TRENDING:

Amazon | 'സഹകരിച്ചില്ലെങ്കിൽ ആമസോൺ നടപടി നേരിടേണ്ടിവരും’; ഓൺലൈൻ കഞ്ചാവ് വിൽപ്പന കേസിൽ മധ്യപ്രദേശ് സർക്കാർ

Last Updated:

വിശാഖപട്ടണത്ത് നിന്ന് ആമസോൺ വഴി കഞ്ചാവ് എത്തിക്കുകയും പണം നേരിട്ട് നൽകുകയും ചെയ്യുന്ന മയക്കുമരുന്ന് കടത്തുകാരുടെ ഒരു സംഘത്തെ പിടികൂടിയതായി മധ്യപ്രദേശ് പോലീസ് കഴിഞ്ഞ ആഴ്ച വ്യക്തമാക്കിയിരുന്നു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഓൺലൈൻ കഞ്ചാവ് വിൽപ്പന കേസിൽ തീരുമാനം കടുപ്പിച്ച് മധ്യപ്രദേശ് (MadhyaPradesh) സർക്കാർ. ഇ-കൊമേഴ്സ് വെബ്സൈറ്റായ ആമസോൺ (Amazon) വഴി മയക്കുമരുന്ന് വിൽപ്പന നടത്തിയെന്ന ആരോപണവുമായി ബന്ധപ്പെട്ട കേസിൽ സഹകരിച്ചില്ലെങ്കിൽ ആമസോണിന്റെ മാനേജിംഗ് ഡയറക്ടർക്കും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർക്കും എതിരെ നടപടി സ്വീകരിക്കുമെന്ന് മധ്യപ്രദേശ് സർക്കാർ മുന്നറിയിപ്പ് നൽകി.
amazon
amazon
advertisement

”കഞ്ചാവ് (ganja) കടത്താൻ ആമസോൺ ഉപയോഗിച്ചുവെന്നത് വളരെ ഗുരുതരമായ കാര്യമാണ്. അന്വേഷണവുമായി ബന്ധപ്പെട്ട് കമ്പനി അധികൃതരെ വിളിച്ചെങ്കിലും അവർ സഹകരിക്കുന്നില്ല. അവർ സഹകരിച്ചില്ലെങ്കിൽ, ഞങ്ങൾക്ക് അവരെ അറസ്റ്റ് ചെയ്യേണ്ടി വരും. അതിനാൽ, അന്വേഷണവുമായി സഹകരിക്കാൻ ആമസോൺ അധികൃതരോട് അഭ്യർത്ഥിച്ചിട്ടുണ്ട് ”സംസ്ഥാന ആഭ്യന്തര മന്ത്രി നരോത്തം മിശ്ര (Narottam Mishra) പറഞ്ഞു.

വിശാഖപട്ടണത്ത് നിന്ന് ആമസോൺ വഴി കഞ്ചാവ് എത്തിക്കുകയും പണം നേരിട്ട് നൽകുകയും ചെയ്യുന്ന മയക്കുമരുന്ന് കടത്തുകാരുടെ ഒരു സംഘത്തെ പിടികൂടിയതായി മധ്യപ്രദേശ് പോലീസ് കഴിഞ്ഞ ആഴ്ച വ്യക്തമാക്കിയിരുന്നു.

advertisement

ആമസോണിൽ വിൽപ്പനക്കാരനായി രജിസ്റ്റർ ചെയ്ത കമ്പനി 12 സ്ഥലങ്ങളിൽ കഞ്ചാവ് വിതരണം ചെയ്തതായി മിശ്ര പറഞ്ഞു. "ആമസോൺ ഉദ്യോഗസ്ഥർ കുറ്റക്കാരാണെന്ന് കണ്ടെത്തിയാൽ, അവർക്കെതിരെ കർശന നടപടിയെടുക്കും." വിശാഖപട്ടണത്ത് നിന്ന് കഞ്ചാവ് കടത്തിയ കേസിൽ മൂന്ന് പേർ അറസ്റ്റിലായതായും അദ്ദേഹം കൂട്ടിച്ചേർത്തു. കഞ്ചാവ് പായ്ക്ക് ചെയ്ത് സ്റ്റീവിയ ഇലകൾ (മധുര തുളസി) എന്ന പേരിൽ കടത്തിവിടുകയായിരുന്നുവെന്ന് മിശ്ര പറഞ്ഞു. “ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകളെ സംബന്ധിച്ച് നിയമങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും ബാധകമല്ല. ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകൾ വഴി ആയുധങ്ങൾ പോലും വിതരണം ചെയ്യാൻ കഴിയുമെന്നും“ അദ്ദേഹം കൂട്ടിച്ചേർത്തു.

advertisement

Also Read- Amazon | ആമസോണില്‍ തുളസിയിലയെന്ന പേരില്‍ വിറ്റത് കഞ്ചാവ്; എക്സിക്യൂട്ടിവിനെ വിളിച്ചുവരുത്തി പോലീസ്

ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ സേവനം ദുരുപയോഗം ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാൻ ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകൾക്ക് മധ്യപ്രദേശ് സർക്കാർ നിയമങ്ങൾ ഏർപ്പെടുത്തുമെന്നും മിശ്ര പറഞ്ഞു.

സംഭവത്തെക്കുറിച്ചുള്ള അന്വേഷണം നടക്കുകയാണെന്ന് പറഞ്ഞ് ആമസോണിന്റെ അഭിഭാഷകൻ സുമന്ത് നാരംഗ് വിഷയത്തിൽ പ്രതികരിക്കാൻ വിസമ്മതിച്ചു.

ഇന്ത്യയെ അപമാനിച്ചുവെന്ന് ആരോപിച്ച് യുഎസിൽ മോണോലോഗ് നടത്തിയ ഹാസ്യനടൻ വീർ ദാസിനെയും മിശ്ര ആക്രമിച്ചു. ദാസിന്റെ പരിപാടി മധ്യപ്രദേശിൽ അവതരിപ്പിക്കാൻ അനുവദിക്കില്ലെന്നും മിശ്ര പറഞ്ഞു. "അദ്ദേഹം താൻ ചെയ്ത പ്രവൃത്തികൾക്ക് മാപ്പ് പറഞ്ഞാൽ, ഇക്കാര്യം വീണ്ടും ചിന്തിക്കാമെന്നും" മിശ്ര കൂട്ടിച്ചേർത്തു. ഇന്ത്യയുടെ പ്രതിച്ഛായയെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്ന "ചില കോമാളികൾ" ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

advertisement

ന്യൂഡൽഹിയിൽ ദാസിനെതിരെ ബിജെപിനേതാവ് പരാതി നൽകിയിരുന്നു. ദാസ് തന്റെ മോണോലോഗിന്റെ വീഡിയോ യൂട്യൂബിൽ അപ്‌ലോഡ് ചെയ്ത ഉടൻ പ്രതിഷേധവുമായി നിരവധി പേർ രംഗത്തെത്തിയിരുന്നു. ആറ് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ, കോവിഡ് -19 നെതിരായ പോരാട്ടം, ബലാത്സംഗ സംഭവങ്ങൾ, ഹാസ്യനടന്മാർക്കെതിരായ അടിച്ചമർത്തൽ, കർഷക പ്രതിഷേധങ്ങൾ എന്നിവയുൾപ്പെടെ ഇന്ത്യ അഭിമുഖീകരിക്കുന്നതും ഏറ്റവുമധികം ചർച്ച ചെയ്യപ്പെടുന്നതുമായ പ്രശ്‌നങ്ങളെയാണ് അദ്ദേഹം എടുത്തു കാട്ടുന്നത്.

മലയാളം വാർത്തകൾ/ വാർത്ത/India/
Amazon | 'സഹകരിച്ചില്ലെങ്കിൽ ആമസോൺ നടപടി നേരിടേണ്ടിവരും’; ഓൺലൈൻ കഞ്ചാവ് വിൽപ്പന കേസിൽ മധ്യപ്രദേശ് സർക്കാർ
Open in App
Home
Video
Impact Shorts
Web Stories