ഭോപാല്‍:മധ്യപ്രദേശില്‍ കഞ്ചാവ് കടത്തിന് പ്രതികള്‍ ഇ-കൊമേഴ്സ് വെബ്സൈറ്റായ ആമസോണ്‍(Amazon) ഉപയോഗിച്ചിരുന്നതായി റിപ്പോര്‍ട്ട്. കഞ്ചാവ് കടത്തുമായി ബന്ധപ്പെട്ട പിടികൂടിയ പ്രതികളെ ചോദ്യം ചെയ്യുന്നതിനിടെ പ്രതികളാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.സംഭവുമായി ബന്ധപ്പെട്ട് ആമസോണിന്റെ പ്രദേശിക എക്സിക്യൂട്ടിവിനെ പോലീസ് വിളിച്ചുവരുത്തിയതായാണ് വിവരം.
ഞായറാഴ്ച മധ്യപ്രദേശില്‍ 20 കിലോ കഞ്ചാവുമായി രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ്ഇ-കൊമേഴ്സ് വെബ്സൈറ്റായ ആമസോണ്‍ വഴി കഞ്ചാവ് വാങ്ങുകയും വില്‍ക്കുകയും വിവിധ സംസ്ഥാനങ്ങളിലേക്ക് കടത്തുകയും ചെയ്തതായി പ്രതികള്‍ പോലീസിന് മൊഴിനല്‍കുകയായിരുന്നു.
ഉണക്കിയ തുളസി എന്ന പേരിലാണ് ഇവര്‍ കഞ്ചാവ് വില്‍പ്പന നടത്തിയത്.1000 കിലോഗ്രാം കഞ്ചാവ് ഇത്തരത്തില്‍ വില്‍പ്പന നടത്തിയതായി പ്രതികള്‍ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.
നിരോധിത വസ്തുക്കളുടെ വില്‍പ്പനയ്ക്കായി തങ്ങളുടെ പ്ലാറ്റ്ഫോം പ്രതികള്‍ ഉപയോഗിച്ചു എന്ന് വ്യക്തമാക്കാന്‍ ആമസോണ്‍ എക്സിക്യൂട്ടീവിനോട് പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി ഗ്വാളിയോറിലെ ആമസോണിന്റെ ഡെലിവറി ഹബ്ബില്‍ പോലീസ് സംഘം സന്ദര്‍ശനം നടത്തിയിരുന്നു.
അതേ സമയം എതെങ്കിവും വിതരണക്കാര്‍ നിയമലംഘനം നടത്തയിട്ടിണ്ടോ എന്ന് പരിശോധിച്ച് വരുകയാണെന്ന് ആമസോണ്‍ വക്താവ് അറിയിച്ചു.അന്വേണവുമായി സഹകരിക്കുമെന്നും ആമസോണ്‍ വെക്തമാക്കി.
Pocso Case | പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂടെ താമസിപ്പിച്ചു; കാമുകന് എതിരെ പോക്സോ കേസ്
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ(Minor Girl) ഒപ്പം താമസിപ്പിച്ച കാമുകനെതിരെ(Boy Friend) പോക്സോ കേസെടുത്ത്(Pocso Case) പൊലീസ്(Police). വിവാഹം കഴിച്ചെന്ന് നാട്ടുകാരെ തെറ്റിദ്ധരിപ്പിച്ചാണ് ഒരാഴ്ചമുന്പ് പ്രതി പെണ്‍കുട്ടിയെ സ്വന്തം വീട്ടില്‍ താമസിപ്പിച്ചത്. പെണ്‍കുട്ടി താലി അണിഞ്ഞിരുന്നെങ്കിലും വിവാഹം നടന്നിരുന്നില്ല. മാതാപിതാക്കളില്ലാത്ത പെണ്‍കുട്ടി ബന്ധുക്കള്‍ക്കൊപ്പം ആയിരുന്നു താമസിച്ചിരുന്നത്.
പ്രാഥമിക അന്വേഷണത്തില്‍ ബന്ധുക്കള്‍ക്ക് പങ്കില്ലെന്ന് വ്യക്തമായതായി ജില്ലാ ശിശുസംരക്ഷണ വിഭാഗം അധികൃതകര്‍ അറിയിച്ചു. പെണ്‍കുട്ടിയെ ശിശുക്ഷേമ സമിതിയ്ക്ക് മുന്‍പാകെ ഹാജരാക്കി. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.