വ്യത്യസ്തമായ ആശയധാര പിന്തുടരുന്നു എന്ന കാരണത്താല്‍ ഒരാളുടെ കാലുകള്‍ വെട്ടിമുറിക്കുക, മറ്റൊരാളുടെ ജീവന്‍ അപഹരിക്കുക തുടങ്ങിയവയ്ക്കെതിരെ ആര്‍എസ്എസ് പ്രവര്‍ത്തകർ നടത്തിയ പോരാട്ടം വാക്കുകളില്‍ വിവരിക്കാനാവാത്തതാണെന്നും അമിത് ഷാ കുറിച്ചു. ജനാധിപത്യത്തിലും ജനാധിപത്യ മൂല്യങ്ങളിലും വിശ്വാസമുള്ള ഓരോ വ്യക്തിയും ഈ പോരാട്ടവും ത്യാഗവും മനസിലാക്കണമെന്നും അദ്ദേഹം കുറിച്ചു. സിപിഎം അംഗം ജോണ്‍ ബ്രിട്ടാസിന്റെ പരാമര്‍ശത്തിന് മറുപടിയെന്നോണമാണ് സദാനന്ദന്‍ മാസ്റ്റര്‍ സംസാരിച്ചത്.
ഇതും വായിക്കുക: രാജ്യസഭയിൽ വെപ്പുകാലുകൾ മേശപ്പുറത്ത് വെച്ച് സി സദാനന്ദൻ മാസ്റ്റർ; ഗണഗീതവും പാടി
advertisement
അമിത് ഷായുടെ വാക്കുകൾ
സദാനന്ദൻ മാസ്റ്റർ ജി ഇന്നലെ രാജ്യസഭയിൽ നടത്തിയ പ്രസംഗത്തിനിടെ, പതിറ്റാണ്ടുകളായി കേരളത്തിൽ സംഘപരിവാർ-ബിജെപി പ്രവർത്തകർ നേരിടുന്ന അക്രമങ്ങളുടെ ഭീകരാവസ്ഥ വിവരിച്ചത് കണ്ടാൽ ഏതൊരു മനുഷ്യന്റെയും ഉള്ളലിഞ്ഞുപോകും. കേൾക്കുമ്പോൾ തന്നെ രോമകൂപങ്ങൾ എഴുന്നേറ്റുനിൽക്കുന്ന അത്രയും അമാനുഷികമായ വേദനയും പീഡനങ്ങളുമാണ് കേരളത്തിലെ ബിജെപി-സംഘ് പ്രവർത്തകർ പതിറ്റാണ്ടുകളായി അനുഭവിച്ചുകൊണ്ടിരിക്കുന്നത്.**
ആശയപരമായ വ്യത്യാസങ്ങളോ അഭിപ്രായഭിന്നതയോ ഉള്ളതിന്റെ പേരിൽ ഒരാളുടെ കാലുകൾ വെട്ടിമാറ്റുകയോ ജീവനെടുക്കുകയോ ചെയ്യുന്ന ക്രൂരമായ പ്രത്യയശാസ്ത്രത്തിനെതിരെ ബിജെപി-സംഘ് പ്രവർത്തകർ നടത്തിയ പോരാട്ടത്തെ വാക്കുകൾ കൊണ്ട് വിവരിക്കാനാവില്ല.
ജനാധിപത്യത്തിലും ജനാധിപത്യ മൂല്യങ്ങളിലും വിശ്വസിക്കുന്ന ഓരോ വ്യക്തിയും ഈ പോരാട്ടവും ത്യാഗവും തീർച്ചയായും അറിഞ്ഞിരിക്കണം.
അതോടൊപ്പം, Freedom of Speech, 'അസഹിഷ്ണുത' എന്നിവയെക്കുറിച്ച് കപട വിലാപം നടത്തുന്നവരും സദാനന്ദൻ മാസ്റ്റർ ജിയുടെ ഈ പ്രസംഗം കേൾക്കേണ്ടതുണ്ട്. എങ്കിൽ മാത്രമേ സദാനന്ദൻ ജിയെപ്പോലെയുള്ള അസംഖ്യം ആളുകളുടെ പോരാട്ടത്തെ അവർക്ക് മനസ്സിലാക്കാൻ സാധിക്കൂ.
