വരും ദിവസങ്ങളിൽ വിശാഖപട്ടണം ആന്ധ്രപ്രദേശിന്റെ തലസ്ഥാനമായി പ്രഖ്യാപിക്കുമെന്ന് പറഞ്ഞ മുഖ്യമന്ത്രി വരും മാസങ്ങളിൽ താനും വിശാഖപട്ടണത്തേക്ക് മാറുമെന്നും അറിയിച്ചു.
മാർച്ച് 3 ,4 തീയ്യതികളിൽ വിശാഖപട്ടണത്ത് അന്താരാഷ്ട്ര നിക്ഷേപക ഉച്ചകോടി നടത്തും. എല്ലാവരും എത്തിച്ചേരണമെന്നും തന്റെ സംസ്ഥാനം എത്രത്തോളം നിക്ഷേപ സൗഹാർദ്ദമാണെന്ന് നേരിട്ടു കാണണമെന്നും ജഗൻ മോഹൻ അഭ്യർത്ഥിച്ചു.
advertisement
നിലവിൽ അമരാവതിയാണ് ആന്ധ്രപ്രദേശിന്റെ തലസ്ഥാനം. 2015-ലാണ് ആന്ധ്ര സര്‍ക്കാര്‍ അമരാവതിയെ തലസ്ഥാനനഗരമായി പ്രഖ്യാപിച്ചത്. തുടര്‍ന്ന് 2020-ല്‍ സംസ്ഥാനത്ത് മൂന്ന് തലസ്ഥാന നഗരങ്ങള്‍ വേണമെന്നും ഇതിനായുള്ള പദ്ധതിയും സർക്കാർ ആസൂത്രണം ചെയ്തു. വിശാഖപട്ടണം (നിർവാഹക തലസ്ഥാനം), അമരാവതി (നിയമനിർമ്മാണ തലസ്ഥാനം), കർണൂൽ (ജുഡീഷ്യൽ തലസ്ഥാനം) എന്നിവയാണ് മൂന്ന് തലസ്ഥാനങ്ങൾ നിർദ്ദേശിക്കപ്പെട്ടിരുന്നത്.