"നിങ്ങൾ ഞങ്ങൾക്ക് വോട്ട് തന്നില്ലെങ്കിൽ പിന്നീട് നിങ്ങളുമായി യാതൊരു ബന്ധവുമുണ്ടാകില്ല. ലോക്സഭയിൽ ബിജെപിക്കും കോൺഗ്രസിനും വോട്ട് ചെയ്താൽ ബംഗാളിലെ ജനങ്ങൾക്ക് വേണ്ടി ആരാണ് പോരാടുക. സർക്കാർ പദ്ധതികൾ നിങ്ങൾക്ക് എങ്ങനെ ലഭിക്കും."
"ഇത്രയും പ്രവർത്തനം നടത്തിയിട്ടും മാൾഡയിൽ ഒരു സീറ്റ് കോൺഗ്രസിനും മറ്റൊന്ന് ബിജെപിക്കും പോയി. ടിഎംസിക്ക് ഒന്നും ലഭിച്ചില്ല. ടിഎംസി ഇവിടെ അധികാരത്തിലുണ്ടായിരുന്നെങ്കിൽ കൂടുതൽ വികസനം നടന്നേനെ. നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ തോൽപ്പിക്കാൻ ജനങ്ങൾ ഒന്നിക്കണമെന്നും" അവർ കൂട്ടിച്ചേർത്തു.
advertisement
ഏപ്രിൽ 23-നും 29-നുമായി രണ്ട് ഘട്ടങ്ങളായാണ് പശ്ചിമബംഗാളിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. മെയ് നാലിനായിരിക്കും വോട്ടെണ്ണൽ നടത്തുക.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Delhi
First Published :
Apr 04, 2026 4:15 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
'വോട്ട് തന്നില്ലെങ്കിൽ നിങ്ങളുമായി ഒരു ബന്ധവുമില്ല', ബംഗാളിൽ വോട്ടർമാരോട് മമത ബാനർജി
