നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • PM in Kashi | പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കാശിയിൽ; കാശി വിശ്വനാഥ് ഇടനാഴി ഉദ്‌ഘാടനം ചെയ്യും

  PM in Kashi | പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കാശിയിൽ; കാശി വിശ്വനാഥ് ഇടനാഴി ഉദ്‌ഘാടനം ചെയ്യും

  Prime Minister Narendra Modi to inaugurate Kashi Vishwanath Dham today | 2019 മാർച്ച് 8 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിട്ട 339 കോടി രൂപയുടെ പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കിയിരിക്കുകയാണ്

  കാശി വിശ്വനാഥ ക്ഷേത്രം

  കാശി വിശ്വനാഥ ക്ഷേത്രം

  • Share this:
   കാശി വിശ്വനാഥ് ധാം ഇടനാഴി (Kashi Vishwanath Dham) ഉദ്‌ഘാടനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി (Prime Minister Narendra Modi) ഇന്ന് കാശിയിൽ എത്തും. പ്രധാനമന്ത്രിയും ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ഉപമുഖ്യമന്ത്രിമാരും ബിജെപിയുടെ മറ്റ് ഉന്നത നേതാക്കളും ക്രൂയിസ് ബോട്ടിൽ നിന്ന് ഘട്ടുകളിൽ 'ഗംഗാ ആരതി' നടത്തുന്നതിന് സാക്ഷിയാകും.

   ബോട്ടിൽ ലളിതാഘട്ടിലെത്തിയ ശേഷം പ്രധാനമന്ത്രി ക്ഷേത്രത്തിന്റെ ശ്രീകോവിലിലെത്തി 15 മിനിറ്റ് പൂജ നടത്തും. പുറത്തിറങ്ങിയ ശേഷം ദീപം തെളിച്ച് സംസ്ഥാന ടൂറിസം, സാംസ്കാരിക, മതകാര്യ മന്ത്രി നീലകണ്ഠ് തിവാരി അദ്ദേഹത്തെ സ്വീകരിക്കും.

   തുടർന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രധാനമന്ത്രിക്ക് ഷാളും മെമന്റോയും സമ്മാനിച്ച് സമ്മേളനത്തെ അഭിസംബോധന ചെയ്യും.

   'ആരതി'ക്ക് സാക്ഷ്യം വഹിക്കുന്നതിനിടയിൽ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി തന്റെ ആദ്യ കൂടിക്കാഴ്ച നടത്തുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ News18നോട് പറഞ്ഞു. വൈകുന്നേരം 6 മണിക്ക് ആണ് പരിപാടി. ക്രൂയിസ് യാത്ര സന്ത് രവിദാസ് ഘട്ടിൽ അവസാനിക്കും, അവിടെ നിന്ന് എല്ലാ വിശിഷ്ടാതിഥികളും അവരവരുടെ താമസസ്ഥലങ്ങളിലേക്ക് മടങ്ങും.

   2019 മാർച്ച് 8 ന് മോദി തറക്കല്ലിട്ട 339 കോടി രൂപയുടെ പദ്ധതി, കോവിഡ് 19 പാൻഡെമിക് ആരംഭിച്ച ശേഷവും ആസൂത്രണം ചെയ്തതുപോലെ മൂന്ന് വർഷത്തിനുള്ളിൽ പൂർത്തിയാക്കി. ഗംഗയിൽ സ്നാനം ചെയ്യാനും പുണ്യനദിയിലെ ജലം ക്ഷേത്രത്തിൽ സമർപ്പിക്കാനും തിരക്കേറിയ തെരുവുകളിലൂടെ തിങ്ങിഞെരുങ്ങി പോകേണ്ടിയിരുന്ന തീർഥാടകർക്ക് എളുപ്പത്തിൽ എത്തിച്ചേരാവുന്ന പാത സൃഷ്ടിക്കുന്നതിനാണ് ഇടനാഴി പദ്ധതി വിഭാവനം ചെയ്തത്.

   ടൂറിസ്റ്റ് ഫെസിലിറ്റേഷൻ സെന്റർ, വേദ കേന്ദ്രം, മുമുക്ഷു ഭവൻ, ഭോഗ്ശാല, സിറ്റി മ്യൂസിയം, വ്യൂവിംഗ് ഗാലറി, ഫുഡ് കോർട്ട് തുടങ്ങി 23 കെട്ടിടങ്ങൾ പദ്ധതിയുടെ ഭാഗമായി ഉദ്ഘാടനം ചെയ്യുമെന്ന് സർക്കാർ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

   “നാളെ, ഡിസംബർ 13 ഒരു നാഴികക്കല്ലായ ദിവസമാണ്. കാശിയിൽ നടക്കുന്ന പ്രത്യേക പരിപാടിയിൽ ശ്രീ കാശി വിശ്വനാഥ് ധാം പദ്ധതി ഉദ്ഘാടനം ചെയ്യും. ഇത് കാശിയുടെ ആത്മീയ ചൈതന്യം വർദ്ധിപ്പിക്കും, ”ക്ഷേത്ര നഗരത്തിൽ രണ്ട് ദിവസത്തെ പര്യടനത്തിനെത്തുന്ന പ്രധാനമന്ത്രി
   കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തു.   പ്രധാനമന്ത്രി നരേന്ദ്രമോദി ശ്രീ കാശി വിശ്വനാഥ് ധാം ഇടനാഴി ഉദ്ഘാടനം ചെയ്യുന്നതിന്റെ തലേന്ന്, വാരാണസിയിലെ പുണ്യനഗരം വർണ്ണാഭമായ വിളക്കുകളാൽ അലങ്കരിച്ചിരുന്നു.

   മോദിയുടെ ലോക്‌സഭാ മണ്ഡലം കൂടിയാണ് വാരാണസി.

   ഉദ്യോഗസ്ഥർ നൽകുന്ന വിവരമനുസരിച്ച്, പതിവ് ബ്രീഫിംഗുകൾ, അവലോകനങ്ങൾ, നിരീക്ഷണം എന്നിവയിലൂടെ പദ്ധതിയുടെ എല്ലാ ഘട്ടങ്ങളിലും പ്രധാനമന്ത്രി സജീവമായ താൽപ്പര്യം പ്രകടിപ്പിച്ചു. “പ്രോജക്റ്റ് മെച്ചപ്പെടുത്തുന്നതിനും വികലാംഗർ ഉൾപ്പെടെയുള്ള തീർഥാടകർക്ക് ഇത് കൂടുതൽ എത്തിച്ചേരാൻ കഴിയുന്ന വിധത്തിലും അദ്ദേഹം നിരന്തരം ഇടപെടലുകളും ഉൾക്കാഴ്ചകളും നൽകി,” ഒരു ഉദ്യോഗസ്ഥൻ പറഞ്ഞ.

   ക്ഷേത്രത്തിന് ചുറ്റുമുള്ള 300-ലധികം വസ്തുവകകൾ വാങ്ങുകയും ഏറ്റെടുക്കുകയും ചെയ്യുന്ന പദ്ധതിയും ഉൾപ്പെട്ടിരുന്നു, "ഈ ഏറ്റെടുക്കലുകൾക്കായി പരസ്പര ചർച്ചകൾ നടത്തി. ഈ ഉദ്യമത്തിൽ, ഏകദേശം 1,400 കടയുടമകളുടെയും വാടകക്കാരുടെയും വീട്ടുടമസ്ഥരുടെയും പുനരധിവാസം സൗഹാർദ്ദപരമായി ചെയ്തു ... പഴയ വസ്തുവകകൾ പൊളിക്കുന്ന വേളയിൽ, 40 ലധികം പുരാതന ക്ഷേത്രങ്ങൾ വീണ്ടും കണ്ടെത്തി. ഈ ക്ഷേത്രങ്ങൾ പുനഃസ്ഥാപിക്കുകയും മനോഹരമാക്കുകയും ചെയ്തു."
   Published by:user_57
   First published:
   )}