TRENDING:

ഗുരുതര സാഹചര്യമെന്ന് മോഹൻലാൽ ഡൽഹി ഹൈക്കോടതിയിൽ; 'AI ഉപയോഗിച്ച് വ്യാജ വീഡിയോ നിർമ്മിക്കുന്നു

Last Updated:

എഐ നിർമ്മിത വീഡിയോകൾ ഉപയോഗിച്ച് അപകീർത്തിപ്പെടുത്തുന്ന രീതിയിലുള്ള ബോഡി ഷെയിമിംഗ് നടക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡൽഹി: തന്റെ ശബ്ദവും ചിത്രങ്ങളും എഐ (AI) ഉപയോഗിച്ച് ദുരുപയോഗം ചെയ്യുന്നതിനെതിരെ മോഹൻലാൽ ഡൽഹി ഹൈക്കോടതിയിൽ. മോഹൻലാലിന്റെ ശബ്ദം ക്ലോൺ ചെയ്തും ഡീപ്പ് ഫെയ്‌ക്ക് വീഡിയോകൾ നിർമ്മിച്ചും ബോഡി ഷെയിമിംഗ് നടത്തുന്നുവെന്നും താരത്തിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. പ്രധാനമായും അഞ്ച് തരത്തിലാണ് വ്യക്തിത്വം ദുരുപയോഗംചെയ്യുന്നതെന്നും അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. ജസ്റ്റിസ് ജ്യോതി സിങ്ങിന്റെ ബെഞ്ചാണ് അതീവ ഗൗരവകരമായ ഈ കേസ് പരിഗണിച്ചത്.
News18
News18
advertisement

അനുമതിയില്ലാതെ പരസ്യങ്ങളിലും എഐ വീഡിയോകളിലും നടന്റെ ചിത്രം, ശബ്ദം, സംഭാഷണങ്ങൾ എന്നിവ ഉപയോഗിക്കുന്നത് തടയണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ക്ലോൺ ചെയ്ത ശബ്ദം ഉപയോഗിച്ച് ആരെങ്കിലും തട്ടിപ്പ് നടത്തിയാൽ അതിന്റെ ഉത്തരവാദിത്തം നടന്റെ മേൽ വരുമെന്ന ആശങ്കയും അഭിഭാഷകൻ കോടതിയിൽ പങ്കുവെച്ചു. എഐ നിർമ്മിത വീഡിയോകൾ ഉപയോഗിച്ച് അപകീർത്തിപ്പെടുത്തുന്ന രീതിയിലുള്ള ബോഡി ഷെയിമിംഗ് നടക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വാദിഭാഗം ഹാജരാക്കിയ ലിങ്കുകൾ പരിശോധിച്ച കോടതി, ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് ആളുകൾ ഇത്തരത്തിലുള്ള കാര്യങ്ങൾ ചെയ്യുന്നതിൽ ആശ്ചര്യം പ്രകടിപ്പിച്ചു. ലിങ്കുകളിലെ ഉള്ളടക്കങ്ങൾ ഉടൻ നീക്കം ചെയ്യാൻ വാക്കാൽ നിർദേശം നൽകി. ആമസോണിനും ഗൂഗിളിനുവേണ്ടി അഭിഭാഷകർ കോടതിയിൽ ഹാജരായി..

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

വാദം നടക്കുന്ന സമയത്ത് മെറ്റയുടെ അഭിഭാഷകൻ കോടതിയിലുണ്ടായിരുന്നില്ല. മെറ്റയുടെ അഭിഭാഷകനോട് ഹാജരാവാൻ നിർദേശിച്ച കോടതി അരമണിക്കൂർ വാദം നിർത്തിവെച്ചു. വാദം പുനരാരംഭിച്ചപ്പോൾ കോടതിയിൽ ഹാജരായ മെറ്റ അഭിഭാഷകൻ, തനിക്ക് നോട്ടീസ് ലഭിച്ചില്ലെന്നും കോടതിയെ അറിയിച്ചു. നോട്ടീസ് നൽകാൻ നിർദേശിച്ച കോടതി കേസ് ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷം പരിഗണിക്കാൻ മാറ്റി.

Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
ഗുരുതര സാഹചര്യമെന്ന് മോഹൻലാൽ ഡൽഹി ഹൈക്കോടതിയിൽ; 'AI ഉപയോഗിച്ച് വ്യാജ വീഡിയോ നിർമ്മിക്കുന്നു
Open in App
Home
Video
Impact Shorts
Web Stories