ഗ്രൗണ്ടിലേക്ക് പൊലീസ് ജീപ്പ്; പകച്ചുനിന്ന യുവാക്കൾക്ക് മുന്നിൽ സൂപ്പർ ബാറ്റ്സ്മാനായി എസ്ഐ; വീഡിയോ വൈറൽ
- Published by:Rajesh V
- news18-malayalam
Last Updated:
യുവാക്കൾ ആദ്യമൊന്നു പകച്ചുവെങ്കിലും എസ്ഐ ബാറ്റ് കൈയിലെടുത്തപ്പോൾ അവരും ആവേശത്തിലായി.
കൊച്ചി: യുവാക്കൾ ക്രിക്കറ്റ് കളിച്ചുകൊണ്ടിരുന്ന ഗ്രൗണ്ടിലേക്ക് പൊലീസ് ജീപ്പ് വന്നാൽ എന്തു ചെയ്യും. തീർച്ചയായും യുവാക്കൾ ഒന്നു പകച്ചുനിൽക്കും. എന്നാൽ എറണാകുളം കാലടിയിൽ നാടൻ ക്രിക്കറ്റ് കളിക്കിടെ എത്തിയ എസ്ഐ ബാറ്റ് കൈയിലേന്തി. എസ്ഐയുടെ ബാറ്റിങ്ങ് വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
കാലടി എസ്ഐ സ്റ്റെപ്റ്റോ ജോണാണ് ഈ വീഡിയോയിലെ താരം. കേസിന്റെ ആവശ്യമായി എസ്ഐ വാഹനത്തിൽ പോകുമ്പോഴാണു മറ്റൂരിൽ ഒരു ഗ്രൗണ്ടിൽ കുറച്ച് യുവാക്കൾ ക്രിക്കറ്റ് കളിക്കുന്നത് കണ്ണിൽപ്പെട്ടത്. എസ്ഐ വേഗം വാഹനത്തിൽ നിന്നിറങ്ങി ഗ്രൗണ്ടിലേക്ക് ചെന്നു. യുവാക്കൾ ആദ്യമൊന്നു പകച്ചുവെങ്കിലും എസ്ഐ ബാറ്റ് കൈയിലെടുത്തപ്പോൾ അവരും ആവേശത്തിലായി. ബാറ്റിങ്ങും ബോളിങ്ങും ചെയ്തു യുവാക്കൾക്കൊപ്പം എസ്ഐ കുറെ നേരം അവരിലൊരാളായി മാറി. കോളജ് കാലത്തെ ഓർമകളോടെ എസ്ഐ ക്രിക്കറ്റ് നന്നായി ആസ്വദിച്ചു.
advertisement
വീഡിയോ കാണാം:
കളിക്കുശേഷം മടങ്ങിയ എസ്ഐയെ 'സാർ സൂപ്പർ പ്ലേയറാ' എന്ന അഭിനന്ദനത്തോടെയാണ് യുവാക്കൾ യാത്രയാക്കിയത്.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 15, 2021 7:49 AM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ഗ്രൗണ്ടിലേക്ക് പൊലീസ് ജീപ്പ്; പകച്ചുനിന്ന യുവാക്കൾക്ക് മുന്നിൽ സൂപ്പർ ബാറ്റ്സ്മാനായി എസ്ഐ; വീഡിയോ വൈറൽ