അതിഥി തൊഴിലാളികൾക്കായി കേരളത്തിൽ നിന്നുള്ള ആദ്യ ട്രെയിൻ വെള്ളിയാഴ്ച വൈകുന്നേരം പുറപ്പെട്ടിരുന്നു. ആലുവയിൽനിന്ന് ഒഡീഷയിലെ ഭുവനേശ്വറിലേക്കായിരുന്നു ആദ്യ ട്രെയിൻ സർവീസ്.
BEST PERFORMING STORIES:പൊലീസിനു നേരെ വെടിവെപ്പ് നടത്തിയ ഷാരൂഖ് പഠാനെതിരെ ആദ്യ കുറ്റപത്രം [NEWS]നാളെ കൊച്ചിയിൽ നിന്നും രണ്ടു നോൺസ്റ്റോപ്പ് ട്രെയിനുകൾ; ഭുവനേശ്വറിലേക്കും പാറ്റ്നയിലേക്കും [NEWS]COVID 19 ലോക്ക്ഡൗൺ | വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടഞ്ഞുതന്നെ [NEWS]
advertisement
ജില്ലാ ഭരണകൂടം നൽകുന്ന പട്ടികയിൽ നിന്ന് തെരഞ്ഞെടുത്ത 1200 പേർക്കായിരുന്നു യാത്ര ചെയ്യാൻ അനുമതി ടിക്കറ്റ് ബുക്കിംഗ് ഉണ്ടായിരുന്നില്ല. ഓരോ ബോഗിയിലും 50 പേരെ അനുവദിച്ചായിരുന്നു യാത്ര. പൊലീസ്, റവന്യൂ വകുപ്പുകൾ ചേർന്നാണ് ആദ്യ ട്രെയിനിൽ പുറപ്പെടാനുള്ള 1200 പേരുടെ പട്ടിക തയ്യാറാക്കിയത്. റെയിൽവേ സ്റ്റേഷനിൽ കൃത്യമായ സ്ക്രീനിങ്ങിന് ശേഷമായിരുന്നു യാത്ര ചെയ്യാൻ അനുമതി. സാമൂഹിക അകലം പാലിച്ചായിരുന്നു യാത്രയ്ക്കുള്ള ക്രമീകരണം.
കൂടാതെ എറണാകുളം സൗത്തിൽ നിന്ന് ഭുവനേശ്വറിലേക്കും ആലുവയിൽ നിന്ന് പാറ്റ്നയിലേക്കും 1140 പേര് വീതമുള്ള നോൺ-സ്റ്റോപ്പ് ട്രെയിനുകളും ഒരുക്കിയിട്ടുണ്ട്. ജില്ലാ ഭരണകൂടം തയാറാക്കിയ പട്ടികയിൽ സ്ത്രീകൾക്കും കുട്ടികൾക്കുമായിരുന്നു മുൻഗണന.