TRENDING:

'പൈലറ്റിനെ അവസാന നിമിഷം മാറ്റി; ട്രാൻസ്‌പോണ്ടർ പ്രവർത്തിച്ചില്ല?' അജിത് പവാർ കൊല്ലപ്പെട്ട വിമാനാപകടത്തിൽ ദുരൂഹത ആരോപിച്ച് അനന്തരവൻ

Last Updated:

മഹാരാഷ്ട്ര മുൻ ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ മരണത്തിനിടയാക്കിയ വിമാനാപകടത്തിൽ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്ന് അനന്തരവൻ രോഹിത് പവാർ ആവശ്യപ്പെട്ടു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മുൻ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ ദാരുണമായ മരണത്തിന്റെ നടുക്കത്തിൽ നിന്നും സംസ്ഥാനം ഇനിയും മുക്തമായിട്ടില്ല. ഇതിനിടെ അപകടത്തെക്കുറിച്ച് കൂടുതൽ സുതാര്യമായ അന്വേഷണം വേണമെന്ന ആവശ്യവുമായി അദ്ദേഹത്തിന്റെ അനന്തരവനും എംഎൽഎയുമായ രോഹിത് പവാർ രംഗത്തെത്തി. മാധ്യമങ്ങൾക്ക് മുന്നിൽ പവർ പോയിന്റ് അവതരണത്തോടെ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് രോഹിത് പവാർ തന്റെ സംശയങ്ങൾ പങ്കുവെച്ചത്.
രോഹിത് പവർ
രോഹിത് പവർ
advertisement

ജനുവരി 28നാണ് 'വിഎസ്ആർ ഏവിയേഷൻ' പ്രവർത്തിപ്പിച്ചിരുന്ന സ്വകാര്യ ലിയർജെറ്റ് വിമാനം തകർന്ന് അജിത് പവാർ മരിക്കുന്നത്.

പൈലറ്റുമാരുടെ മാറ്റത്തിൽ ദുരൂഹത

യാത്രയ്ക്ക് തൊട്ടുമുമ്പ് പൈലറ്റുമാരെ മാറ്റിയത് എന്തിനാണെന്ന് രോഹിത് പവാർ ചോദിച്ചു. നിശ്ചയിച്ചിരുന്ന പൈലറ്റുമാരായ സാഹിൽ മദൻ, യാഷ് എന്നിവർക്ക് പകരം സുമിത് കപൂറിനെ നിയോഗിച്ചതിൽ ദുരൂഹതയുണ്ട്. പൈലറ്റായ സുമിത് കപൂറിന്റെ മുൻകാല ചരിത്രവും രോഹിത് ചോദ്യം ചെയ്തു. 2010ലും 2017ലും മദ്യപാനവുമായി ബന്ധപ്പെട്ട് ഇയാൾ നടപടി നേരിട്ടിരുന്നതായും വിമാനത്തിൽ കയറുന്നതിന് മുൻപ് ഇയാൾ മദ്യപിച്ചിരുന്നോ എന്ന് പരിശോധിക്കണമെന്നും രോഹിത് ആവശ്യപ്പെട്ടു.

advertisement

മറ്റ് പ്രധാന ചോദ്യങ്ങൾ

യാത്രാ പ്ലാൻ മാറ്റം: ആദ്യം റോഡ് മാർഗം യാത്ര ചെയ്യാനിരുന്ന അജിത് പവാർ അവസാന നിമിഷം വിമാനയാത്ര തിരഞ്ഞെടുത്തത് എന്തിനായിരുന്നു? ഇതിന് പിന്നിൽ ആസൂത്രിതമായ നീക്കങ്ങൾ നടന്നിട്ടുണ്ടോ?

സാങ്കേതിക തകരാർ: വിമാനം അപകടത്തിൽപ്പെടുന്നതിന് മുൻപ് പൈലറ്റ് എന്ത് കൊണ്ട് 'ഡിസ്ട്രസ് കോൾ' നൽകിയില്ല? വിമാനത്തിലെ ട്രാൻസ്‌പോണ്ടർ ആ സമയത്ത് പ്രവർത്തിക്കാതിരുന്നത് എന്തുകൊണ്ടാണ്?

അറ്റകുറ്റപ്പണി: വിമാനത്തിന്റെ അറ്റകുറ്റപ്പണികൾ കൃത്യമായി നടന്നിരുന്നോ? വിഎസ്ആർ ഏവിയേഷൻ മുൻപ് പ്രവർത്തിപ്പിച്ചിരുന്ന വിമാനങ്ങൾക്കുണ്ടായ അപകടങ്ങളുടെ റിപ്പോർട്ടുകൾ എന്തുകൊണ്ട് പുറത്തുവിട്ടില്ല?

advertisement

ഈ അപകടത്തെക്കുറിച്ച് അന്താരാഷ്ട്ര ഏജൻസികളുടെ സഹായത്തോടെ അന്വേഷണം നടത്തണമെന്നും രോഹിത് പവാർ ആവശ്യപ്പെട്ടു. ഇത് കേവലം ഊഹാപോഹങ്ങൾക്കല്ല, മറിച്ച് ഉത്തരവാദിത്തപ്പെട്ടവർക്ക് മുന്നിൽ സത്യം കൊണ്ടുവരാനാണെന്നും അദ്ദേഹം വ്യക്തമാക്കി.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: MLA Rohit Pawar has called for a transparent, international investigation into the aircraft crash that killed former Maharashtra Deputy CM Ajit Pawar on January 28, 2026. He questioned the last-minute pilot replacement, the pilot's sobriety history, and why no distress signal was issued. Rohit Pawar suggested potential lapses by VSR Aviation and demanded accountability to ensure the safety of public figures using private charters.

advertisement

Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
'പൈലറ്റിനെ അവസാന നിമിഷം മാറ്റി; ട്രാൻസ്‌പോണ്ടർ പ്രവർത്തിച്ചില്ല?' അജിത് പവാർ കൊല്ലപ്പെട്ട വിമാനാപകടത്തിൽ ദുരൂഹത ആരോപിച്ച് അനന്തരവൻ
Advertisement
Open in App
Home
Video
Impact Shorts
Web Stories