TRENDING:

സ്ത്രീ സുരക്ഷയ്ക്കായി എഐ ക്യാമറയും പാനിക് ബട്ടണും; പുതിയ സംവിധാനവുമായി ചെന്നൈ പൊലീസ്

Last Updated:

ഏതെങ്കിലും തരത്തലുള്ള അതിക്രമം നേരിട്ടാൽ സ്ത്രീകൾക്ക് എസ്ഒഎസ് സംവിധാനമായ പാനിക് ബട്ടൺ അമർത്തുകയോ ക്യാമറയിൽ നോക്കി ആംഗ്യം കാണിക്കുകയോ ചെയ്യാം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ചെന്നൈ: നഗരത്തിലും ബസുകളിലും സ്ത്രീകളുടെ സുരക്ഷ വർദ്ധിപ്പിക്കുന്നതിനുള്ള നടപടികളുമായി തമിഴ്നാട് പൊലീസ്. ഇതിന്‍റെ തുടക്കമായി ചെന്നൈ നഗരത്തിലെ വിവിധ ഭാഗങ്ങളിലും ബസുകളിലും എഐ ക്യാമറയും പാനിക് ബട്ടണും സ്ഥാപിക്കും. പൊതുഗതാഗതത്തിലെ കുറ്റകൃത്യങ്ങൾ തടയാൻ, മോഷണം, അക്രമം, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ സംഭവങ്ങളെക്കുറിച്ചുള്ള വിശകലനം നൽകുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സോഫ്റ്റ്‌വെയർ സംവിധാനമാണ് പൊലീസ് ഏർപ്പെടുത്തുന്നത്. നേരത്തെ ഗതാഗതവകുപ്പ് എഐ ക്യാമറകൾ സ്ഥാപിച്ചിരുന്നു.
Chennai police
Chennai police
advertisement

വെപ്പേരിയിലെ കമ്മീഷണറുടെ ഓഫീസ് വളപ്പിൽ ചെന്നൈ സേഫ് സിറ്റി പ്രോജക്ടിന് (CSCP) കീഴിൽ ഗ്രേറ്റർ ചെന്നൈ പോലീസിന് ഒരു ഇന്റഗ്രേറ്റഡ് കമാൻഡ് ആൻഡ് കൺട്രോൾ സെന്റർ (ICCC) സ്ഥാപിച്ചിട്ടുണ്ട്. കുറ്റകൃത്യങ്ങളിൽ ഉടനടി നടപടിയെടുക്കാൻ സഹായിക്കുന്ന അത്യാധുനിക സാങ്കേതികവിദ്യയും AI- അധിഷ്‌ഠിത സോഫ്റ്റ്‌വെയർ സംവിധാനവും ഐസിസിസി ഉപയോഗിക്കുമെന്ന് പോലീസ് അറിയിച്ചു.

“സ്വർണമാല, ഹാൻഡ് ബാഗ്, മൊബൈൽ മോഷണങ്ങൾ തടയുകയും സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ ചെറുക്കുകയുമാണ് ലക്ഷ്യം. കൂടാതെ അക്രമം, തട്ടിക്കൊണ്ടുപോകൽ, വാഹനമോഷണം, ക്യാമറ നശിപ്പിക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള വിശദമായ വിശകലനം ഉൾപ്പടെ ഈ സംവിധാനത്തിൽ ലഭ്യമാക്കിയിട്ടുണ്ട്,” ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

advertisement

സിറ്റി പോലീസ് കമ്മീഷണർ ശങ്കർ ജിവാൽ ഐ.സി.സി.സി. പദ്ധതിക്ക് കീഴിൽ, ഗ്രേറ്റർ ചെന്നൈ പോലീസ് പരിധിയിലുടനീളമുള്ള 1,750 പ്രധാന സ്ഥലങ്ങളിൽ മൊത്തം 5,250 സിസിടിവി ക്യാമറകൾ സ്ഥാപിക്കുന്നുണ്ട്, കൂടാതെ അത്തരം എല്ലാ ക്യാമറകളുടെയും തത്സമയ ഫീഡുകൾ ഐസിസിസിയിൽ നിരീക്ഷിക്കുകയും ചെയ്യും.

1,336 സ്ഥലങ്ങളിൽ സ്ഥാപിച്ചിട്ടുള്ള 4,008 സിസിടിവി ക്യാമറകളിൽ നിന്നുള്ള ഫീഡുകൾ ആദ്യഘട്ടത്തിൽ ഐസിസിസിയിൽ കാണാം. കൂടാതെ, സിസിടിവി ക്യാമറ ഫീഡുകൾ കമ്മീഷണറുടെ ഓഫീസിൽ 24 മണിക്കൂറും ലഭ്യമാകുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

advertisement

ഏതെങ്കിലും തരത്തലുള്ള അതിക്രമം നേരിട്ടാൽ സ്ത്രീകൾക്ക് എസ്ഒഎസ് സംവിധാനമായ പാനിക് ബട്ടൺ അമർത്തുകയോ ക്യാമറയിൽ നോക്കി ആംഗ്യം കാണിക്കുകയോ ചെയ്യാം. ഇങ്ങനെ ചെയ്താൽ ഉടനടി ആവശ്യമായ നടപടിയെടുക്കാൻ ICCCയെ അറിയിക്കാൻ ഒരു സോഫ്റ്റ്വെയർ രൂപകൽപ്പന ചെയ്തിട്ടുണ്ട്. വീഡിയോ ഫീഡുകൾ ഒരു ഡാറ്റാ സെന്ററിൽ സൂക്ഷിക്കുകയും ICCC യിൽ തത്സമയ നിരീക്ഷണം നടത്തുകയും (ആറ്) ജോയിന്റ് കമ്മീഷണർമാരുടെയും (12) ഡെപ്യൂട്ടി പോലീസ് കമ്മീഷണർമാരുടെയും ഓഫീസുകളിൽ ഇത് ലഭ്യമാക്കുകയും ചെയ്യും.

Also Read- അടിയന്തര ലാൻഡിങ്ങിന് പിന്നാലെ വിമാനം പറത്താൻ വിസമ്മതിച്ച് എയർ ഇന്ത്യ പൈലറ്റ്; യാത്രക്കാർ മൂന്ന് മണിക്കൂർ കുടുങ്ങി

advertisement

അതേസമയം, 500 ചെന്നൈ മെട്രോപൊളിറ്റൻ ബസുകളിൽ AI ഉപയോഗിച്ചുവരുന്നുണ്ട്. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി 500 ചെന്നൈ ബസുകളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) പ്രവർത്തനക്ഷമമാക്കിയ പാനിക് ബട്ടണും സിസിടിവി നിരീക്ഷണ പദ്ധതിയും ഉണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

നിർഭയ സേഫ് സിറ്റി പ്രോജക്ടിന് കീഴിൽ ഏകദേശം 2500 ബസുകളിൽ ഈ സൗകര്യം ലഭ്യമാക്കാൻ സംസ്ഥാന ഗതാഗത വകുപ്പ് പദ്ധതിയിട്ടിട്ടുണ്ട്, ആദ്യ ഘട്ടത്തിൽ മെട്രോ നഗരത്തിലെ 500 ബസുകളിൽ നാല് പാനിക് ബട്ടണുകൾ, AI- അധിഷ്ഠിത മൊബൈൽ നെറ്റ്‌വർക്ക് വീഡിയോ റെക്കോർഡർ (എംഎൻവിആർ) എന്നിവയും നൽകിയിട്ടുണ്ട്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

MNVR ഒരു 4G GSM സിം കാർഡ് വഴി ക്ലൗഡ് അധിഷ്ഠിത നിയന്ത്രണ കേന്ദ്രവുമായി ബന്ധിപ്പിക്കും. യാത്രയ്ക്കിടെ സഹയാത്രികരിൽനിന്ന് എന്തെങ്കിലും അസൗകര്യമോ അസ്വാസ്ഥ്യമോ ഭീഷണിയോ ഉണ്ടായാൽ, സ്ത്രീ യാത്രക്കാർക്ക് സംഭവം രേഖപ്പെടുത്താൻ പാനിക് ബട്ടൺ അമർത്താം.

മലയാളം വാർത്തകൾ/ വാർത്ത/India/
സ്ത്രീ സുരക്ഷയ്ക്കായി എഐ ക്യാമറയും പാനിക് ബട്ടണും; പുതിയ സംവിധാനവുമായി ചെന്നൈ പൊലീസ്
Open in App
Home
Video
Impact Shorts
Web Stories