ഓക്സിജൻ സിലിണ്ടറുകളുടെ ലഭ്യതക്കുറവ് രൂക്ഷമാവുകയും അവശേഷിക്കുന്ന സിലിണ്ടറുകൾ കരിഞ്ചന്തയിൽ 30,000 രൂപയ്ക്ക് വരെ വിൽക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ഉത്തർപ്രദേശിൽ നിന്ന് സന്തോഷം നൽകുന്ന ഒരു വാർത്ത എത്തുന്നു. കോവിഡ് രോഗികളുടെ ചികിത്സയ്ക്കായി ഒരു രൂപയ്ക്ക് ഓക്സിജൻ സിലിണ്ടറുകൾ റീഫിൽ ചെയ്തു കൊടുക്കുകയാണ് ഹാമിർപൂർ ജില്ലയിൽ നിന്നുള്ള മനോജ് ഗുപ്ത എന്ന വ്യവസായി. ഹാമിർപൂരിലെ സുമർപൂർ ഇൻഡസ്ട്രിയൽ ഏരിയയിലെറിംജിം ഇസ്പത്ഫാക്റ്ററിയുടെ ഉടമയായ മനോജ് ഗുപ്ത ഇതുവരെ കോവിഡ് രോഗികളുടെ ജീവൻ രക്ഷിക്കാനായി ഒരു രൂപ നിരക്കിൽ 1000 ഓക്സിജൻ സിലിണ്ടറുകൾ റീഫിൽ ചെയ്തു നൽകിക്കഴിഞ്ഞു.
കഴിഞ്ഞ വർഷം കോവിഡ് വ്യാപനം തുടങ്ങിയ സമയത്ത് രോഗബാധിതനായിരുന്ന വ്യക്തിയും കൂടിയാണ് മനോജ് ഗുപ്ത. "കോവിഡ് രോഗബാധ ഉണ്ടായതുകൊണ്ട് തന്നെ രോഗികൾ കടന്നുപോകുന്ന ബുദ്ധിമുട്ടുകൾ എന്തൊക്കെയാണെന്ന് അനുഭവത്തിലൂടെ മനസിലാക്കാൻ എനിക്ക് കഴിഞ്ഞിട്ടുണ്ട്. എന്റെ ബോട്ടിലിങ് പ്ലാന്റിന് ദിവസേന ആയിരം ഓക്സിജൻ സിലിണ്ടറുകൾ റീഫിൽ ചെയ്യാനുള്ള ശേഷിയുണ്ട്. റീഫിൽ ചെയ്ത സിലിണ്ടറുകൾ ഒരു രൂപ നിരക്കിലാണ് രോഗികൾക്കായി നൽകുന്നത്", അദ്ദേഹം പറഞ്ഞു.
വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്ന കോവിഡ് രോഗികളുടെ ബന്ധുക്കൾ രോഗിയുടെ ആർ ടി പി സി ആർ പരിശോധനയുടെ ഫലം, ചികിത്സിക്കുന്ന ഡോക്റ്ററുടെ സർട്ടിഫിക്കറ്റ്, ആധാർ കാർഡ് എന്നിവ സമർപ്പിക്കുന്ന മുറയ്ക്ക് ഓക്സിജൻ സിലിണ്ടറുകൾ റീഫിൽ ചെയ്ത് നൽകും. ഝാൻസി, ബന്ദ, ലളിത്പൂർ, കാൺപൂർ, ഒറായി, ലക്ക്‌നൗഎന്നിങ്ങനെ നിരവധി ജില്ലകളിൽ നിന്ന് ആളുകൾ തങ്ങളുടെ പ്രിയപ്പെട്ടവരുടെ ജീവൻ രക്ഷിക്കാനായി ഓക്സിജൻ തേടി മനോജ് ഗുപ്തയുടെ ഓക്സിജൻ ബോട്ടിലിങ് പ്ലാന്റിലേക്ക് എത്തുന്നു.
You may also like:ഓക്സിജൻ സിലിണ്ടറുകൾ നൽകാൻ 22 ലക്ഷത്തിന്റെ കാറ് വിറ്റു; ഷാനവാസ് ഷെയ്ഖിനെ നാട്ടുകാർ വിളിക്കുന്നത് 'ഓക്സിജൻ മാൻപ്രതിസന്ധി നിറഞ്ഞ ഇതുപോലൊരുകാലഘട്ടത്തിൽ മനോജ് ഗുപ്തയെപ്പോലുള്ള നല്ല മനുഷ്യർ ഓക്സിജൻ ക്ഷാമം തിരിച്ചറിയുകയുംഅത് നികത്താൻ തന്നാൽ കഴിയുന്ന വിധം സഹായിക്കാൻ തീരുമാനിച്ചതുംതികച്ചും പ്രശംസനീയമായ കാര്യമാണ്. മുംബൈയിലെ ഷാനവാസ് ഷെയ്ക്കും മനോജ് ഗുപ്തയെപ്പോലെ തന്നെ സഹായ മനസ്കതയുമായി രംഗത്ത് വന്ന മറ്റൊരു വ്യക്തിയാണ്. മലാഡ്സ്വദേശിയായ ഷാനവാസ് ഷെയ്ക്ക്കോവിഡ് രോഗികൾക്ക് ഓക്സിജൻ എത്തിച്ചു നൽകാനുള്ള അക്ഷീണ പ്രയത്നത്തിലാണ്. ആ പ്രദേശത്ത് 'ഓക്സിജൻ മാൻ' എന്നാണ് അദ്ദേഹം ഇപ്പോൾ അറിയപ്പെടുന്നത്. ഒരു ഫോൺ കോൾ മതി ഷാനവാസ് സഹായവുമായി നിങ്ങളുടെ അടുക്കലേക്കെത്താൻ. കുറച്ചുകൂടി കാര്യക്ഷമമായ രീതിയിൽ സഹായം എത്തിക്കാൻ കൂടുതൽ ആളുകളെ തന്നോടൊപ്പംചേർത്ത് ഒരു കൺട്രോൾ റൂമുംഷാനവാസ് ആരംഭിച്ചിട്ടുണ്ട്.
You may also like:Oxygen Shortage|ഡൽഹിയിലെ ആശുപത്രിയിൽ ഓക്സിജൻ കിട്ടാതെ 20 രോഗികൾ മരിച്ചുഓക്സിജൻ ക്ഷാമം വലിയ പ്രതിസന്ധിയിലേക്കാണ് രാജ്യത്തെ തള്ളിവിട്ടുകൊണ്ടിരിക്കുന്നത്. പ്രിയപ്പെട്ടവർക്ക് വേണ്ടി ഓക്സിജന്റെ ലഭ്യത ആവശ്യപ്പെട്ടുകൊണ്ട്നിരവധി സന്ദേശങ്ങളാണ് ട്വിറ്റർ അടക്കമുള്ള സാമൂഹ്യ മാധ്യമങ്ങളിൽ നിറഞ്ഞു കൊണ്ടിരിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.