"ഹിന്ദുമതത്തെയും സംസ്കാരത്തെയും അപകീർത്തിപ്പെടുത്താൻ രാജ്യത്ത് ഒരു വലിയ ഗൂഢാലോചന നടക്കുന്നുണ്ട്. പശുവിന്‍റെ പേരിലും ആൾക്കൂട്ട കൊലയുടെ പേരിലും സമൂഹത്തിൽ വെറുപ്പ് പ്രചരിപ്പിക്കാൻ ചില ഘടകങ്ങൾ ശ്രമിക്കുകയാണ്. ചില സംസ്ഥാനങ്ങളിൽ, മതപരിവർത്തനം പോലും ഇതിന്‍റെ ഭാഗമായിട്ടാണ്. എല്ലാ സംഘ പ്രചാരകരും രാജ്യത്തെ നിലവിലുള്ള സാഹചര്യത്തെക്കുറിച്ച് വളരെ ജാഗ്രതയുള്ളവർ ആയിരിക്കണം" - മോഹൻ ഭാഗവത് പറഞ്ഞു.
'അഭ്യാസ് വർഗ'യുമായി ബിജെപി; പാർട്ടി എംപിമാർക്ക് രണ്ടുദിവസത്തെ പരിശീലനം
രാജ്യത്തിന്‍റെ വികസനത്തിന് കാരണമാകുന്ന തടസങ്ങളെ അടിച്ചമർത്തണമെന്ന് ആർ എസ് എസ് തലവൻ ഈ വർഷമാദ്യം പറഞ്ഞിരുന്നു. രാജ്യത്തിന്‍റെ വികസനത്തിന് തടസമാകാൻ പല ശക്തികളും ശ്രമിക്കുന്നുണ്ട്. അത്തരം ശക്തികളെ അടിച്ചമർത്തേണ്ടത് ആവശ്യമാണ് എന്നായിരുന്നു മോഹൻ ഭാഗവതിന്‍റെ പരാമർശം. പശ്ചിമ ബംഗാളിൽ ഡോക്ടർമാർക്ക് നേരെ കൈയേറ്റം നടന്നപ്പോൾ ആയിരുന്നു മോഹൻ ഭാഗവതിന്‍റെ ഈ പരാമർശം.
advertisement