TRENDING:

Army Day 2021: ഇന്ന് കരസേനാ ദിനം; ഈ ദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് അറിയാം

Last Updated:

സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ സൈനിക തലവനായി ജനറല്‍ കെ എം കരിയപ്പ സ്ഥാനമേറ്റതിന്റെ ഓർമയ്ക്കായാണ് ജനുവരി 15 കരസേനാ ദിനമായി ആചരിക്കുന്നത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
രാജ്യം ഇന്ന് 73ാം കരസേനാ ദിനം ആഘോഷിക്കുകയാണ്. എല്ലാ കരസേനാ ആസ്ഥാനങ്ങളിലും രാജ്യത്തെ സൈനികരെ ആദരിച്ചുകൊണ്ടുള്ള ആഘോഷങ്ങൾ നടക്കും. ജനുവരി 15 കരസേനാ ദിനമായി ആചരിക്കുന്നത് എന്തുകൊണ്ടാണെന്ന് അറിയാം.
advertisement

കരേസനാദിനം

സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ സൈനിക തലവനായി ജനറല്‍ കെ എം കരിയപ്പ സ്ഥാനമേറ്റതിന്റെ ഓർമയ്ക്കായാണ് ജനുവരി 15 കരസേനാ ദിനമായി ആചരിക്കുന്നത്. ഇന്ത്യയുടെ അവസാന ബ്രിട്ടീഷ് കമാന്‍ഡര്‍ ഇന്‍ ചീഫ് ജനറൽ ഫ്രാൻസിസ് ബുച്ചറിൽ നിന്നാണ് കരിയപ്പ സൈനിക തലവനായി സ്ഥാനം ഏറ്റെടുത്തത്. 1949 ജനുവരി 15 നാണ് കരിയപ്പ സൈനിക തലവനായി ചുമതലയേറ്റത്. അന്നു മുതല്‍ രാജ്യം ജനുവരി 15 കരസേനാ ദിനമായി ആചരിക്കുന്നു. രാജ്യത്തിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച വീര സൈനികര്‍ക്ക് ആദരവര്‍പ്പിക്കുന്ന ദിനമാണിത്. സൈനികരുടെ പോരാട്ടവീര്യത്തേയും ത്യാഗത്തേയും ഓർമപ്പെടുത്തും.

advertisement

Also Read- ഗ്രൗണ്ടിലേക്ക് പൊലീസ് ജീപ്പ്; പകച്ചുനിന്ന യുവാക്കൾക്ക് മുന്നിൽ സൂപ്പർ ബാറ്റ്സ്മാനായി എസ്ഐ

കരേസനാ ദിനം ആചരിക്കുന്നത് എങ്ങനെ?

വിവിധ കരസേനാ ആസ്ഥാനങ്ങളിൽ സൈനിക പരേഡുകൾ സംഘടിപ്പിക്കുന്നു. ആ പരേഡുകൾ വിവിധ ഏരിയൽ സ്റ്റണ്ടുകൾ, ബൈക്ക് പിരമിഡുകൾ തുടങ്ങിയവ പ്രദർശിപ്പിക്കുന്നു. ഇന്ത്യാ ഗേറ്റിലെ ‘അമർ ജവാൻ ജ്യോതി’യിലാണ് രാജ്യം സൈന്യത്തിന് ആദരാഞ്ജലി അർപ്പിക്കുന്നത്. പരേഡിനുള്ള പ്രധാന വേദിയാണ് ഡൽഹിയിലെ കരിയപ്പ പരേഡ് ഗ്രൗണ്ട്. ധീരതക്കുള്ള അവാർഡുകളും സേന മെഡലുകളും ഈ ദിവസം നൽകുന്നു.

advertisement

ജനറൽ കരിയപ്പയുടെ പ്രാധാന്യം?

സ്വതന്ത്ര ഇന്ത്യയിലെ ഇന്ത്യൻ സൈന്യത്തിന്റെ ആദ്യത്തെ കമാൻഡർ-ഇൻ-ചീഫ് ആയി കൊഡന്ദേര "കിപ്പർ" മാഡപ്പ കരിയപ്പ ബ്രിട്ടീഷുകാരിൽ നിന്ന് ഏറ്റെടുത്തു. ഫീൽഡ് മാർഷൽ ഓഫ് ഇന്ത്യ എന്ന പദവി ലഭിച്ച രണ്ട് പേരിൽ ഒരാളാണ് അദ്ദേഹം. 1947 ലെ ഇന്ത്യാ-പാകിസ്ഥാൻ യുദ്ധത്തിൽ അദ്ദേഹം ഇന്ത്യൻ സൈന്യത്തിനായി പ്രധാന പങ്ക് വഹിച്ചു.

കർണാടക സ്വദേശിയായ ജനറൽ കരിയപ്പയുടെ സൈനിക ജീവിതം മൂന്ന് പതിറ്റാണ്ടിലേറെ നീണ്ടുനിന്നു. സൈന്യത്തിന്റെ കിഴക്കൻ, പടിഞ്ഞാറൻ കമാൻഡുകൾക്ക് നേതൃത്വം നൽകിയപ്പോൾ നിരവധി അംഗീകാരങ്ങൾ അദ്ദേഹത്തെ തേടിയെത്തി. യുകെയിലെ കേംബർലിയിലെ ഇംപീരിയൽ ഡിഫൻസ് കോളേജിൽ പരിശീലനം നേടിയ ആദ്യത്തെ ഇന്ത്യക്കാരിൽ ഒരാളായിരുന്നു അദ്ദേഹം.

advertisement

73-ാമത് ഇന്ത്യൻ കരസേന ദിനം

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

2021 ലെ കരസേന ദിനം ആഘോഷിക്കുന്നതിനായി ഇന്ത്യൻ സൈന്യം 1971 ൽ പാകിസ്ഥാനെതിരെ ഇന്ത്യ നേടിയ വിജയത്തിന്റെ സ്വർണിം വിജയ് വർഷ് ആഘോഷങ്ങളുടെ സ്മരണയ്ക്കായി വിജയ് റൺ എന്നപേരിൽ മാരത്തൺ സംഘടിപ്പിച്ചിട്ടുണ്ട്.

മലയാളം വാർത്തകൾ/ വാർത്ത/India/
Army Day 2021: ഇന്ന് കരസേനാ ദിനം; ഈ ദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് അറിയാം
Open in App
Home
Video
Impact Shorts
Web Stories