Tamil Nadu Fire Accident| തമിഴ്നാട്ടിൽ പടക്ക കടയ്ക്ക് തീപിടിച്ച് അഞ്ചുപേർ കൊല്ലപ്പെട്ടു

Last Updated:

പടക്ക കടയിലുണ്ടായ തീപിടിത്തം സമീപത്തെ ബേക്കറിയിലേക്ക് പടരുകയും ഇവിടെയുണ്ടായിരുന്ന ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിക്കുകയും ചെയ്തത് അപകടത്തിന്റെ കാഠിന്യം കൂട്ടി.

പടക്ക കടയ്ക്ക് തീപിടിച്ച് അഞ്ചുപേർ കൊല്ലപ്പെട്ടു
പടക്ക കടയ്ക്ക് തീപിടിച്ച് അഞ്ചുപേർ കൊല്ലപ്പെട്ടു
ചെന്നൈ: തമിഴ്നാട്ടിൽ (Tamil Nadu) പടക്കക്കടയിൽ തീപിടിച്ചുണ്ടായ പൊട്ടിത്തെറിയിൽ (fire in a firecracker shop) അഞ്ചുപേർ മരിച്ചു. കല്ലാക്കുറിച്ചി (kallakurichi) ജില്ലയിലെ ശങ്കരപുരത്തുള്ള (sankarapuram) പടക്കശാലയിലാണ് അപകടം നടന്നത്. നിരവധിപേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
പടക്ക കടയിലുണ്ടായ തീപിടിത്തം സമീപത്തെ ബേക്കറിയിലേക്ക് പടരുകയും ഇവിടെയുണ്ടായിരുന്ന ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിക്കുകയും ചെയ്തത് അപകടത്തിന്റെ കാഠിന്യം കൂട്ടി. പത്തോളം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായാണ് വിവരം. മുരുകൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള കടയിലാണ് തീപിടിത്തമുണ്ടായത്.
ജില്ലാ കളക്ടർ പി എൻ ശ്രീധർ വിവരമറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമം തുടരുകയാണ്.
advertisement
English Summary: At least five people were killed in a massive fire in a firecracker shop in Sankarapuram town of Kallakurichi district of Tamil Nadu on Tuesday.
മലയാളം വാർത്തകൾ/ വാർത്ത/India/
Tamil Nadu Fire Accident| തമിഴ്നാട്ടിൽ പടക്ക കടയ്ക്ക് തീപിടിച്ച് അഞ്ചുപേർ കൊല്ലപ്പെട്ടു
Next Article
advertisement
പോക്കറ്റിൽ QR കോഡ് പതിച്ച് വിവാഹദിനം ഗൃഹനാഥന്റെ പണപ്പിരിവ്; റീൽസിനായി എടുത്ത വീഡിയോ പൊല്ലാപ്പായി!
പോക്കറ്റിൽ QR കോഡ് പതിച്ച് വിവാഹദിനം ഗൃഹനാഥന്റെ പണപ്പിരിവ്; റീൽസിനായി എടുത്ത വീഡിയോ പൊല്ലാപ്പായി!
  • അബ്ദുൽ ലത്തീഫ് റീൽസ് ചിത്രീകരണത്തിനിടെ QR കോഡ് ഉപയോഗിച്ച് പണം വാങ്ങിയ വീഡിയോ പ്രചരിച്ചു.

  • വീഡിയോ പ്രചരിച്ചതോടെ അബ്ദുൽ ലത്തീഫും കുടുംബവും കടുത്ത മാനസിക വിഷമത്തിലായി.

  • വ്യാജപ്രചാരണത്തിന്റെ പേരിൽ അബ്ദുൽ ലത്തീഫ് കടുത്ത സൈബർ ആക്രമണം നേരിടുന്നു.

View All
advertisement