വാരാണസിയില്‍ ഒരുമാസം നീണ്ടുനില്‍ക്കുന്ന സാംസ്‌കാരികപരിപാടികള്‍ സര്‍ക്കാര്‍ ആസൂത്രണം ചെയ്തിട്ടുണ്ടല്ലോയെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
അതേ നല്ലകാര്യമാണ്. എന്തിനാണ് ഒരുമാസം? അദ്ദേഹത്തിന് രണ്ടോ മൂന്നോ മാസം താമസിക്കാമല്ലോ. താമസത്തിനുപറ്റുന്ന സ്ഥലമാണ്. അവസാനമടുക്കുമ്പോളാണ് ആളുകള്‍ ബനാറസില്‍ തങ്ങുന്നത് എന്ന് അഖിലേഷ് യാദവ് പറഞ്ഞു.
കാശിയിൽ വിശ്വാസം മാത്രമല്ല, ഭൂതകാലത്തിന്റെ മഹത്വവും അനുഭവപ്പെടും: പ്രധാനമന്ത്രി
ഗംഗയിലെ ലളിതാഘട്ടിനെ കാശി വിശ്വനാഥ് ക്ഷേത്രപരിസരത്തുള്ള (Kashi Viswanath Temple) മന്ദിർ ചൗക്കുമായി ബന്ധിപ്പിക്കുന്ന കാശി വിശ്വനാഥ ഇടനാഴി (Kashi Viswanath Dham) പ്രധാനമന്ത്രി നരേന്ദ്ര മോദി (Prime Minister Narendra Modi) ഉദ്ഘടനം ചെയ്തു.
advertisement
"ഇവിടെ വന്നാൽ നിങ്ങൾ വിശ്വാസം മാത്രമല്ല കാണുക, നിങ്ങളുടെ ഭൂതകാലത്തിന്റെ മഹത്വം നിങ്ങൾക്ക് ഇവിടെ അനുഭവപ്പെടും. പൗരാണികതയും പുതുമയും എങ്ങനെ ഒന്നിക്കുന്നു എന്ന് ഇവിടെ കാണാം. പുരാതന കാലത്തെ പ്രചോദനങ്ങൾ എങ്ങനെ ഭാവിയിലേക്ക് ദിശാബോധം നൽകുന്നു എന്ന് കാശി വിശ്വനാഥ് ധാം സമുച്ചയത്തിൽ നേരിട്ട് കാണാം," പ്രധാനമന്ത്രി മോദി പറഞ്ഞു.
"കാശിയിൽ ഒരു സർക്കാർ മാത്രമേയുള്ളൂ, കയ്യിൽ ഡമരു ഉള്ളയാൾ. ഗംഗ ഒഴുകുന്ന കാശിയുടെ ഒഴുക്ക് മാറ്റി നിർത്താൻ ആർക്ക് കഴിയും?" ഉദ്‌ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.
339 കോടി ചിലവിൽ ആണ് നിർമ്മാണം പൂർത്തിയാക്കിയത്. ഉദ്ഘടനത്തിനു മുൻപ് അദ്ദേഹം കാശി വിശ്വനാഥ് ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തി.
കനത്ത സുരക്ഷയോടെ കാശി വിശ്വനാഥ ക്ഷേത്രത്തിലേക്ക് പോകുമ്പോൾ, വാരാണസിയിലെ തെരുവുകളിൽ ഒരാളിൽ നിന്ന് ‘പഗ്ഡി’യും സ്കാർഫും സ്വീകരിക്കാൻ, ആളുകൾ തിങ്ങിനിറഞ്ഞ ഇടുങ്ങിയ പാതയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അകമ്പടിയോടെ യാത്ര ചെയ്ത തന്റെ കാർ നിർത്തി.
ഒരു വീഡിയോയിൽ, ഒരാൾ പ്രധാനമന്ത്രിക്ക് സമ്മാനം നൽകാൻ ശ്രമിക്കുന്നത് കാണാം. എന്നാൽ അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥർ തടയുന്നു. എന്നാൽ പ്രധാനമന്ത്രി മോദി സമ്മാനങ്ങൾ തനിക്ക് കൈമാറാൻ അനുവദിക്കണമെന്ന് പറയുകയായിരുന്നു.
Also read: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കാശിയിൽ; കാശി വിശ്വനാഥ് ഇടനാഴി ഉദ്‌ഘാടനം ചെയ്യും
കൈകൾ കൂപ്പിപ്പിടിച്ച പ്രധാനമന്ത്രിക്കു ശിരോവസ്ത്രവും സ്കാർഫും കൈമാറുകയും ചെയ്യുന്നു.
കാശി വിശ്വനാഥ ക്ഷേത്രത്തെ ഗംഗാഘട്ടുമായി ബന്ധിപ്പിക്കുന്നതിനുള്ള ഇടനാഴി ആരംഭിക്കുന്നതിന് മുമ്പ് പ്രധാനമന്ത്രി മോദി രാവിലെ ഉത്തർപ്രദേശിലെ തന്റെ മണ്ഡലമായ വാരാണസിയിലെ കാലഭൈരവ ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തിയിരുന്നു.
