TRENDING:

കരൂർ ദുരന്തത്തിന് ഒരാൾ മാത്രമല്ല ഉത്തരവാദി, മറ്റു പലരും അതിന് കാരണക്കാരാണ് : അജിത്

Last Updated:

2025 സെപ്റ്റംബർ 27 ന് കരൂരിൽ നടന്ന തമിഴക വെട്രി കഴകം (ടിവികെ) പ്രചാരണത്തിനിടെ ഉണ്ടായ തിക്കിലും തിരക്കിലും 41 പേർ കൊല്ലപ്പെട്ടിരുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കരൂരിലെ തിക്കിലും തിരക്കിലും പെട്ട് ഉണ്ടായ മരണങ്ങളിൽ പ്രതികരണവുമായി നടൻ അജിത്കുമാർ. വിജയ് നടത്തിയ രാഷ്ട്രീയ റാലിയിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 41 പേർക്ക് ജീവൻ നഷ്ടമായി. "സംഭവിച്ചതിന് ഒരു വ്യക്തി മാത്രം ഉത്തരവാദിയല്ല, നാമെല്ലാവരും ഉത്തരവാദികളാണ്. ആരാധകർ, മാധ്യമങ്ങൾ, വ്യവസ്ഥിതി; എല്ലാവർക്കും ഒരു പങ്കുണ്ട്." മാധ്യമ കവറേജിലൂടെ ഇത്തരം സംഭവങ്ങൾ നിരന്തരം കൂടുതൽ ആളിക്കത്തുന്നു എന്നും അജിത്. "മാധ്യമങ്ങളാണ് ഇതിന് ഇന്ധനം നൽകുന്നത്," അദ്ദേഹം പറഞ്ഞു. "ഒരു നടന് മറ്റൊരു നടനെക്കാൾ വലിയ ഓപ്പണിംഗ് എങ്ങനെ ലഭിച്ചുവെന്ന് അവർ എടുത്തുകാണിക്കുന്നു. അതിനാൽ ഒരു നടന്റെ ആരാധകർ അടുത്ത തവണ തങ്ങൾ ഒരു പടി മുകളിലാണെന്ന് തെളിയിക്കാൻ ആഗ്രഹിക്കുന്നു," അജിത് പറഞ്ഞു. ദി ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യക്ക് നൽകിയ അഭിമുഖത്തിലാണ് അജിത്തിന്റെ തുറന്നുപറച്ചിൽ.
ടി.വി.കെ വിജയ്, അജിത്
ടി.വി.കെ വിജയ്, അജിത്
advertisement

സമൂഹം കൂട്ടമായി ഒത്തുചേരുന്നതിൽ അമിതമായി ഭ്രമിച്ചിരിക്കുന്നുവെന്നും ഇത് അവസാനിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം വിശദീകരിക്കുന്നു. 2025 സെപ്റ്റംബർ 27 ന് കരൂരിൽ നടന്ന തമിഴക വെട്രി കഴകം (ടിവികെ) പ്രചാരണത്തിനിടെ ഉണ്ടായ തിക്കിലും തിരക്കിലും 41 പേർ കൊല്ലപ്പെട്ട സംഭവം തമിഴ്‌നാടിന്റെ ഏറ്റവും ഇരുണ്ട രാഷ്ട്രീയ ദുരന്തങ്ങളിലൊന്നിന് സാക്ഷ്യം വഹിച്ചു. ജനക്കൂട്ടത്തിനിടയിൽ കുട്ടികളും സ്ത്രീകളും പുരുഷന്മാരും ഉണ്ടായിരുന്നു. 116 പേർക്ക് പരിക്കേറ്റു.

അടുത്ത ദിവസം, വിരമിച്ച ജഡ്ജി അരുണ ജഗദീശന്റെ നേതൃത്വത്തിൽ സ്വതന്ത്ര അന്വേഷണം നടത്തുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പ്രഖ്യാപിച്ചു. അതേസമയം, ദുരന്തത്തെക്കുറിച്ച് സംസ്ഥാന പോലീസ് സ്വന്തം നിലയിൽ അന്വേഷണം ആരംഭിച്ചു.

advertisement

കരൂർ ദുരന്തത്തിന്റെ അതേദിവസം തന്നെ, നാമക്കലിൽ ഒരു യോഗത്തിൽ പങ്കെടുത്ത 35 പേരെ നിർജലീകരണം മൂലം ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടിവന്നു. മണിക്കൂറുകൾക്ക് ശേഷം, ഇതുവരെ ഉണ്ടായതിൽ വച്ച് ഏറ്റവും വലിയ ദുരന്തത്തിന് കരൂർ സാക്ഷ്യം വഹിച്ചു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: Actor Ajith Kumar reacts to the deaths in the stampede in Karur, in the rally organised by TVK chief Vijay. "That individual alone is not responsible... We are all responsible for what happened: the fans, the media, the system. Everyone has a part to play," Ajith told The Hollywood Reporter Reporter, India

advertisement

മലയാളം വാർത്തകൾ/ വാർത്ത/India/
കരൂർ ദുരന്തത്തിന് ഒരാൾ മാത്രമല്ല ഉത്തരവാദി, മറ്റു പലരും അതിന് കാരണക്കാരാണ് : അജിത്
Open in App
Home
Video
Impact Shorts
Web Stories