അടിയന്തര ലാൻഡിങ്ങിന് പിന്നാലെ വിമാനം പറത്താൻ വിസമ്മതിച്ച് എയർ ഇന്ത്യ പൈലറ്റ്; യാത്രക്കാർ മൂന്ന് മണിക്കൂർ കുടുങ്ങി
- Published by:Anuraj GR
- news18-malayalam
Last Updated:
ഡ്യൂട്ടി സമയപരിധിയും ഡ്യൂട്ടി സമയവും ചൂണ്ടിക്കാട്ടി പൈലറ്റ് വിമാനം പറത്താൻ തയ്യാറാകാതെ പുറത്തിറങ്ങുകയായിരുന്നു
ജയ്പുർ: അടിയന്തര ലാൻഡിങ്ങിന് പിന്നാലെ വിമാനം പറത്താൻ വിസമ്മതിച്ച് എയർ ഇന്ത്യ പൈലറ്റ്. ലണ്ടൻ-ഡൽഹി എയർ ഇന്ത്യ വിമാനമാണ് മോശം കാലാവസ്ഥയെ തുടർന്ന് കഴിഞ്ഞ ദിവസം അടിയന്തരമായി ജയ്പൂരിൽ ഇറക്കിയത്. ഇതിനുശേഷം വിമാനം ഡൽഹിയിലേക്ക് പറത്താൻ പൈലറ്റ് തയ്യാറായില്ല. ഇതോടെ 350ഓളം യാത്രക്കാർ മൂന്ന് മണിക്കൂറോളം ജയ്പുർ വിമാനത്താവളത്തിൽ കുടുങ്ങി. ഒടുവിൽ ജയ്പൂരിൽ നിന്ന് ഡൽഹിയിലെത്താൻ യാത്രക്കാർക്ക് മറ്റ് സൗകര്യങ്ങൾ തേടേണ്ടി വന്നു.
ഇന്ത്യ ടുഡേ റിപ്പോർട്ട് അനുസരിച്ച്, ഞായറാഴ്ച പുലർച്ചെ നാല് മണിക്ക് ഡൽഹിയിൽ എത്തേണ്ട എയർ ഇന്ത്യ A-112 വിമാനം ൽഹി വിമാനത്താവളത്തിലെ മോശം കാലാവസ്ഥയെത്തുടർന്ന് ജയ്പൂരിലേക്ക് തിരിച്ചുവിടുകയായിരുന്നു.
അടിയന്തര ലാൻഡിംഗ് നടത്തി ഏകദേശം രണ്ട് മണിക്കൂറിന് ശേഷം, ലണ്ടനിൽനിന്നുള്ള വിമാനത്തിന് ഡൽഹി എയർ ട്രാഫിക് കൺട്രോളിൽ (എടിസി) നിന്ന് യാത്ര പുനരാരംഭിക്കുന്നതിനുള്ള അനുമതി ലഭിച്ചു. എന്നാൽ, ഡ്യൂട്ടി സമയപരിധിയും ഡ്യൂട്ടി സമയവും ചൂണ്ടിക്കാട്ടി പൈലറ്റ് വിമാനം പറത്താൻ വിസമ്മതിക്കുകയും ഇറങ്ങുകയും ചെയ്തു.
advertisement
ഇതോടെ, വിമാനത്താവളത്തിൽ കുടുങ്ങിയ 350 ഓളം യാത്രക്കാരോട് ഡൽഹിയിലെത്താൻ ബദൽ ക്രമീകരണങ്ങൾ തേടാൻ ആവശ്യപ്പെട്ടു. ചിലർ റോഡ് മാർഗം ഡൽഹിയിലേക്ക് തിരിച്ചു. എന്നാൽ മറ്റുചിലർ പകരം മണിക്കൂറുകൾക്കുശേഷം പകരം പൈലറ്റിനെ എത്തിച്ച ശേഷം അതേ വിമാനത്തിൽ ഡൽഹിയിലേക്ക് പറന്നു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Jaipur,Jaipur,Rajasthan
First Published :
June 26, 2023 10:14 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
അടിയന്തര ലാൻഡിങ്ങിന് പിന്നാലെ വിമാനം പറത്താൻ വിസമ്മതിച്ച് എയർ ഇന്ത്യ പൈലറ്റ്; യാത്രക്കാർ മൂന്ന് മണിക്കൂർ കുടുങ്ങി