Also Read- ടെക്കി യുവാവിനെ ക്വട്ടേഷൻ നൽകി കൊലപ്പെടുത്തി; അച്ഛനും ഇളയ സഹോദരനും അറസ്റ്റിൽ
ബിജെപിക്കെതിരെ ഒറ്റക്കെട്ടായി പോരാടാനാണ് ലക്ഷ്യമിടുന്നതെന്നും മറ്റു പ്രാദേശിക പാർട്ടികൾക്കും ബിജെപി വിരുദ്ധകക്ഷികൾക്കുമായി സഖ്യത്തിന്റെ വാതിലുകൾ എപ്പോഴും തുറന്നിടുമെന്നും ബോറ അറിയിച്ചു. അസമിനെ രക്ഷിക്കാനും അസമിലെ യുവജനതയുടെ സ്വപ്നങ്ങളും ആഗ്രഹങ്ങളും സംരക്ഷിക്കാനും അസമിന്റെ പുരോഗതിക്കായും ഒരുമിച്ച് പോരാടാമെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി ജിതേന്ദ്ര സിങ് പറഞ്ഞു.
പൗരത്വ നിയമ ഭേദഗതിക്കെതിരെ വൻ പ്രക്ഷോഭം സംഘടിപ്പിച്ച അസം ജാട്ടിയ പരിഷത്, റായ്ജോർ ദാൽ എന്നീ പ്രാദേശിക പാർട്ടികളുമായും കോൺഗ്രസ് ചർച്ച നടത്തിയിരുന്നു. സഖ്യം രൂപീകരിച്ചെങ്കിലും മുഖ്യമന്ത്രി സ്ഥാനാർഥിയെ കുറിച്ച് കക്ഷികൾ തീരുമാനത്തിലെത്തിയിട്ടില്ലെന്നാണ് സൂചന.
advertisement
Also Read- അധ്യാപനത്തിലേക്ക് മടങ്ങാൻ കെ.ടി. ജലീൽ; മത്സരിക്കാൻ നിർദേശിക്കുമോ പാർട്ടി?
അസമിൽ ഏപ്രിൽ- മെയ്മാസങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കും. മെയ് 31ന് നിലവിലെ 126 അംഗ നിയമസഭയുടെ കാലാവധി അവസാനിക്കും. തെരഞ്ഞെടുപ്പിന് മുൻപ് കോൺഗ്രസും എഐയുഡിഎഫും സഖ്യം പ്രഖ്യാപിക്കുന്നത് ഇതാദ്യമാണ്. 2016ൽ രഹസ്യധാരണയായുണ്ടായിരുന്നത്. നിലവിൽ കോൺഗ്രസിന് 20ഉം എഐയുഡിഎഫിന് 14ഉം അംഗങ്ങളാണുള്ളത്.