നേരത്തെ അറസ്റ്റിലായ നാല് പേരെ അഞ്ച് ദിവസത്തെ കസ്റ്റഡിയിൽ വിട്ടുകൊണ്ട് കോടതി കടുത്ത ഭാഷയിൽ പ്രതികരിച്ചിരുന്നു. ഇത് വെറുമൊരു പ്രതിഷേധമല്ലെന്നും രാജ്യത്തിന്റെ നയതന്ത്ര പ്രതിച്ഛായയെ തകർക്കാനുള്ള ശ്രമമാണെന്നും കോടതി നിരീക്ഷിച്ചു. അന്താരാഷ്ട്ര തലത്തിൽ രാജ്യത്തെ അപമാനിക്കാനുള്ള ഗൂഢാലോചനയാണെന്ന് ഡൽഹി പോലീസ് കോടതിയിൽ വാദിച്ചു.
എന്താണ് സംഭവിച്ചത്?
ഫെബ്രുവരി 16ന് ആരംഭിച്ച ആഗോള എഐ സമ്മിറ്റിനിടെ പത്തോളം യൂത്ത് കോൺഗ്രസ് പ്രവർത്തകർ വേദിക്കുള്ളിൽ കടന്ന് ഷർട്ട് ഊരി പ്രതിഷേധിക്കുകയായിരുന്നു. ഇന്ത്യ-യുഎസ് വ്യാപാര കരാറിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മുദ്രാവാക്യം മുഴക്കിയായിരുന്നു പ്രതിഷേധം.
advertisement
പ്രധാനമന്ത്രിയുടെ പ്രതികരണം
മീററ്റിൽ നടന്ന ഒരു ചടങ്ങിൽ സംസാരിക്കവെ കോൺഗ്രസിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി രൂക്ഷമായ ഭാഷയിൽ ആഞ്ഞടിച്ചു. ഒരു ആഗോള വേദിയെ കോൺഗ്രസ് തങ്ങളുടെ "വൃത്തികെട്ട രാഷ്ട്രീയത്തിനായി" ഉപയോഗിച്ചുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. "നിങ്ങൾ നേരത്തെ തന്നെ നഗ്നരാണ്, പിന്നെ എന്തിനാണ് വസ്ത്രം ഊരേണ്ടി വന്നത്?" എന്ന് അദ്ദേഹം പരിഹസിച്ചു. ഇന്ത്യയുടെ വിജയങ്ങളെ ദഹിപ്പിക്കാൻ കഴിയാത്തവരാണ് ഇത്തരം പ്രവർത്തികൾക്ക് പിന്നിലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Summary: Delhi Police have arrested a fifth suspect, Jitendra Yadav, from Gwalior in connection with the Youth Congress’s (IYC) controversial "shirtless protest" during the AI Impact Summit 2026 at Bharat Mandapam. Yadav, allegedly linked to the IYC, has been sent to two-day police custody. A photo of him with Rahul Gandhi has surfaced online, sparking further political debate.
