TRENDING:

മന്‍ കി ബാത്ത് നൂറാം എപ്പിസോഡിലേയ്ക്ക്; പ്രധാനമന്ത്രിയെ ജനങ്ങളിലേയ്ക്ക് എത്തിച്ച പരിപാടിയെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ

Last Updated:

എല്ലാവരെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സമീപനത്തിന് രാജ്യത്ത് വൻ സ്വീകാര്യതയാണ് ലഭിച്ചതെന്നും അനുരാഗ് സിംഗ് താക്കൂർ

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡൽഹി: രാജ്യത്തുടനീളം ബഹുജനപ്രവർത്തനത്തിന് തിരികൊളുത്തിയ പരിപാടിയാണ് മൻ കി ബാത്ത് (Mann Ki Baat) എന്ന് കേന്ദ്ര ഇൻഫർമേഷൻ ആന്റ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രി അനുരാഗ് സിംഗ് താക്കൂർ. മൻ കി ബാത്ത് നൂറാം എപ്പിസോഡിലേക്ക് കടക്കുന്ന വേളയിലാണ് മന്ത്രിയുടെ പ്രതികരണം.
മൻ കി ബാത്ത്
മൻ കി ബാത്ത്
advertisement

ഇന്ത്യയുടെ വാക്‌സിനേഷൻ വിജയത്തിന് പിന്നിലും മൻ കി ബാത്ത് വളരെ വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. മൻ കി ബാത്ത് എന്ന പരിപാടിയുടെ പ്രസക്തിയും പ്രാധാന്യവും ബോധ്യപ്പെടുത്താൻ ഇക്കാര്യം മാത്രം ഓർത്താൽ മതിയെന്നും അദ്ദേഹം പറഞ്ഞു.

എല്ലാവരെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സമീപനത്തിന് രാജ്യത്ത് വൻ സ്വീകാര്യതയാണ് ലഭിച്ചതെന്നും അനുരാഗ് സിംഗ് താക്കൂർ പറഞ്ഞു. ജനങ്ങളെ കേന്ദ്രീകരിച്ചുള്ള പ്രധാനമന്ത്രിയുടെ വികസന മാതൃകയാണ് അദ്ദേഹത്തെ ബഹുജനങ്ങൾക്കിടയിൽ പ്രിയങ്കരനാക്കിയതെന്നും അനുരാഗ് സിംഗ് താക്കൂർ പറഞ്ഞു.

advertisement

കഴിഞ്ഞ കുറച്ച് വർഷങ്ങളായി മാസത്തിലെ അവസാന ഞായറാഴ്ചയാണ് മൻ കി ബാത്ത് അവതരിപ്പിക്കുന്നത്. ഒരു റേഡിയോ പ്രഭാഷണം എന്ന നിലയിലാണ് പരിപാടി ആദ്യം അവതരിപ്പിച്ചത്. എന്നാൽ ഇപ്പോൾ വിവിധ ഭാഷകളിൽ നിരവധി പ്ലാറ്റ്‌ഫോമുകളിലാണ് ഇത് പ്രക്ഷേപണം ചെയ്യുന്നത്.

Also read: ‘അയോഗ്യനാക്കാം, ജയിലിലടയ്ക്കാം, പക്ഷേ ചോദ്യം അവസാനിക്കില്ല’; രാഹുൽ ഗാന്ധി കോലാറിൽ

പരിപാടിയിലൂടെ രാജ്യത്തെ സാമൂഹികമായും സാമ്പത്തികവും സാംസ്‌കാരികവുമായി വ്യത്യസ്തരായ ജനങ്ങളുടെ ഇടയിൽ പ്രധാനമന്ത്രിയുടെ സ്വീകാര്യത വർധിപ്പിക്കാൻ കഴിഞ്ഞുവെന്നും അനുരാഗ് സിംഗ് താക്കൂർ പറഞ്ഞു.

advertisement

ഏകദേശം 262 സ്റ്റേഷനുകളും 375ലധികം സ്വകാര്യ കമ്മ്യൂണിറ്റി സ്റ്റേഷനുകളുമുള്ള ലോകത്തിലെ ഏറ്റവും വലിയ റേഡിയോ ശൃംഖലകളിലൊന്നാണ് ഓൾ ഇന്ത്യ റേഡിയോ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇതുവരെ 52 ഭാഷകളിലാണ് മൻ കി ബാത്ത് വിവർത്തനം ചെയ്ത് സംപ്രേക്ഷണം ചെയ്യുന്നത്. 11 വിദേശഭാഷകളിലേക്കും പരിപാടിയുടെ വിവർത്തനവും സംപ്രേക്ഷണവും നടത്തുന്നുണ്ട്. ഈ ഉത്തരവാദിത്തങ്ങൾ നിർവ്വഹിക്കുന്നത് പ്രസാർ ഭാരതിയാണെന്നും അനുരാഗ് സിംഗ് താക്കൂർ പറഞ്ഞു.

മൻ കി ബാത്തിന്റെ ആദ്യ എപ്പിസോഡ് 2014 ഒക്ടോബർ 3നാണ് സംപ്രേക്ഷണം ചെയ്തത്. ഈ മാസം 30നാണ് പരിപാടിയുടെ 100-ാം എപ്പിസോഡ് സംപ്രേക്ഷണം ചെയ്യാനിരിക്കുന്നത്.

advertisement

മാർച്ചിൽ നടന്ന റൈസിങ്ങ് ഇന്ത്യ ഉച്ചകോടിയോട് അനുബന്ധിച്ച് ‘വോയ്സ് ഓഫ് ഇന്ത്യ-മോദി ആൻഡ് ഹിസ് ട്രാൻസ്‌ഫോർമേറ്റീവ് മൻ കി ബാത്’ എന്ന പുസ്തകം ന്യൂസ് 18 പുറത്തിറക്കിയിരുന്നു. പുസ്തകം പുറത്തിറക്കാൻ ന്യൂസ് 18 നടത്തിയ ശ്രമങ്ങളെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും രംഗത്തെത്തിയിരുന്നു. “ഈ പ്രോഗ്രാം നൂറ് എപ്പിസോഡുകൾ പൂർത്തിയാകുന്ന അവസരത്തിൽ അതിൽ പരാമർശിച്ച ആളുകളെയും അവർ സമൂഹത്തിൽ സൃഷ്ടിച്ച സ്വാധീനത്തെയും അംഗീകരിക്കാൻ സിഎൻഎൻ ന്യൂസ് 18 നടത്തിയ ശ്രമങ്ങളെ ഞാൻ അഭിനന്ദിക്കുന്നു,” എന്നാണ് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തത്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: Anuragh Singh Thakur on how Mann Ki Baath was instrumental in bringing the Prime Minister closer to masses. The weekly radio programme has reached 100 episodes

മലയാളം വാർത്തകൾ/ വാർത്ത/India/
മന്‍ കി ബാത്ത് നൂറാം എപ്പിസോഡിലേയ്ക്ക്; പ്രധാനമന്ത്രിയെ ജനങ്ങളിലേയ്ക്ക് എത്തിച്ച പരിപാടിയെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ
Open in App
Home
Video
Impact Shorts
Web Stories