TRENDING:

കശ്മീർ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ളയ്ക്ക് നേരെ വധശ്രമം; വിവാഹച്ചടങ്ങിൽ വെടിവെപ്പ്, പ്രതി പിടിയിൽ

Last Updated:

ജമ്മു ഗ്രേറ്റർ കൈലാഷ് മേഖലയിലെ റോയൽ പാർക്കിൽ നടന്ന വിവാഹച്ചടങ്ങിനിടെയാണ് വെടിവെപ്പുണ്ടായത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് അധ്യക്ഷനുമായ ഡോ. ഫാറൂഖ് അബ്ദുള്ളയ്ക്ക് നേരെ വധശ്രമം. ജമ്മു ഗ്രേറ്റർ കൈലാഷ് മേഖലയിലെ റോയൽ പാർക്കിൽ നടന്ന വിവാഹച്ചടങ്ങിനിടെയാണ് വെടിവെപ്പുണ്ടായത്. ഫാറൂഖ് അബ്ദുള്ളയ്ക്കൊപ്പം ജമ്മു കശ്മീർ ഉപമുഖ്യമന്ത്രി സുരീന്ദർ ചൗധരിയും ചടങ്ങിൽ പങ്കെടുത്തിരുന്നു. ഇരുവരും പരിക്കേൽക്കാതെ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
News18
News18
advertisement

വിവാഹച്ചടങ്ങ് കഴിഞ്ഞ് വിവിഐപികൾ മടങ്ങാൻ ഒരുങ്ങുന്നതിനിടെയാണ് വെടിയൊച്ച കേട്ടത്. ഉടൻ തന്നെ ഫാറൂഖ് അബ്ദുള്ളയുടെ സുരക്ഷാ ഉദ്യോഗസ്ഥർ ഉണർന്നു പ്രവർത്തിക്കുകയും തോക്കുധാരിയായ അക്രമിയെ കീഴ്‌പ്പെടുത്തുകയുമായിരുന്നു. ജമ്മു പുരാണി മണ്ഡി സ്വദേശി കമൽ സിംഗ് ജംവാൾ ആണ് പിടിയിലായത്. ഇയാളിൽ നിന്ന് കൃത്യത്തിന് ഉപയോഗിച്ച പിസ്റ്റൾ പോലീസ് കണ്ടെടുത്തു. പ്രതിയെ കൂടുതൽ ചോദ്യം ചെയ്യലിനായി അടുത്തുള്ള പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.

ഫാറൂഖ് അബ്ദുള്ളയെ വധിക്കാൻ താൻ കഴിഞ്ഞ 20 വർഷമായി പദ്ധതിയിടുന്നുണ്ടെന്നാണ് പ്രതി പോലീസിന് നൽകിയ പ്രാഥമിക മൊഴി. സ്വന്തം ബന്ധുവിന്റെ മകന്റെ വിവാഹത്തിനാണ് പ്രതി എത്തിയത്. ഈ അവസരം മുതലെടുത്താണ് ഫാറൂഖ് അബ്ദുള്ളയ്ക്ക് നേരെ ഇയാൾ നിറയൊഴിച്ചത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

സംഭവസ്ഥലത്ത് വൻ പോലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ട്. ഫോറൻസിക് സംഘം സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. അതീവ സുരക്ഷാ മേഖലയിൽ ഇത്തരമൊരു വീഴ്ച ഉണ്ടായതിനെ ഗൗരവത്തോടെയാണ് അധികൃതർ കാണുന്നത്. പ്രതിയെ വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്ന് ജമ്മു കശ്മീർ പോലീസ് അറിയിച്ചു.

advertisement

Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
കശ്മീർ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ളയ്ക്ക് നേരെ വധശ്രമം; വിവാഹച്ചടങ്ങിൽ വെടിവെപ്പ്, പ്രതി പിടിയിൽ
Open in App
Home
Video
Impact Shorts
Web Stories