TRENDING:

5 സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഇന്ന് പ്രഖ്യാപിക്കും

Last Updated:

തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാർത്താസമ്മേളനം ഉച്ചയക്ക് 12 മണിക്ക്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡൽഹി: 5 സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഇന്ന് പ്രഖ്യാപിക്കും.മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ്, തെലങ്കാന, മിസോറം സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതിയാണ് പ്രഖ്യാപിക്കുക. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാർത്താസമ്മേളനം ഉച്ചയക്ക് 12 മണിക്ക് നടക്കും.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
advertisement

നിയസഭാ തെരഞ്ഞെടുപ്പിനെ ഗൗരവത്തോടെയാണ് ബിജെപിയും കോൺഗ്രസും അടക്കമുള്ള രാഷ്ട്രീയ പാർട്ടികൾ കാണുന്നത്. ബിജെപി-കോൺഗ്രസ് നേർക്കുനേർ പോരാട്ടം കൂടിയാണ് നടക്കാനിരിക്കുന്നത്. നവംബർ രണ്ടാം വാരത്തിനും ഡിസംബർ ആദ്യവാരത്തിനും ഇടയിൽ വോട്ടെടുപ്പ് നടക്കാനാണ് സാധ്യത.

കോൺഗ്രസ് പ്രവർത്തകസമിതി യോഗം ഇന്ന് ഡൽഹിയിൽ ചേരുന്നുണ്ട്. ജാതി സെൻസസ് തെരഞ്ഞെടുപ്പിൽ മുഖ്യ അജണ്ടയാക്കാനാണ് കോൺഗ്രസ് തീരുമാനം. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിൽ രാജസ്ഥാൻ, ഛത്തീസ്ഗഡ് എന്നിവടിങ്ങളിൽ നിലവിൽ കോൺഗ്രസാണ് അധികാരത്തിലുള്ളത്. മധ്യപ്രദേശിൽ ബിജെപിയും തെലങ്കാനയിൽ കെ ചന്ദ്രശേഖർ റാവുവിന്റെ ഭാരത് രാഷ്ട്ര സമിതിയുമാണ് അധികാരത്തിൽ. മിസോറാമിൽ ബിജെപിയുടെ സഖ്യകക്ഷിയായ മിസോ നാഷണൽ ഫ്രണ്ട് (എംഎൻഎഫ്) സർക്കാരാണ് നിലവിൽ ഭരിക്കുന്നത്.

advertisement

Also Read- അഞ്ച് മുസ്ലീം വിഭാഗങ്ങളുടെ സാമൂഹിക – സാമ്പത്തിക സർവേ നടത്തുമെന്ന് ആസാം സ‍‍ർക്കാ‍ർ

മിസോറാമിലെ നിയമസഭയുടെ കാലാവധി ഈ വർഷം ഡിസംബർ 17ന് അവസാനിക്കും. തെലങ്കാന, രാജസ്ഥാൻ, ഛത്തീസ്ഗഡ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ സഭകളുടെ കാലാവധി അടുത്ത വർഷം ജനുവരിയോടെ അവസാനിക്കും

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

2018 ൽ നടന്നതു പോലെ, രാജസ്ഥാൻ, മധ്യപ്രദേശ്, മിസോറാം, തെലങ്കാന എന്നിവിടങ്ങളിൽ ഒറ്റഘട്ടമായും ഛത്തീസ്ഗഡിൽ രണ്ട് ഘട്ടങ്ങളിലുമായിട്ടായിരിക്കും തെരഞ്ഞെടുപ്പ് നടക്കുക. അഞ്ച് സംസ്ഥാനത്തും വോട്ടെടുപ്പ് വ്യത്യസ്ത ദിവസങ്ങളിലാണെങ്കിലും വോട്ടെണ്ണൽ ഒക്ടോബർ 10 നും 15 നും ഇടയിൽ ഒന്നിച്ചായിരിക്കും നടക്കുക.‌

advertisement

മലയാളം വാർത്തകൾ/ വാർത്ത/India/
5 സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഇന്ന് പ്രഖ്യാപിക്കും
Open in App
Home
Video
Impact Shorts
Web Stories