TRENDING:

കൊറോണയ്ക്ക് ശേഷം ചൈനയിൽ നിന്നും മറ്റൊരു വൈറസ് ഭീഷണി ? പ്രതികരണവുമായി ആരോഗ്യ മന്ത്രാലയം

Last Updated:

ലോകാരോ​ഗ്യ സംഘടനയുടെ റിപ്പോർട്ടനുസരിച്ച് മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് H9N2 പകരാൻ വളരെ ചെറിയ സാധ്യത മാത്രമേയുള്ളൂ

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ചൈനയിൽ പടരുന്ന എച്ച്9എൻ2 വൈറസ് കേസുകളും രാജ്യത്തെ കുട്ടികളിൽ കണ്ടുവരുന്ന ശ്വാസകോശ സംബന്ധമായ രോ​ഗങ്ങളും നിരീക്ഷിച്ചു വരുന്നതായി കേന്ദ്രസർക്കാർ. H9N2 എന്ന ഇൻഫ്ലുവൻസ വയറസ് പ്രധാനമായും ശ്വാസകോശത്തെയാണ് ബാധിക്കുന്നത്.
advertisement

"ചൈനയിൽ കണ്ടെത്തിയ അവിയൻ ഇൻഫ്ലുവൻസ (avian influenza) വൈറസ് ഇന്ത്യയെ സംബന്ധിച്ച് വലിയ ഭീഷണിയല്ല. ഇത് രാജ്യത്ത് വലിയ വെല്ലുവിളി ഉയർത്തിയേക്കില്ല. ഏത് സാഹചര്യവും നേരിടാൻ ഇന്ത്യ തയ്യാറാണ്'', ആരോ​ഗ്യ മന്ത്രാലയം പുറത്തിറക്കിയ വാർത്താകുറിപ്പിൽ പറഞ്ഞു.

ഇതൊരു കോക്ക്ടെയിൽ വയറസ് മാത്രമാണെന്നും കൊറോണ പോലെ ഒരു സൂണോട്ടിക് (zoonotic) വൈറസല്ല എന്നും ആരോഗ്യ മന്ത്രാലയത്തോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നു. ചൈനയിലെ ആശുപത്രികൾ കുട്ടികളെക്കൊണ്ട് നിറഞ്ഞുവെന്നുള്ള വാർത്ത പുറത്ത് വന്നതിനു പിന്നാലെയാണ് ആരോഗ്യ മന്ത്രാലയത്തിൽ നിന്നുള്ള പ്രതികരണം.

advertisement

Also Read -മിഡിൽ ഈസ്റ്റ് ഭാഗത്തേക്ക് പറക്കുന്ന വിമാനങ്ങൾക്ക് സിഗ്നൽ നഷ്ടമാകുന്നു; ആശങ്ക പങ്കുവെച്ച് DGCA

കഴിഞ്ഞ കുറച്ച് ആഴ്ചകൾക്കിടയിലാണ് ശ്വാസകോശത്തെ ബാധിക്കുന്ന ഇൻഫ്ലുവൻസ വൈറസ് ചൈനയിൽ രൂക്ഷമായത്. പക്ഷേ, ഭയപ്പെടേണ്ടതായ ഒന്നും ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം.

ലോകാരോ​ഗ്യ സംഘടനയുടെ റിപ്പോർട്ടനുസരിച്ച് മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് H9N2 പകരാൻ വളരെ ചെറിയ സാധ്യത മാത്രമേയുള്ളൂ. എങ്കിലും മനുഷ്യരിലും, മൃഗ പരിപാലന കേന്ദ്രങ്ങളിലും വന്യജീവി സംരക്ഷണ മേഖലയിലും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ലോകത്താകമാനം നാശം വിതച്ച കൊറോണയെയും ആരംഭത്തിൽ ഇതുപോലെ തന്നെ നിസാരവൽക്കരിച്ചിരുന്നു എന്നതാണ് ആളുകളിൽ ഭയം ജനിപ്പിക്കുന്നത്. വിഷയത്തിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാക്കാൻ ചൈനയോട് ലോകാരോ​ഗ്യ സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്.

advertisement

കൊറോണയ്ക്ക് ശേഷം ഇന്ത്യയുടെ ആരോഗ്യ രംഗം വലിയ പുരോഗതി കൈവരിച്ചിരുന്നു. പ്രധാനമന്ത്രി ആയുഷ്മാൻ ഭാരത് ഹെൽത്ത് ഇൻഫ്രാസ്ട്രകചർ മിഷന്റെ (PM - ABHIM ) ഭാഗമായി ആരോഗ്യ രംഗത്തെ പ്രാഥമിക, ദ്വിതീയ, തൃതീയ മേഖലകളായി തിരിക്കുക വഴി മികച്ച സേവനം ലഭ്യമാക്കാനാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്.

മലയാളം വാർത്തകൾ/ വാർത്ത/India/
കൊറോണയ്ക്ക് ശേഷം ചൈനയിൽ നിന്നും മറ്റൊരു വൈറസ് ഭീഷണി ? പ്രതികരണവുമായി ആരോഗ്യ മന്ത്രാലയം
Open in App
Home
Video
Impact Shorts
Web Stories