#AnnexIdukkiwithTN എന്നാണ് പുതിയ ക്യാംപെയ്ന്‍. തമിഴ് സംസാരിക്കുന്ന ജനങ്ങള്‍ ഒട്ടേറെ ഇവിടെയുണ്ടെന്നും നേരത്തെ മധുര ജില്ലയുടെ ഭാഗമായിരുന്നെന്നും ട്വീറ്റുകള്‍ ഉയരുന്നുണ്ട്. അതേസമയം മുല്ലപ്പെരിയാര്‍ ഡാം പൊളിച്ചുപണിയണമെന്ന നടന്‍ പൃഥ്വിരാജിന്റെ പ്രസ്താവനയ്‌ക്കെതിരെ തമിഴ്‌നാട്ടില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. താരത്തിന്റെ കോലം തേനി ജില്ലാ കലക്ടറേറ്റിന് മുന്നില്‍ അഖിലേന്ത്യ ഫോര്‍വേഡ് ബ്ലോക്ക് പ്രവര്‍ത്തകര്‍ കത്തിച്ചിരുന്നു.
പൃഥ്വിരാജ് ഉള്‍പ്പടെയുള്ള മലയാള ചലച്ചിത്ര താരങ്ങളെ തമിഴ് സിനിമയില്‍ അഭിയിപ്പിക്കരുതെന്ന് തമിഴക വാഴ്?വുരിമൈ കക്ഷി നേതാവും എം.എല്‍.എയുമായ വേല്‍മുരുകന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ തമിഴ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ നിലപാട് എടുക്കണമെന്നും വേല്‍മുരുകന്‍ ആവശ്യപ്പെട്ടിരുന്നു.
advertisement
അതേസമയം മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 138 അടിയില്‍ നിലനിര്‍ത്തുന്നതിന് തമിഴ്നാട് സമ്മതിച്ചതായി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചിരുന്നു.ഡാമിലെ വെള്ളം 138 അടിയെത്തിയാല്‍ സ്പില്‍വേ വഴി വെള്ളം ഒഴുക്കിവിടാം എന്ന് ചൊവ്വാഴ്ച് നടന്ന ഉന്നതതല സമിതി യോഗത്തില്‍ തമിഴ്നാട് സമ്മതിച്ചതായി മന്ത്രി പറഞ്ഞു.
Also Read-Tamil Nadu Fire Accident| തമിഴ്നാട്ടിൽ പടക്ക കടയ്ക്ക് തീപിടിച്ച് അഞ്ചുപേർ കൊല്ലപ്പെട്ടു
#AnnexIdukkiWithTN
Idukki had to join the Tamil Nadu landscape during the linguistic state division, it has gone to Kerala due to some political maneuvers. So now Tamils should ask reclaim Idukki district to #SaveMullaiPeriyaarDam#AnnexIdukkiwithTN pic.twitter.com/T3LYEjpUli
— ராமு சீனிவாசன் (@ramu_seenivasan) October 25, 2021
മുല്ലപ്പെരിയാറിലെ ജലനിരപ്പ് 137 അടിയായി നിലനിര്‍ത്തണമെന്ന് ഉന്നതതല സമിതി യോഗത്തില്‍ കേരളം ആവശ്യപ്പെട്ടിരുന്നു. 139.99 അടിയായി ജലനിരപ്പ് നിലനിര്‍ത്തണമെന്ന് 2018ല്‍ സുപ്രീം കോടതി നിര്‍ദേശിച്ചത് കേരളം ചൂണ്ടിക്കാട്ടി. അന്നത്തെ സാഹചര്യത്തെക്കാള്‍ മോശം അവസ്ഥയാണ് ഇപ്പോള്‍ കേരളത്തിലെന്നും തുലാവര്‍ഷം തുടങ്ങുന്നതേയുള്ളൂവെന്നും കേരളം ചൂണ്ടിക്കാട്ടി. മുല്ലപ്പെരിയാറില്‍ ജലനിരപ്പ് വര്‍ധിച്ച് ജലം ഒഴുക്കിക്കളയേണ്ട അവസ്ഥ വന്നാല്‍ ഇടുക്കി അണക്കെട്ടിലേക്കാകും ജലം ഒഴുകിയെത്തുക.