ടെക്കി യുവാവിനെ ക്വട്ടേഷൻ നൽകി കൊലപ്പെടുത്തി; അച്ഛനും ഇളയ സഹോദരനും അറസ്റ്റിൽ

Last Updated:

'തല, കാലുകൾ, കൈകള്‍, ഉടൽ എന്നിവയൊക്കെ വെവ്വെറെ ബാഗുകളിലാക്കിതടാകത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു.

ബംഗളൂരു: മകനെ കൊല്ലാൻ ക്വട്ടേഷൻ നൽകി അച്ഛൻ. ഇളയ സഹോദരന്‍റെയും സുഹൃത്തുക്കളുടെയും സഹായത്തോടെ കൃത്യം നടപ്പാക്കുകയും ചെയ്തു. സോഫ്റ്റ് വെയർ എഞ്ചിനിയറായ കൗശൽ പ്രസാദ് (24) എന്ന യുവാവാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തിൽ കൗശിക്കിന്‍റെ പിതാവ് കേശവ് പ്രസാദ്, 17കാരനായ ഇളയ സഹോദരൻ, ഇയാളുടെ സുഹൃത്തുക്കളായ വിഷ്ണു, നവീൻ എന്നിവരാണ് അറസ്റ്റിലായത്.
മകനെ കൊല്ലാൻ കേശവ് പ്രസാദ് തന്നെയാണ് പദ്ധതി തയ്യാറാക്കിയതെന്നാണ് പൊലീസ് പറയുന്നത്. തുടര്‍ന്ന് ഇളയ മകന്‍റെ സഹായത്തോടെ ഇയാളുടെ സുഹൃത്തുക്കൾക്ക് മൂന്ന് ലക്ഷം രൂപ നൽകി കൃത്യം നടപ്പാക്കുകയായിരുന്നു. കൗശലിന്‍റെ മദ്യപാനശീലം കൊണ്ട് സഹികെട്ടാണ് പിതാവ് മകനെ ഇല്ലായ്മ ചെയ്യാൻ തീരുമാനിച്ചതെന്നാണ് റിപ്പോർട്ടുകൾ. മദ്യത്തിന് അടിമയായ യുവാവ് ലഹരിയുടെ അവസ്ഥയിൽ സ്വന്തം അമ്മയെ ഉൾപ്പെടെ ക്രൂരമായി മർദ്ദിക്കുമായിരുന്നു. വീട്ടിൽ നിരന്തരം കലഹം ഉയർന്ന സാഹചര്യത്തില്‍ പിതാവ് മകനെ കൊല്ലാൻ തീരുമാനിക്കുകയായിരുന്നു. അതേസമയം കൗശൽ സ്വത്ത് വിഹിതം ആവശ്യപ്പെട്ടതാണ് പിതാവും മകനും തമ്മിലുള്ള പ്രശ്നങ്ങൾക്ക് ഇടയാക്കിയതെന്നും റിപ്പോർട്ടുകളുണ്ട്.
advertisement
മല്ലേശ്വരത്ത് ഒരു മെഡിക്കൽ സ്റ്റോർ നടത്തിവരികയാണ് കേശവ്. ഇക്കഴിഞ്ഞ ജനുവരി 12ന് മകനെ കാണാനില്ലെന്ന് കാട്ടി ഇയാൾ പൊലീസിൽ പരാതി നല്‍കിയിരുന്നു. പത്താം തീയതി മുതൽ മകനെ കാണാനില്ലെന്നായിരുന്നു പരാതി. അതേ ദിവസം തന്നെ അവലഹള്ളി പൊലീസ് തടാകക്കരയിൽ നിന്നും ഒരു മൃതദേഹം കണ്ടെത്തിയിരുന്നു. ശരീരഭാഗങ്ങൾ കഷണങ്ങളാക്കി പല ബാഗുകളിൽ ഉപേക്ഷിച്ച നിലയിലാണ് കണ്ടത്. പരാതി ലഭിച്ച സാഹചര്യത്തിൽ കൗശികിന്‍റെ കുടുംബാംഗങ്ങളെ വിവരം അറിയിച്ചു. മൃതദേഹം കൗശികിന്‍റെത് തന്നെയെന്ന് ഇവർ തിരിച്ചറിയുകയും ചെയ്തു.
advertisement
'തല, കാലുകൾ, കൈകള്‍, ഉടൽ എന്നിവയൊക്കെ വെവ്വെറെ ബാഗുകളിലാക്കിതടാകത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു. തടാകത്തിൽ അധികം വെള്ളമില്ലാത്തതിനെ തുടർന്ന് ബാഗുകൾ ആളുകളുടെ ശ്രദ്ധയിൽപെട്ടു. ഇവരാണ് വിവരം അറിയിച്ചത്' പൊലീസ് പറയുന്നു. തുടർന്ന് കൊലപാതകത്തിന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. മകന്‍റെ വെട്ടി നുറുക്കപ്പെട്ട ശരീരം കണ്ടിട്ടും പിതാവിന് ഭാവമാറ്റം ഒന്നുമില്ലെന്ന് പൊലീസ് ശ്രദ്ധിച്ചിരുന്നു. ഇതാണ് കേശവിലേക്ക് സംശയം നീണ്ടത്. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റസമ്മതം നടത്തുകയും ചെയ്തു.
advertisement
അച്ഛനും മകനും തമ്മിൽ നല്ല ബന്ധത്തിൽ ആയിരുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. പ്രതി നൽകിയ മൊഴി അനുസരിച്ച് മദ്യപിച്ചെത്തുന്ന കൗശിക് മാതാപിതാക്കളെയും ഇളയ സഹോദരനെയും മർദ്ദിക്കുക പതിവായിരുന്നു. മകന്‍റെ നടപടികളിൽ സഹികെട്ട് കഴിഞ്ഞ രണ്ട് മാസമായി കൊലപാതക പദ്ധതി ആസൂത്രണം ചെയ്തു വരികയായിരുന്നു ഇയാൾ. തുടർന്ന് ഇളയ മകനോട് കാര്യങ്ങൾ അവതരിപ്പിച്ച് അവന്‍റെ സുഹൃത്തുക്കളുടെ സഹായം തേടി. മൂന്ന് ലക്ഷം രൂപയാണ് ഇവർക്ക് വാഗ്ദാനം ചെയ്തത്. ഒരുലക്ഷം രൂപ അഡ്വാൻസ് ആയി നൽകുകയും ചെയ്തു.
advertisement
കിട്ടിയ തുകയ്ക്ക് ഒരു സെക്കൻഡ് ഹാൻഡ് കാർ വാങ്ങിയ യുവാക്കൾ കൗശികിനെ മദ്യം വാഗ്ദാനം ചെയ്ത് കൂട്ടിക്കൊണ്ടു പോയി. തുടർന്ന് മദ്യത്തിൽ മരുന്നുകൾ ചേർന്ന് നൽകി അബോധാവസ്ഥയിലാക്കിയ ശേഷം കാറിലിട്ട് തന്നെ കുത്തിക്കൊലപ്പെടുത്തി മൃതദേഹം പല കഷണങ്ങാക്കി മുറിച്ച് ബാഗിലാക്കി ഉപേക്ഷിക്കുകയായിരുന്നു. പൊലീസ് വ്യക്തമാക്കി.
മലയാളം വാർത്തകൾ/ വാർത്ത/Crime/
ടെക്കി യുവാവിനെ ക്വട്ടേഷൻ നൽകി കൊലപ്പെടുത്തി; അച്ഛനും ഇളയ സഹോദരനും അറസ്റ്റിൽ
Next Article
advertisement
Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മുർമു
Droupadi Murmu | Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മു
  • രാഷ്ട്രപതി ദ്രൗപതി മുർമു ശബരിമലയിൽ അയ്യപ്പനെ കൺകുളിർക്കെ തൊഴുതു.

  • 52 വർഷത്തിനു ശേഷം ശബരിമലയിൽ ദർശനം നടത്തുന്ന രണ്ടാമത്തെ രാഷ്ട്രപതി ദ്രൗപതി മുർമു.

  • പമ്പ ഗണപതി ക്ഷേത്രത്തിൽ മേൽശാന്തിമാരായ വിഷ്ണു, ശങ്കരൻ നമ്പൂതിരികൾ കെട്ടു നിറച്ചു.

View All
advertisement