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് ഇന്ത്യ ശക്തമായ തിരിച്ചടി നല്‍കിയിരിക്കുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/India/
ഇന്ത്യൻ കരുത്ത് കാട്ടിയത് 12 മിറാഷ് പോര്‍വിമാനങ്ങള്‍; വര്‍ഷിച്ചത് 1000 കിലോ ലേസര്‍ ബോംബ്
Next Article
advertisement
കേരള സ്‌കൂൾ ഒളിമ്പിക്‌സിൽ സ്വർണം നേടുന്ന 50 വിദ്യാർത്ഥികൾക്ക് വീട് വെച്ചു നൽകും: മന്ത്രി ശിവൻകുട്ടി
കേരള സ്‌കൂൾ ഒളിമ്പിക്‌സിൽ സ്വർണം നേടുന്ന 50 വിദ്യാർത്ഥികൾക്ക് വീട് വെച്ചു നൽകും: മന്ത്രി ശിവൻകുട്ടി
  • കേരള സ്‌കൂൾ ഒളിമ്പിക്‌സിൽ സ്വർണം നേടിയ 50 വിദ്യാർത്ഥികൾക്ക് വീട് നൽകുമെന്ന് മന്ത്രി ശിവൻകുട്ടി അറിയിച്ചു.

  • ഇടുക്കി സ്വദേശിനിയായ ദേവപ്രിയയ്ക്ക് സി.പി.എം. ഇടുക്കി ജില്ലാ കമ്മിറ്റി വീട് നൽകും എന്ന് അറിയിച്ചു.

  • പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കേരള സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് ദേവനന്ദയ്ക്ക് വീട് നിർമിച്ചു നൽകും.

View All
advertisement