എൻഡിഎ 122 സീറ്റുകളിൽ ലീഡ് ചെയ്യുമ്പോൾ ബി.ജെ.പിയെ മറികടന്ന് ആർ.ജെ.ഡി ഏറ്റവും വലിയ ഒറ്റകക്ഷിയായി. തെരഞ്ഞെടുപ്പ് ഫലം മാറിമറിയുന്ന സാഹചര്യത്തിലാണ് ബി.ജെ.പി നേതാക്കൾ നിതീഷ് കുമാറിനെ കാണാനെത്തിയത്. നിലവിലെ സാഹചര്യത്തിൽ നിതീഷ് കുമാറിന്റെ സഹായത്തോടെ മാത്രമെ ബിഹാറിൽ ബി.ജെ.പിക്ക് അധികാരത്തിലെത്താൻ സാധിക്കുവെന്ന തിരിച്ചറിവും ബി.ജെ.പി നേതൃത്വത്തിനുണ്ട്.
Also Read സസ്പെൻസ് വിടാതെ ബിഹാർ; ആരാകും ഏറ്റവും വലിയ ഒറ്റകക്ഷി? ബിജെപിയോ ആർജെഡിയോ?
തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിക്ക് കാരണം ചിരാഗ് പാസ്വാന്റെ എൽജെപിയാണെന്ന ആരോപണമാണ് ജെ.ഡി(യു) ഉയർത്തുന്നത്. അതേസമയം ബിജെപിയുടെ നിർദേശപ്രകാരം അസദുദ്ദീൻ ഒവൈസി വോട്ട് വിഘടിപ്പിച്ചെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്.
advertisement
Also Read- 70 വർഷം; 17 തെരഞ്ഞെടുപ്പുകൾ; ബിഹാർ വോട്ട് ചരിത്രം ഇങ്ങനെ
ആകെയുള്ള 243 സീറ്റിൽ എൻഡിഎ 125, മഹാസഖ്യം 110 എന്നിങ്ങനെയാണ് ലീഡ്. ആർ.ജെ.ഡി 75, ബിജെപി 75, ജെ.ഡി.യു 41, കോൺഗ്രസ് 19, സിപിഐ എംഎൽ 11, സിപിഎം 3, എൽജെപി 1, മറ്റുള്ളവർ 18 എന്നിങ്ങനെയാണ് ലീഡ്.
അറുപതിലധികം മണ്ഡലങ്ങളിലാണ് അഞ്ച് ശതമാനത്തില്‍ കുറവ് വോട്ടിന്റെ ലീഡുള്ളത്. ഈ മണ്ഡലങ്ങളിൽ 20 മുതല്‍ 3000 വരെയാണ് ലീഡ്. ഇതിൽത്തന്നെ 45ഓളം സീറ്റുകളില്‍ ആയിരത്തില്‍ താഴെ മാത്രമാണ് ലീഡ്.