മധ്യപ്രദേശിലെ ഉജ്ജയിൻ ജില്ലയിൽ ഉണ്ടായ ഈ സംഭവത്തിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് വാർത്ത ലോകമറിഞ്ഞത്. ശ്വാസതടസം നേരിട്ടതിനെതുടർന്നാണ് ഷജാപൂർ ജില്ലയിലെ ഗോവിന്ദ എന്ന ഗ്രാമത്തിൽ നിന്നുള്ള 30 വയസുകാരിയായ സ്ത്രീയെഈ വിധത്തിൽ ആശുപത്രിയിൽ എത്തിക്കേണ്ടി വന്നത്. ഈ സ്ത്രീയുടെ ആരോഗ്യം മോശമായതിനെ തുടർന്ന് ബന്ധുക്കൾ ആംബുലൻസ് വിളിച്ചെങ്കിലും കാര്യമുണ്ടായില്ല. പിന്നീട് 50 രൂപയ്ക്ക് ഒരു മരവണ്ടിവാങ്ങി രോഗിയെആശുപത്രിയിലെത്തിക്കാൻ ബന്ധുക്കൾ തീരുമാനിക്കുകയായിരുന്നു. ഇപ്പോൾ അവർ ആരോഗ്യം വീണ്ടെടുത്തതായി ഇന്ത്യ ടുഡേറിപ്പോർട്ട് ചെയ്യുന്നു.
advertisement
ഈ സംഭവത്തെക്കുറിച്ചുള്ളചോദ്യത്തിന് ഇങ്ങനെയൊരു വീഡിയോ വന്നതിനെക്കുറിച്ച് അറിയില്ലെന്നാണ് ഉജ്ജയിൻ ജില്ലാ കളക്ടർ പ്രതികരിച്ചത്. അടിയന്തിര ഘട്ടത്തിൽ ആളുകൾക്ക് 1075 എന്ന, ജില്ലാ ഭരണകൂടത്തിന്റെഹെൽപ്‌ലൈൻ നമ്പറിൽ ബന്ധപ്പെടാമെന്നും വേണ്ട സേവനം ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Also Read പ്രതിസന്ധി കാലത്തെ പ്രതീക്ഷകൾ; ഒരു രൂപയ്ക്ക് ഓക്സിജൻ സിലിണ്ടറുകൾ റീഫിൽ ചെയ്തു നൽകി വ്യവസായി
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 12.384 കോവിഡ് കേസുകളാണ് മധ്യപ്രദേശിൽ സ്ഥിരീകരിച്ചത്. നിലവിൽ സംസ്ഥാനത്ത് 84,957 രോഗികൾ ചികിത്സയിലുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 9,620 പേർരോഗമുക്തിനേടി.
ഇതിനിടെആംബുലൻസിൽ നിന്ന് കോവിഡ് രോഗിയുടെ മൃതദേഹം ആശുപത്രിയ്ക്ക്പുറത്തുള്ള റോഡിൽ ഉപേക്ഷിച്ചതായുള്ള വാർത്തയും മധ്യപ്രദേശിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. കോവിഡ് ബാധിച്ച് മരണമടഞ്ഞവരുടെ മൃതദേഹം വിദിഷമെഡിക്കൽ കോളേജിൽ നിന്ന് ശവസംസ്കാരത്തിന്വേണ്ടി കൊണ്ടുപോകവെയാണ് ഈ സംഭവം ഉണ്ടായത്. വിദിഷജില്ലയിൽ നിലവിൽ കോവിഡ് ചികിത്സയ്ക്ക്മാത്രമായി പ്രവർത്തിക്കുന്ന, നിർമാണത്തിലിരിക്കുന്ന ഈ മെഡിക്കൽ കോളേജിന്റെ അധികൃതർ കോവിഡ് രോഗം മൂലം മരിച്ചവരുടെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറാൻ തയ്യാറായിട്ടില്ല.
ബന്ധുക്കൾ ആശുപത്രിയിൽ തടിച്ചുകൂടിയതിനെ തുടർന്ന് രംഗം ശാന്തമാക്കാൻ ജില്ലാ അധികൃതർക്ക് നേരിട്ട് എത്തേണ്ടിവന്നു. അതിനിടെയാണ് ആംബുലൻസ് ആശുപത്രിയിൽ നിന്ന് പുറത്തേക്ക് പോകവേമൃതദേഹം റോഡിൽ വീണത്. "ആശുപത്രി അധികൃതർ കോവിഡ് രോഗികളുടെ മൃതദേഹം സംസ്കരിക്കാനുള്ള ശ്രമങ്ങൾ നടത്തവേയാണ് ഈ സംഭവം ഉണ്ടായത്. ഒരു എൻ ജി ഒ സംഭാവനയായി നൽകിയ പഴയൊരു ആംബുലൻസ് ആയിരുന്നു അത്. അതിന്റെ വാതിൽ പൊട്ടി മൃതദേഹം താഴെ വീഴുകയായിരുന്നു", വിദിഷമെഡിക്കൽ കോളേജ് ഡീൻ സുനിൽ നന്ദേശ്വർ വിശദീകരിച്ചതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.