advertisement

'അയോഗ്യനാക്കാം, ജയിലിലടയ്ക്കാം, പക്ഷേ ചോദ്യം അവസാനിക്കില്ല'; രാഹുൽ ഗാന്ധി കോലാറിൽ

Last Updated:

2019ൽ കോലാറിൽ നടത്തിയ വിവാദ പരാമർശത്തിന്‍റെ പേരിലാണ് രാഹുൽ ഗാന്ധി അയോഗ്യനാക്കപ്പെട്ടത്

രാഹുൽ ഗാന്ധി
രാഹുൽ ഗാന്ധി
ബെംഗളൂരു: കർണാടക നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള കോൺഗ്രസ് പ്രചാരണത്തിന് തുടക്കം കുറിച്ച് രാഹുൽ ഗാന്ധി കോലാറിൽ എത്തി. തന്നെ അയോഗ്യനാക്കാം ജയിലിലടക്കാം പക്ഷേ ചോദ്യം അവസാനിക്കില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. അദാനിയും പ്രധാനമന്ത്രിയും തമ്മിലുള്ള ബന്ധമെന്താണെന്നും രാഹുൽ ഗാന്ധി ചോദിച്ചു. 2019ൽ കോലാറിൽ നടത്തിയ വിവാദ പരാമർശത്തിന്‍റെ പേരിലാണ് രാഹുൽ ഗാന്ധി അയോഗ്യനാക്കപ്പെട്ടത്. ‘എല്ലാ മോഷ്ടാക്കൾക്കും മോദി എന്ന പേരുള്ളതെന്തുകൊണ്ട്’- എന്ന പരാമർശമാണ് വിവാദമായതും പിന്നീട് രാഹുലിനെ കോടതി കയറ്റിയതും.
കേന്ദ്ര സർക്കാരിനും ബിജെപിക്കുമെതിരെ രൂക്ഷമായ വിമർശനമാണ് രാഹുൽ ഗാന്ധി നടത്തിയത്. പ്രധാനമന്ത്രി ആയിരക്കണക്കിന് കോടി അദാനിക്ക് കൊടുക്കുന്നു. എന്നാൽ ഞങ്ങൾ പാവപ്പെട്ടവർക്ക് ആ പണം നൽകുന്നു. അദാനിയുടെ കമ്പനിയിൽ നിക്ഷേപിച്ച 20,000 കോടി ആരുടേതാണെന്ന് പാർലമെന്‍റിൽ ചോദിച്ചു. അദാനിയും മോദിയും തമ്മിൽ എന്താണ് ബന്ധം എന്നും പാർലമെന്‍റിൽ ചോദിച്ചു. ചോദിച്ചത്.
ബി.ജെ.പി മന്ത്രിമാർ പാർലമെന്റ് തടസ്സപ്പെടുത്തി നുണ പറഞ്ഞു. മറുപടി പറയാൻ ഉണ്ടെന്ന് പല തവണ സ്പീക്കർക്ക് കത്ത് എഴുതി നൽകിയെങ്കിലും സംസാരിക്കാൻ അനുമതി കിട്ടിയില്ല.
advertisement
അദാനിയുടെ വിഷയം പാർലമെന്റിൽ ഉയർത്തുന്നത് മോദി ഭയക്കുന്നു. അതിന് ശേഷമാണ് തന്നെ അയോഗ്യനാക്കിയതെന്നും രാഹുൽ പറഞ്ഞത്.
രാജ്യത്തെ വിമാനത്താവളങ്ങൾ അദാനിക്ക് തീറെഴുതുകയാണ്. എസ്.ബി.ഐ അദാനിക്ക് ആയിരം കോടി ലോൺ നൽകി -രാഹുൽ പറഞ്ഞു. രാജ്യത്തെ പിന്നാക്കക്കാരുടെ എണ്ണം എത്രെയെന്ന് സര്‍ക്കാറിന് കണക്കുണ്ടോ? കേന്ദ്രസര്‍ക്കാരില്‍ സെക്രട്ടറി തസ്തികകളില്‍ അടക്കം ഒ.ബി.സി പ്രാതിനിധ്യം ഏഴു ശതമാനം മാത്രമാണ്. യു.പി.എ സര്‍ക്കാര്‍ നടത്തിയ ജാതി സെന്‍സസിലെ വിവരങ്ങള്‍ പുറത്തുവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
'അയോഗ്യനാക്കാം, ജയിലിലടയ്ക്കാം, പക്ഷേ ചോദ്യം അവസാനിക്കില്ല'; രാഹുൽ ഗാന്ധി കോലാറിൽ
Next Article
advertisement
Iran–Israel War | മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങൾ പ്രവചിച്ചിരുന്നെന്ന് 'ഇൻസ്റ്റഗ്രാം ജ്യോതിഷി
Iran–Israel War | മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങൾ പ്രവചിച്ചിരുന്നെന്ന് 'ഇൻസ്റ്റഗ്രാം ജ്യോതിഷി'
  • ഇറാൻ-ഇസ്രായേൽ യുദ്ധം മൂലം മിഡിൽ ഈസ്റ്റിലെ വ്യോമപാതകൾ അടയ്ക്കുകയും വിമാനങ്ങൾ റദ്ദാക്കുകയും ചെയ്തു

  • ഫെബ്രുവരി 27 മുതൽ മാർച്ച് 2 വരെ യുഎഇ, ഒമാൻ, ഇറാൻ യാത്ര ചെയ്യുന്നവർ ജാഗ്രത പാലിക്കണമെന്ന് ജ്യോതിഷി

  • യാത്രാ തടസ്സങ്ങൾ, സംഘർഷങ്ങൾ, ഗ്രഹനിലകൾ എന്നിവയെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രവചനങ്ങൾ ചർച്ചയാകുന്നു

View All
advertisement