KT Jaleel| അധ്യാപനത്തിലേക്ക് മടങ്ങാൻ കെ.ടി. ജലീൽ; മത്സരിക്കാൻ നിർദേശിക്കുമോ പാർട്ടി? തവനൂരിലെ സസ്പെൻസ്

Last Updated:

തവനൂരിന് പകരം ജലീൽ കോട്ടക്കലിൽ മത്സരിക്കണം എന്ന ആവശ്യവും ഉയരുന്നുണ്ട്. ജലീലിൻ്റെ നാടായ വളാഞ്ചേരി അടക്കം പഴയ കുറ്റിപ്പുറം മണ്ഡലത്തിലെ ഭൂരിഭാഗം പ്രദേശങ്ങളും കോട്ടക്കൽ മണ്ഡലത്തിലാണ്.

മലപ്പുറം: മന്ത്രി കെ.ടി. ജലീൽ ഇത്തവണ മത്സരിക്കുമോ?, ഉണ്ടെങ്കിൽ അത് തവനൂരിൽ തന്നെ ആകുമോ ?  ഈ ചോദ്യങ്ങളുടെ ഉത്തരത്തിന് മലപ്പുറം ജില്ല മാത്രം അല്ല, സംസ്ഥാനം മുഴുവൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.
2006 ൽ പികെ കുഞ്ഞാലിക്കുട്ടി എന്ന അതികായനെ കുറ്റിപ്പുറത്ത് 8781 വോട്ടുകൾക്ക് മുട്ടുകുത്തിച്ചാണ് കെ.ടി. ജലീൽ തൻ്റെ രാഷ്ട്രീയ ജൈത്രയാത്ര തുടങ്ങിയത്. മണ്ഡല പുനർ നിർണയത്തോടെ കുറ്റിപ്പുറം ഇല്ലാതായി, പകരം കോട്ടക്കൽ വന്നു. ജലീൽ തവനൂരിലേക്ക് മാറി.  2011ലും 16 ലും തവനൂരിൽ ജലീൽ ജയം തുടർന്നു.  2011ൽ വി വി പ്രകാശിനെ 6854 വോട്ടിനാണ് തോൽപ്പിച്ചത് എങ്കിൽ 2016 ൽ ജലീലിന്റെ ഭൂരിപക്ഷം 17064 ആയി ഉയർന്നു. കോൺഗ്രസിലെ ഇഫ്തിഖാറുദ്ദീൻ ആയിരുന്നു ഇത്തവണ പ്രതിയോഗി.
advertisement
ഇടത് സ്വതന്ത്ര സ്ഥാനാർത്ഥിയായി മൂന്ന് തവണ മൽസരിച്ച് ജയിച്ചു. 2016 ൽ മന്ത്രിയുമായി. ഉന്നത വിദ്യാഭ്യാസം, ന്യൂനപക്ഷ ക്ഷേമം, ഹജ്ജ് വഖഫ് തുടങ്ങിയ വകുപ്പുകളാണ് ജലീലിന് ലഭിച്ചത്. മറ്റൊരു തെരഞ്ഞെടുപ്പ്,  മാസങ്ങൾക്ക് അപ്പുറം കാത്ത് നിൽക്കുമ്പോൾ ജലീൽ വീണ്ടും മത്സരിക്കുമോ എന്ന ചോദ്യമാണ്  ഉയരുന്നത്.
advertisement
രാഷ്ട്രീയത്തിൽ നിന്ന് ചെറിയ ഇടവേള എടുത്ത് അധ്യാപക ജോലിയിലേക്ക് തിരിച്ച് പോകാനുള്ള തൻ്റെ ആഗ്രഹം ഇതിനോടകം ജലീൽ വ്യക്തമാക്കി കഴിഞ്ഞിട്ടുണ്ട്. 53 കാരനായ ജലീൽ ജോലിയിൽ തിരികെ പ്രവേശിച്ച് വിരമിക്കും വരെ അവിടെ തുടരാനാണ് ഉദ്ദേശിക്കുന്നത്. പക്ഷേ ഇക്കാര്യത്തിൽ പാർട്ടി പറയുന്നത് പോലെ ആകും തീരുമാനങ്ങൾ എന്നും അദ്ദേഹം പറഞ്ഞ് വെക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ജലീലിനെ മാറ്റി നിർത്തുന്നത് ഇടത് പക്ഷത്തിന് ദോഷം ചെയ്യും എന്നാണ് വിലയിരുത്തൽ.
advertisement
ഖുർ ആൻ വിതരണം, സ്വർണ കടത്ത് കേസിലെ പ്രതികളുമായി ഉള്ള ബന്ധം തുടങ്ങി ജലീൽ വിവാദത്തിൽ ആയ പ്രശ്നങ്ങൾ എല്ലാം ഇപ്പോൾ കെട്ടടങ്ങിയ അവസ്ഥയിലാണ്. വിവാദ സമയത്ത് അദ്ദേഹത്തിന് സിപിഎമ്മും മുഖ്യമന്ത്രിയും ശക്തമായ പിന്തുണ ആണ് നൽകിയത്. ഈ വിവാദങ്ങൾക്ക് എല്ലാം ശേഷം വരുന്ന തെരഞ്ഞെടുപ്പിൽ ജലീൽ മൽസരിച്ചില്ലെങ്കിൽ അത് പ്രതിയോഗികൾ പ്രചാരണായുധം ആക്കും എന്ന് ഉറപ്പാണ്. അങ്ങനെ ഉണ്ടായാൽ അത് മുന്നണിക്ക് ദോഷമാണ്. അതിലുപരി ജലീൽ ആണ് ഇന്ന് ഇടത് പക്ഷത്തിനും മുസ്ലിം സംഘടനകൾക്കും ഇടയിൽ ഉള്ള ആശയ സംവേദകൻ.  അക്കാരണം കൊണ്ട് തന്നെ തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടു നിൽക്കാൻ ഉള്ള ജലീലിൻ്റെ ആഗ്രഹം പാർട്ടി അംഗീകരിക്കണം എന്നില്ല.
advertisement
തവനൂരിന് പകരം ജലീൽ കോട്ടക്കലിൽ മത്സരിക്കണം എന്ന ആവശ്യവും ഉയരുന്നുണ്ട്. ജലീലിൻ്റെ നാടായ വളാഞ്ചേരി അടക്കം പഴയ കുറ്റിപ്പുറം മണ്ഡലത്തിലെ ഭൂരിഭാഗം പ്രദേശങ്ങളും കോട്ടക്കൽ മണ്ഡലത്തിലാണ്. എൻസിപി യിൽ നിന്നും സീറ്റ് സിപിഎം ഏറ്റെടുത്ത് ജലീലിനെ മൽസരിപ്പിച്ച് മണ്ഡലം ലീഗിൽ നിന്നും പിടിച്ചെടുക്കണം എന്ന ആവശ്യം ഇടത് പക്ഷ പ്രവർത്തകർക്ക് ഉണ്ട്. ജലീലിൻ്റെ സാന്നിദ്ധ്യം ഈ തെരഞ്ഞെടുപ്പിൽ  ഇടത് പക്ഷത്തിന് പല കാരണങ്ങൾ കൊണ്ടും നിർണായകമാണ്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
KT Jaleel| അധ്യാപനത്തിലേക്ക് മടങ്ങാൻ കെ.ടി. ജലീൽ; മത്സരിക്കാൻ നിർദേശിക്കുമോ പാർട്ടി? തവനൂരിലെ സസ്പെൻസ്
Next Article
advertisement
Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മുർമു
Droupadi Murmu | Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മു
  • രാഷ്ട്രപതി ദ്രൗപതി മുർമു ശബരിമലയിൽ അയ്യപ്പനെ കൺകുളിർക്കെ തൊഴുതു.

  • 52 വർഷത്തിനു ശേഷം ശബരിമലയിൽ ദർശനം നടത്തുന്ന രണ്ടാമത്തെ രാഷ്ട്രപതി ദ്രൗപതി മുർമു.

  • പമ്പ ഗണപതി ക്ഷേത്രത്തിൽ മേൽശാന്തിമാരായ വിഷ്ണു, ശങ്കരൻ നമ്പൂതിരികൾ കെട്ടു നിറച്ചു.

View All
advertisement