'അഭ്യാസ് വർഗ'യുമായി ബിജെപി; പാർട്ടി എംപിമാർക്ക് രണ്ടുദിവസത്തെ പരിശീലനം
Last Updated:
ഓഗസ്റ്റ് മൂന്നിന് ആരംഭിക്കുന്ന പരിശീലന പരിപാടിയായ 'അഭ്യാസ് വർഗ'യിൽ പങ്കാളിത്തം ഉറപ്പു വരുത്തണമെന്ന് പാർട്ടിയിലെ മുഴുവൻ എംപിമാർക്കും ഞായറാഴ്ച നിർദ്ദേശം നൽകിയിട്ടുണ്ട്.
ന്യൂഡൽഹി: പാർട്ടി എംപിമാർക്ക് പരിശീലന പരിപാടിയുമായി ബി ജെ പി. ഓഗസ്റ്റ് മൂന്ന്, നാല് തിയതികളിൽ ഡൽഹിയിൽ വെച്ചാണ് പാർട്ടിയിലെ മുഴുവൻ എം പിമാർക്കുമായി പരിശീലന പരിപാടി ഒരുക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രിയും ബി ജെ പി അധ്യക്ഷനുമായ അമിത് ഷായും പരിപാടിയിൽ നിർദ്ദേശങ്ങൾ നൽകാൻ എത്തുമെന്നാണ് റിപ്പോർട്ട്.
ഓഗസ്റ്റ് മൂന്നിന് ആരംഭിക്കുന്ന പരിശീലന പരിപാടിയായ 'അഭ്യാസ് വർഗ'യിൽ പങ്കാളിത്തം ഉറപ്പു വരുത്തണമെന്ന് പാർട്ടിയിലെ മുഴുവൻ എംപിമാർക്കും ഞായറാഴ്ച നിർദ്ദേശം നൽകിയിട്ടുണ്ട്. ഓഗസ്റ്റ് മൂന്ന്, നാല് തിയതികളിൽ രാജ്യ തലസ്ഥാനത്ത് ഉണ്ടായിരിക്കണമെന്നുള്ള സന്ദേശം പാർട്ടിയുടെ പാർലമെന്‍ററി ഓഫീസ് എല്ലാ എംപിമാർക്കും അയച്ചു. ബിജെപി വർക്കിംഗ് പ്രസിഡന്‍റ് ജെ പി നദ്ദയും പരിശീലന പരിപാടിയിൽ പങ്കെടുക്കും.
advertisement
"ഓഗസ്റ്റ് മൂന്ന് ശനിയാഴ്ചയും ഓഗസ്റ്റ് നാല് ഞായറാഴ്ചയും എല്ലാ ബി ജെ പി എംപിമാരും രാജ്യ തലസ്ഥാനത്ത് ഉണ്ടായിരിക്കണം. ന്യൂഡൽഹിയിൽ രണ്ടു ദിവസത്തെ 'അഭ്യാസ് വർഗ' ഉണ്ടായിരിക്കുന്നതാണ്" - ബി ജെ പി എംപിമാർക്ക് ഞായറാഴ്ച അയച്ച സന്ദേശത്തിൽ വ്യക്തമാക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാർട്ടി തലവൻ അമിത് ഷായും നിലവിലെ പ്രധാനപ്പെട്ട വിഷയങ്ങളെക്കുറിച്ച് എംപിമാർക്ക് വിശദീകരണം നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 28, 2019 6:47 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
'അഭ്യാസ് വർഗ'യുമായി ബിജെപി; പാർട്ടി എംപിമാർക്ക് രണ്ടുദിവസത്തെ പരിശീലനം